4 വർഷ പ്രോഗ്രാമുകൾ ബിഎസ്‌സി പ്രോഗ്രാമുകൾ പഠിക്കാം ജിപ്മെറിൽ
Mail This Article
കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള മികച്ച മെഡിക്കൽ വിദ്യാലയമായ പുതുച്ചേരി ജിപ്മെറിൽ വിവിധ വിശേഷ വിഷയങ്ങളിലെ 2022–23 ബിഎസ്‌സി പ്രവേശനത്തിന് 20ന് വൈകിട്ട് 5 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. The Dean (Academic), Jawaharlal Institute of Post Graduate Medical Education & Research (JIPMER Academic Centre,), Puducherry – 605006; ഫോൺ: 7353945551; jipmerbsc@jipmer.edu.in; വെബ്: www.jipmer.edu.in.
4–വർഷ പ്രോഗ്രാമുകൾ
ബിഎസ്‌സി നഴ്സിങ് : 94 സീറ്റിൽ 9 ആൺകുട്ടികൾക്ക്
ബിഎസ്‌സി അലൈഡ് ഹെൽത്ത് സയൻസസ് (11 കോഴ്സുകൾ): മെഡിക്കൽ ലാബ് സയൻസസ് (37 സീറ്റ്). ബാക്കി 10 കോഴ്സുകൾക്കും 5 സീറ്റ് വീതം. അനസ്തീസിയ ടെക്, ഒപ്ടോമെട്രി, കാർഡിയാക് ലാബ് ടെക്, ഡയാലിസിസ് തെറപ്പി ടെക്, ബ്ലഡ് ബാങ്കിങ്, മെഡിക്കൽ റേഡിയോളജി & ഇമേജിങ് ടെക്, ന്യൂറോ ടെക്, ന്യൂക്ലിയർ മെഡിസിൻ ടെക്, പെർഫ്യൂഷൻ ടെക്, റേഡിയോതെറപ്പി ടെക്
അലൈഡ് ഹെൽത്ത് സയൻസസ് പ്രോഗ്രാമുകളിലെ 4 വർഷത്തിൽ ഒരു വർഷം നിർബന്ധ ഇന്റേൺഷിപ്പാണ്. മെഡിക്കൽ ലാബ് സയൻസസിനു മാത്രം മൂന്നര വർഷം ക്ലാസും 6 മാസം ഇന്റേൺഷിപ്പും.
നീറ്റ്–യുജി 2022 റാങ്ക് വേണം. ബയോളജി, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്ക് മൊത്തം 50% എങ്കിലും മാർക്കോടെ പ്ലസ്ടു ജയിച്ചവർക്ക് അപേക്ഷിക്കാം. പട്ടിക, പിന്നാക്ക വിഭാഗക്കാർക്ക് 40%, ജനറൽ വിഭാഗത്തിലെ ഭിന്നശേഷിക്കാർക്ക് 45% ക്രമത്തിൽ മതി മാർക്ക്. ഉയർന്ന പ്രായപരിധിയില്ല.
പട്ടികജാതി/വർഗ, പിന്നാക്ക, സാമ്പത്തിക പിന്നാക്ക, ഭിന്നശേഷി, പുതുച്ചേരി സ്വദേശി സംവരണമുണ്ട്. ഓൺലൈൻ അപേക്ഷയ്ക്കുള്ള നടപടി സൈറ്റിലെ പ്രോസ്പെക്ടസിലുണ്ട്. സിലക്‌ഷൻ ലിസ്റ്റ് 30ന് അകം പ്രസിദ്ധപ്പെടുത്തും. ക്ലാസുകൾ ഫെബ്രുവരി 9നു തുടങ്ങും. മിതമായ ഫീസ് നൽകിയാൽ മതി. 1200 രൂപ ട്യൂഷൻഫീയടക്കം പ്രവേശനസമയത്ത് അടയ്ക്കേണ്ടത് 11,410 രൂപ മാത്രം. ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്.
Content Summary : Apply for JIPMER BSc Courses