ADVERTISEMENT

കഴിഞ്ഞ 7 വർഷത്തിനിടെയുള്ള ഏറ്റവും കൂടുതൽ ഒഴിവുകളാണ് ഇത്തവണ സിവിൽ സർവീസ് പരീക്ഷാർഥികളെ കാത്തിരിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി 1105 ഒഴിവുകളാണ് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ അയയ്ക്കാനുള്ള സൗകര്യം ഈ മാസം ഒന്നു മുതൽ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. ഈ മാസം 21 ന് വൈകിട്ട് 6 വരെ അപേക്ഷകൾ അയയ്ക്കാം. മേയ് 28 നാണ് പ്രിലിമിനറി പരീക്ഷ. വിശദ വിവരങ്ങൾ upsc.gov.in എന്ന സൈറ്റിലുണ്ട്. 

table

 

പൊതുവിഭാഗത്തിലെ അപേക്ഷകർക്ക് 2023 ഓഗസ്റ്റ് 1 ന് 32 വയസ്സ് തികയാൻ പാടില്ല. ഒബിസി വിഭാഗക്കാർക്ക് മൂന്നു വർഷത്തെ ഇളവുണ്ട്. ഇവർക്ക് 35 വയസ്സാണ് പ്രായപരിധി; എസ്‌സി എസ്‌ടി വിഭാഗക്കാർക്ക് 37 വയസ്സും. ഏതെങ്കിലും സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത.

criteria-table

യോഗ്യതാ മാനദണ്ഡം

കേരളത്തിലെ പിഎസ്‌സി ചെയ്യുന്നതുപോലെ, ഒറ്റത്തവണ റജിസ്ട്രേഷൻ സംവിധാനം ഇത്തവണ യുപിഎസ്‌സി ഏർപ്പെടുത്തിയിട്ടുണ്ട്. യുപിഎസ്‌സിയുടെ വിവിധ പരീക്ഷകൾക്ക് അപേക്ഷിക്കാൻ ഈ സൗകര്യം ഉപയോഗിക്കാം. വനിതകൾക്കും ഭിന്നശേഷിക്കാർക്കും എസ്‌സി / എസ്‌ടി വിഭാഗക്കാർക്കും ഫീസിളവുണ്ട്. സംശയങ്ങൾ upscsoap@nic.in എന്ന ഇ മെയിലിൽ അയച്ച് ദൂരീകരിക്കാവുന്നതാണ്. 

 

വിവിധ വിഭാഗങ്ങളിലായി ഒഴിവുകളുള്ള മേഖലകൾ: 

 

1. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് 

2. ഇന്ത്യൻ ഫോറിൻ സർവീസ് 

3. ഇന്ത്യൻ പൊലീസ് സർവീസ് 

4. ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട് സർവീസ് ഗ്രൂപ്പ് എ

5. ഇന്ത്യൻ സിവിൽ അക്കൗണ്ട് സർവീസ് ഗ്രൂപ്പ് എ

6. ഇന്ത്യൻ കോർപറേറ്റ് ലോ സർവീസ് ഗ്രൂപ്പ് എ 

7. ഇന്ത്യൻ ഡിഫൻസ് അക്കൗണ്ട് സർവീസ് ഗ്രൂപ്പ് എ 

8. ഇന്ത്യൻ ഡിഫൻസ് എസ്റ്റേറ്റ് സർവീസ് ഗ്രൂപ്പ് എ 

9. ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് ഗ്രൂപ്പ് എ 

10. ഇന്ത്യൻ പോസ്റ്റൽ സർവീസ് ഗ്രൂപ്പ് എ

11. ഇന്ത്യൻ പി ആൻഡ് ടി അക്കൗണ്ട്സ് ആൻഡ് ഫിനാൻസ് സർവീസ് ഗ്രൂപ്പ് എ 

12. ഇന്ത്യൻ റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് സർവീസ് ഗ്രൂപ്പ് എ 

13. ഇന്ത്യൻ റെവന്യൂ സർവസ് (കസ്സംസ് ആൻഡ് ഇൻഡയറക്ട് ടാക്സസ്) ഗ്രൂപ്പ് എ 

14. ഇന്ത്യൻ റെവന്യൂ സർവീസ്(ഇൻകം ടാക്സ്) ഗ്രൂപ്പ് എ 

15. ഇന്ത്യൻ ട്രേഡ് സർവീസ് ഗ്രൂപ്പ് എ 

16. ഇന്ത്യൻ റെയിൽവേ മാനേജ്‌മെന്റ് സർവീസ് ഗ്രൂപ്പ് എ 

17. ആംഡ് ഫോഴ്സസ് ഹെഡ് ക്വാർട്ടേഴ്സ് സിവിൽ സർവീസ് ഗ്രൂപ്പ് ബി 

18. ഡൽഹി, ആൻഡമാൻ ആൻഡ് നിക്കോബാർ, ലക്ഷദ്വീപ്, ഡാമൻ, ഡിയു, ദാദ്ര ആൻഡ് നഗർഹവേലി സിവിൽ സർവീസ് ഗ്രൂപ്പ് ബി 

19.  ഡൽഹി, ആൻഡമാൻ ആൻഡ് നിക്കോബാർ, ലക്ഷദ്വീപ്, ഡാമൻ, ഡിയു, ദാദ്ര ആൻഡ് നഗർഹവേലി പൊലീസ് സർവീസ് ഗ്രൂപ്പ് ബി

20. പോണ്ടിച്ചേരി സിവിൽ സർവീസ് ഗ്രൂപ്പ് ബി  

21. പോണ്ടിച്ചേരി പൊലീസ് സർവീസ് ഗ്രൂപ്പ് ബി  

 

പ്രിലിമിനറിക്ക് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 

∙ യുപിഎസ്‌സി ഇക്കുറി ഒറ്റത്തവണ റജിസ്ട്രേഷൻ (OTR) എന്ന സൗകര്യം കൂടി ഒരുക്കിയിട്ടുണ്ട്. യുപിഎസ്‌സിയുടെ കീഴിൽ വരുന്ന എല്ലാ പ്രധാനപ്പെട്ട പരീക്ഷകൾക്കും ഭാവിയിൽ ഈ ഒറ്റത്തവണ റജ്സ്ട്രേഷൻ പ്രൊഫൈലിലൂടെ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാൻ സാധിക്കും. 

 

∙ഇഡബ്ല്യുഎസ്, ഒബിസി, സർട്ടിഫിക്കറ്റുകൾ 2022 ഏപ്രിൽ 1 നു ശേഷവും 2023 ഫെബ്രുവരി 21നു മുൻപും ഇഷ്യു ചെയ്തതായിരിക്കണം.

∙ കാലാവധിയുള്ള എസ്‌‌സി‌/ എസ്ടി സർട്ടിഫിക്കറ്റുകളും സബ്മിറ്റ് ചെയ്യാം.

∙ വനിതകൾക്കും ഭിന്നശേഷിക്കാർക്കും എസ്‌സി / എസ്‌ടി വിഭാഗക്കാർക്കും ഫീസിളവുണ്ട്.

 

∙ ബാങ്ക് സ്ലിപ് / ചെലാൻ വഴി ഫീസ് അടയ്ക്കാനുള്ള സൗകര്യം ഈ മാസം 20 വരെ മാത്രം

 

∙ ഫൈനൽ ഡിക്ലറേഷൻ നൽകാതെ അപേക്ഷാ പ്രക്രിയ പൂർണമാകില്ല.

 

∙ അപേക്ഷയിൽ ഏതെങ്കിലും തരത്തിലുള്ള തെറ്റുകൾ വന്നാൽ തിരുത്താനായി upscsoap@nic.in എന്ന മെയിൽ ഐഡിയിലേക്ക് മെയിൽ അയയ്ക്കാനുള്ള അവസരവും യുപിഎസ്‌സി നൽകുന്നുണ്ട്.

 

∙ ഫെബ്രുവരി 22 മുതൽ 28 വരെ, ഒറ്റത്തവണ റജിസ്ട്രേഷൻ പ്രൊഫൈലിലും പ്രിലിമിനറിക്കുള്ള അപേക്ഷയിലും തിരുത്തു വരുത്താനുള്ള അവസരം യുപിഎസ്‌സി നൽകുന്നുണ്ട്.

 

∙ ഇന്ത്യൻ ഫോറസ്റ്റ് സർവീസിനും കൂടിയുള്ളതാണ് പ്രിലിമിനറി പരീക്ഷ. അതിന് 150 വേക്കൻസിയുമുണ്ട്. 

 

Content Summary : How to apply one time registration UPSC Civil Services Exam 2023

 

(തിരുവനന്തപുരം ഫോർച്യൂൺ ഐ‌എഎസ് അക്കാദമിയിലെ സീനിയർ ഫാക്കൽറ്റിയാണ് ലേഖകൻ )

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com