ADVERTISEMENT

‘പറക്കുന്ന’ ക്യാമറയിൽനിന്നു ലഭിക്കുന്ന വിവരങ്ങളെടുത്ത് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്നതായിരുന്നു ഡ്രോണിന്റെ ആദ്യ ഉപയോഗമെങ്കിൽ, ഇപ്പോൾ കാർഷിക മേഖലയിൽ വരെ ഉപയോഗിക്കാവുന്ന സാങ്കേതിക ഉപകരണമായി മാറിയിരിക്കുന്നു ഈ കുഞ്ഞൻ വിമാനങ്ങൾ. അതോടെ ഡ്രോണുകളുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങളും ഉയർന്നുവന്നു. ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളിൽ തരംഗമാകാനിരിക്കുന്ന തൊഴിൽ മേഖലയാണ് ഡ്രോൺ പൈലറ്റ്. ടെക്നോളജിയുടെ വളർച്ചയും കുറേകൂടി പുരോഗമിച്ച വാർത്താ വിനിമയ സംവിധാനവും ഒത്തിണങ്ങിയെത്തിയാൽ ഡ്രോൺ പൈലറ്റിങ് തൊഴിൽ മേഖല വിപ്ലവമാകും. ഒരുപക്ഷേ ഏറ്റവുമധികം ശമ്പളം ലഭിക്കുന്ന തൊഴിൽമേഖലയുടെ ഗണത്തിലേക്കാകും ഡ്രോൺ പൈലറ്റുമാർ എത്തിച്ചേരുക. എന്തെല്ലാമാണ് ഒരു ഡ്രോൺ പൈലറ്റിന്റെ ജോലി? ഇതിനായുള്ള ലൈസൻസ് എങ്ങനെ സ്വന്തമാക്കാം? എന്തെല്ലാമായിരിക്കും അതിന്റെ മാനദണ്ഡം? ഏതെല്ലാം മേഖലകളിലാണ് ഡ്രോൺ പൈലറ്റ്സിനെ ആവശ്യമായി വരിക? സർക്കാർ മേഖലയിൽ എന്തെല്ലാമാണ് ഡ്രോണുകളുടെ ആവശ്യം? 2015ലെ കണക്കനുസരിച്ച് ഡ്രോണുകളും അനുബന്ധ സോഫ്റ്റ്‌വെയറുകളും സേവനങ്ങളും ഉൾപ്പെടുന്ന വിപണിയുടെ മൂല്യം ഏകദേശം 1300 കോടി യുഎസ് ഡോളറാണ്. ഇതോടൊപ്പമാണ് തൊഴിലസവരങ്ങളുടെ പുതുസാധ്യതയും തുറക്കുന്നത്. ഇതാ ഡ്രോൺ പൈലറ്റിങ്ങിനെക്കുറിച്ച് അറിയേണ്ടതെല്ലാം...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com