ADVERTISEMENT

കേരള പൊലീസിൽ ഒരു ‘എസ്ഡി കോളജ് ബറ്റാലിയൻ’ വരുമോ? കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ കായികക്ഷമതാ പരിശീലനം നേടിയ 47 പേർ സേനയുടെ ഭാഗമായിക്കഴിഞ്ഞു.112 പേർ കായികക്ഷമതാ യോഗ്യത നേടി കാത്തിരിക്കുന്നു. ആകെ 160 പേർ പരിശീലനം നേടിയതിൽ 159 പേരും സേനയുടെ പടിവാതിൽക്കൽ! പൊലീസ് സേനയിലേക്കുള്ള പിഎസ്‌സി പരീക്ഷയിലെ പ്രധാന കടമ്പയാണു കായികക്ഷമതാ പരീക്ഷ. കോളജിലെ കായിക വിഭാഗത്തിന്റെ നേതൃത്വത്തിൽ കായിക ക്ഷമതാ പരീക്ഷാ പരിശീലനം വർഷങ്ങളായി നൽകുന്നുണ്ടെങ്കിലും ആദ്യമായാണ് ഇത്രയും പേർ വിജയിച്ചത്.

Read Also : സാഹസികത ഇഷ്ടപ്പെടണം, കാടിനെയും കാട്ടുമൃഗങ്ങളെയും അറിയണം

2012ൽ ആണ് കോളജിൽ ആർമി, പൊലീസ്, എക്സൈസ്, ഫോറസ്റ്റ് തുടങ്ങിയ സേനകളിലേക്കുള്ള കായിക പരിശീലനം ആരംഭിച്ചത്.  ദിവസവും രാവിലെ 6.30 മുതൽ 9.30 വരെയും വൈകിട്ട് 4.30 മുതൽ 6.30 വരെയുമാണു പരിശീലനം. കായിക വിഭാഗം മേധാവി പ്രവീൺ തര്യന്റെ നേതൃത്വത്തിൽ സ്പോർട്സ് കൗൺസിൽ പരിശീലകൻ ബൈജു ജോസഫ്, ദേശീയ താരവും ഹൈജംപിൽ സംസ്ഥാന മെഡൽ ജേതാവുമായ പൂർവവിദ്യാർഥി കെ.വി.അഭിജിത് എന്നിവരാണു പരിശീലകർ. 750 രൂപയാണു ഫീസ്. ഫോൺ: 9446665402. 

 

Content Summary : Sportsmanship training at Kanjirappally SD College

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com