ഹ്യുമാനിറ്റീസ് കഴിഞ്ഞ് ഏതൊക്കെ എൻട്രൻസ് എഴുതാൻ കഴിയും ?
Mail This Article
ചോദ്യം: പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാർഥികൾക്ക് ബിരുദ പഠനത്തിനുള്ള പ്രധാന എൻട്രൻസ് പരീക്ഷകൾ ഏതെല്ലാമാണ് ?
– നികിത
ഉത്തരം: വിവിധ ഐഐമ്മുകളിലെ ഇന്റഗ്രേറ്റഡ് പ്രോഗ്രാമിനുള്ള എൻട്രൻസ് പരീക്ഷകൾ (IPMAT, JIPMAT), നിയമ സർവകലാശാലകളിലേക്കുള്ള പ്രവേശനപരീക്ഷകൾ (CLAT, AlLET), വിവിധ കേന്ദ്ര സർവകലാശാലകളിലെ ബിരുദ / ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാമുകൾക്കുള്ള പൊതു പ്രവേശനപരീക്ഷ (CUET), വിവിധ ഐഐടികളിലെയും എൻഐഡിയിലെയും ബി.ഡിസ് പ്രവേശനപരീക്ഷ (UCEED, NID AT), വിവിധ ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രവേശനത്തിനുള്ള NCHM JEE, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിലെ ഫാഷൻ ഡിസൈൻ ബിരുദ കോഴ്സിനുള്ള പ്രവേശന പരീക്ഷ എന്നിവയാണ് ഹ്യുമാനിറ്റീസിനുശേഷം ശ്രമിക്കാവുന്ന പ്രധാന പ്രവേശനപരീക്ഷകൾ. (സയൻസ്, കൊമേഴ്സ് വിദ്യാർഥികൾക്കും ഈ പരീക്ഷകൾക്ക് അപേക്ഷിക്കാം). പ്രധാന പരീക്ഷകളുടെ ലിസ്റ്റ് ചുവടെ:
Content Summary : Entrance Exams After 12th Humanities