സിവിൽ സർവീസ്: ‘കൂടുതൽ മാർക്ക് നേടാൻ ചില തന്ത്രങ്ങളുണ്ട്; അഭിമുഖമല്ല, പഴ്സനാലിറ്റി ടെസ്റ്റ്!
Mail This Article
ഒരു സിവിൽ സർവീസ് ഉദ്യോഗം ലഭിക്കാൻ എന്താണ് മാനദണ്ഡം? ഒരു സാധാരണക്കാരനായാൽ മതി എന്നു ചിരിച്ചു കൊണ്ടു മറുപടി നൽകും ഇടുക്കി സബ്കലക്ടർ ഡോ. അരുൺ എസ്.നായർ. കൊല്ലം കടയ്ക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലും തിരുവനന്തപുരം മെഡിക്കൽ കോളജിലും പഠിച്ചാണ് അരുൺ ആദ്യം ഡോക്ടറും പിന്നെ ഐഎഎസ് ഉദ്യോഗസ്ഥനുമായത്. സ്കൂളിൽ പഠിക്കുമ്പോൾ ആതുര സേവനം സ്വപ്നം കണ്ടിരുന്ന അരുൺ, ഹൗസ് സർജൻസി സമയത്താണ് സിവിൽ സർവീസ് എന്നു മാറിചിന്തിച്ചത്. ആദ്യം രണ്ടു വർഷം സിവിൽ സർവീസ് പരീക്ഷയിൽ വിജയം മുഖം തിരിച്ചു നിന്നെങ്കിലും മൂന്നാം തവണ അഖിലേന്ത്യാ തലത്തിൽ 55–ാം റാങ്കോടെയും സംസ്ഥാന തലത്തിൽ 3–ാം റാങ്കോടെയും സിവിൽ സർവീസ് സ്വപ്നം അരുൺ സഫലമാക്കി. കേരളത്തിൽ 4–ാം റാങ്കോടെ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ വിജയിച്ച, സ്വർണമെഡലോടെ എംബിബിഎസ് പൂർത്തിയാക്കിയ ഡോ. അരുൺ എസ്.നായർ മനോരമ ഓൺലൈനോട് സംസാരിക്കുന്നു.