ADVERTISEMENT

ഗ്രാമവികസനം ലക്ഷ്യമാക്കി പരിശീലനം, ഗവേഷണം, കൺസൽറ്റൻസി മുതലായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്‌ത് നടപ്പാക്കുന്നതിനായി കേന്ദ്രസർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്വയംഭരണസ്‌ഥാപനമാണ് എൻഐആർഡി ( www.nird.org.in). 

Read Also : ജോലി റെഡി, പഠിക്കാൻ ആളെ വേണം

അവിടെ ജൂണിൽ തുടങ്ങുന്ന 4 പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് മേയ് 15 വരെ ഓൺലൈൻ അപേക്ഷ നൽകാം. പഠനം വിദൂര ശൈലിയിൽ. ഏതെങ്കിലും വിഷയത്തിൽ സർവകലാശാലാ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. എഐസിടിഇ അംഗീകാരമുണ്ട്. അപേക്ഷാഫീ 500 രൂപ, പട്ടിക / ഭിന്നശേഷി വിഭാഗം 300 രൂപ.

 

പിജി ഡിപ്ലോമ പ്രോഗ്രാമുകൾ

 

1. സസ്റ്റെയ്നബിൾ റൂറൽ ഡവലപ്മെന്റ് (18 മാസം). കോഴ്സ് ഫീ 15,000 രൂപ, പട്ടിക / ഭിന്നശേഷി വിഭാഗം 13,500 രൂപ

 

2. ട്രൈബൽ ഡവലപ്മെന്റ് (18 മാസം). കോഴ്സ് ഫീ 15,000 രൂപ, പട്ടിക / ഭിന്നശേഷി വിഭാഗം 13,500 രൂപ

 

3. ജിയോ–സ്പേഷ്യൽ ടെക്നോളജി ആപ്ലിക്കേഷൻസ് ഇൻ റൂറൽ ഡവലപ്മെന്റ് (18 മാസം). കോഴ്സ് ഫീ 18,000 രൂപ, പട്ടിക / ഭിന്നശേഷി വിഭാഗം 15,000 രൂപ

 

4. പഞ്ചായത്തീരാജ് ഗവേണൻസ് & റൂറൽ ഡവലപ്മെന്റ് മാനേജ്മെന്റ് (12 മാസം). കോഴ്സ് ഫീ 12,000 രൂപ, പട്ടിക / ഭിന്നശേഷി വിഭാഗം 9000 രൂപ.

 

Content Summary : Apply for PG Diploma Programmes at NIRD

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com