ADVERTISEMENT

അമേരിക്കയിൽ മികച്ച ശമ്പളമുള്ള ജോലി വേണമെന്നാണ് ആഗ്രഹം. പക്ഷേ അക്കാദമിക പശ്ചാത്തലം ഐടിയോ എൻജിനീയറിങ്ങോ നഴ്സിങ്ങോ ഒന്നുമല്ലതാനും. സാരമില്ല. കൊമേഴ്സ് പശ്ചാത്തലമുള്ള കോഴ്സുകൾ പഠിച്ചവർക്ക് അത്തരമൊരു ജോലി ഉറപ്പു നൽകുന്ന കോഴ്സാണ് എൻറോൾഡ് ഏജന്റ് (ഇഎ). യുഎസ‌ിലെ നികുതി രംഗത്ത് മികച്ച കരിയർ വാഗ്ദാനം നൽകുന്ന എൻറോൾഡ് ഏജന്റ് കേരളത്തിൽ  പരിചിതമായിവരുന്നതേയുള്ളൂ. കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സംരംഭമായ അഡീഷനൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) എൻറോൾഡ് ഏജന്റ്‌ ട്രെയിനിങ് സർട്ടിഫിക്കറ്റ് പ്രോഗ്രാം നടത്തുന്നുണ്ട്.  കേരളത്തിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികളിൽ ഇ രംഗത്ത് ആയിരത്തോളം അവസരങ്ങളാണുള്ളത്. 

Read Also : കായികതാരമായി തിളങ്ങാനാണോ മോഹം?; സ്പോർട്സ് കോച്ചിങ് ഡിപ്ലോമ നേടാം എൻഐഎസിൽ നിന്ന്

എന്താണ് എൻറോൾഡ് ഏജന്റ്‌?

 

അമേരിക്കൻ പൗരന്മാരുടെ നികുതി റിട്ടേണുകൾ ഫയൽ ചെയ്യാനും യുഎസിലെ ഫെഡറൽ നികുതി ഭരണ ഏജൻസിയായ ഇന്റേണൽ റവന്യൂ സർവീസിനു (ഐആർഎസ്) മുന്നിൽ നികുതിദായകരെ പ്രതിനിധീകരിക്കാനും വേണ്ട യോഗ്യതയാണ് എൻറോൾഡ് ഏജന്റ് (ഇഎ). ഇഎ പ്രഫഷനലുകൾക്ക് കേരളത്തിലിരുന്നും ഈ ജോലികൾ ചെയ്യാം. മാത്രമല്ല, കാനഡ, ഓസ്ട്രേലിയ തുടങ്ങി വിദേശ രാജ്യങ്ങളിലും അവസരങ്ങളുണ്ട്. 

 

എവിടെ പഠിക്കാം? 

 

പെട്ടെന്നു ജോലി ലഭിക്കാൻ സഹായിക്കുന്ന ഈ കോഴ്‌സ് നിലവിൽ കേരളത്തിൽ അസാപ് മാത്രമാണ് ലഭ്യമാക്കുന്നത്. ആറു മാസം കൊണ്ട് പൂർത്തിയാക്കാം. കോഴ്‌സിനു ചേരുമ്പോള്‍ത്തന്നെ ജോലി ഉറപ്പാക്കുന്ന രീതിയിലാണ് അസാപ് പരിശീലനം നല്‍കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികള്‍ക്ക് കോഴ്‌സിന്റെ ആരംഭത്തില്‍ത്തന്നെ ജോലിക്കുള്ള കണ്ടീഷനല്‍ ഓഫര്‍ ലെറ്ററും നല്‍കും. ജോലിക്ക് അനുസൃതമായ പരിശീലനവും തുടര്‍ന്ന് ജോലിയും നല്‍കുന്ന രീതിയാണിത്.

 

കോഴ്സിന്റെ വിശദാംശങ്ങൾ

 

∙ കാലാവധി: 180  മണിക്കൂർ

∙ യോഗ്യത: ബികോം, എംകോം, ബിബിഎ, എംബിഎ (ഫിനാൻസ്), സിഎ ഇന്റർ,

anagha
അനഘ

∙ എവിടെ പഠിക്കാം: അസാപ് കേരളയ്ക്കു കീഴിലുള്ള കമ്യൂണിറ്റി സ്കിൽ പാർക്കുകളിൽ. 

∙ ബാച്ചുകൾ: റെഗുലർ/ വീക്കെൻഡ് ബാച്ചുകൾ

∙ എങ്ങനെ പഠിക്കാം:  ഓൺലൈൻ/ഓഫ്‌ലൈൻ 

∙ ഫീസ്: 58,315

∙ ലോൺ: കാനറ ബാങ്ക്, കേരള ബാങ്ക് എന്നിവയുടെ ലോൺ സൗകര്യം ഉണ്ടാകും 

 

കൂടുതൽ വിവരങ്ങൾക്ക്:  9495 999 623 / 9495 999  709, https://asapkerala.gov.in

 

സ്വപ്ന കരിയറിലേക്ക് എത്തിയ വഴിയെക്കുറിച്ച് എൻറോൾഡ് ഏജന്റ് വിദ്യാർഥിനി അനഘ പറയുന്നു:

 

‘‘എംകോമാണ് എന്റെ യോഗ്യത. ബിരുദാന്തര ബിരുദത്തിനു ശേഷമാണ് അസാപ് കേരളയുടെ ഓറിയന്റേഷൻ ക്ലാസിൽ പങ്കെടുത്തത്. അസാപിന്റെ കൊല്ലം കുളക്കടയിലെ കമ്യൂണിറ്റി സ്കിൽ പാർക്കിൽ നടന്ന ആ സെഷനിലാണ് എൻറോൾഡ് ഏജന്റ് എന്ന ജോലിയെ കുറിച്ച് ആദ്യമായി കേട്ടത്. അസാപ് കേരളയുടെ സ്കിൽ ലോൺ സൗകര്യം കൂടി ലഭിച്ചതോടെ കോഴ്സിൽ പ്രവേശനം നേടി. കോഴ്സിന്റെ ഭാഗമായി ഒരു എലിജിബിലിറ്റി ടെസ്റ്റുണ്ട്. അത് വിജയിച്ചാൽ പരിശീലനം തുടങ്ങാം. കോഴ്സിനൊപ്പം ടെക്നോപാർക്കിലെ ബഹുരാഷ്ട്ര കമ്പനിയായ എച്ച് ആൻഡ് ആർ ബ്ലോക്കിൽ ശമ്പളത്തോടെ ഇന്റേൺഷിപ്പും ചെയ്യുന്നുണ്ട്. മറ്റൊരു ബഹുരാഷ്ട്ര കൺസൽറ്റൻസി കമ്പനിയായ ഇന്റഗ്രിറ്റിയിൽനിന്ന് പഠന ശേഷം ജോലിക്കായുള്ള കണ്ടീഷനൽ ഓഫർ ലെറ്ററും ലഭിച്ചു. കോഴ്സ് പൂർത്തിയാക്കിയാൽ ആ കമ്പനിയിൽ ജോലിക്കു ചേരാം. ഇപ്പോൾ പരിശീലന കാലയളവിലും ശമ്പളമുള്ളതു കൊണ്ട് വായ്പ തിരിച്ചടവ് പ്രശ്നമല്ല. പഠനത്തോടൊപ്പമുള്ള ഈ പരിശീലനം യുഎസിലെ നികുതി സംവിധാനങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയാൻ ഏറെ സഹായിക്കുന്നു.  ഇത് ജോലിയിൽ ഏറെ പ്രയോജനം ചെയ്യുമെന്നുറപ്പാണ്’’.

 

Content Summary : Enrolled Agent Certification Course at Asap Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com