ADVERTISEMENT

കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരത്തിനടുത്തു വലിയമലയിൽ കൽപിത സർവകലാശാലയായി പ്രവർത്തിക്കുന്ന ഐഐഎസ്‌ടിയിലെ 2023–24 എംടെക് / എംഎസ്‌സി പ്രവേശനത്തിന് മേയ് 2 വരെ ഓൺലൈനായി അപേക്ഷിക്കാം. Dean (Academics) Indian Institute of Space Science &Technology, Valiamala, Thiruvananthapuram - 695 547; ഫോൺ: 0471-256 8477; ഇ–മെയിൽ: admissions@iist.ac.in; വെബ്: www.iist.ac.in. 

Read Also : എൻഐആർഡിയിൽ പഠിക്കാം വിദൂര മാനേജ്‌മെന്റ് പ്രോഗ്രാമുകൾ

പഠനശാഖകൾ 

 

എംടെക് : തെർമൽ & പ്രൊപ്പൽഷൻ, എയ്റോഡൈനമിക്സ് & ഫ്ലൈറ്റ് മെക്കാനിക്സ്, സ്ട്രക്ചേഴ്സ് & ഡിസൈൻ, ആർഎഫ് & മൈക്രോവേവ് എൻജി, ഡിജിറ്റൽ സിഗ്നൽ പ്രോസസിങ്, വിഎൽഎസ്ഐ & മൈക്രോസിസ്റ്റംസ്, കൺട്രോൾ സിസ്റ്റംസ്, പവർ ഇലക്ട്രോണിക്സ്, െമഷീൻ ലേണിങ് & കംപ്യൂട്ടിങ്, മെറ്റീരിയൽസ് സയൻസ് & ടെക്നോളജി, ഒപ്റ്റിക്കൽ എൻജിനീയറിങ്, ക്വാണ്ടം ടെക്നോളജി, എർത്ത് സിസ്റ്റം സയൻസ്, ജിയോ ഇൻഫർമാറ്റിക്സ് എംഎസ്‌സി: അസ്ട്രോണമി & അസ്ട്രോഫിസിക്സ് മറ്റു വിവരങ്ങൾ നിർദിഷ്ട ശാഖകളിലെ ബിടെക്കുകാർക്കും നിർദിഷ്ട വിഷയങ്ങളിലെ എംഎസ്/ എംഎസ്‌സിക്കാർക്കും അവസരമുണ്ട്. 60% മാർക്ക് അഥവാ 6.5/10 ഗ്രേഡ് പോയിന്റ് ആവറേജ് ഉണ്ടായിരിക്കണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 55% മാർക്ക് അഥവാ 6.0 /10 ഗ്രേഡ് പോയിന്റ് ആവറേജ് മതി. 

 

ഗേറ്റ് / ജെസ്റ്റ് സ്കോറും വേണ്ടിവരും. മേയ് 2 ന് 32 വയസ്സു കവിയരുത്. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് പ്രായപരിധിയിയിൽ ഇളവുണ്ട്. https://admission.iist.ac.in എന്ന സൈറ്റിലൂടെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. 5 വിഷയങ്ങൾക്കു വരെ ശ്രമിക്കാം. ഒന്നിലേറെ വിഷയങ്ങളിലേക്കു ശ്രമിക്കുന്നവർ മുൻഗണനാക്രമം അപേക്ഷയിൽ കാണിക്കണം. 3 വിഷയങ്ങൾക്കു വരെ അപേക്ഷാഫീ 600 രൂപ. നാലോ അഞ്ചോ വിഷയങ്ങൾക്കു ശ്രമിക്കുന്നവർക്ക് 1200 രൂപ. എല്ലാ വിഭാഗങ്ങളിലെയും വനിതകളും പട്ടിക, ഭിന്നശേഷി വിഭാഗക്കാരും 300 / 600 രൂപയടച്ചാൽ മതി. ഗേറ്റ് / ജെസ്റ്റ് സ്കോർ നോക്കിയുള്ള പ്രാഥമിക സിലക്‌ഷൻ ലഭിച്ചവർക്കു വിഡിയോ കോൺഫറൻസിങ് വഴി ഇന്റർവ്യൂ ഉണ്ടായിരിക്കും. 

 

ഗേറ്റ് സ്കോറുള്ള എംടെക് വിദ്യാർഥികൾക്ക് എഐസിടിഇ സ്കോളർഷിപ് ലഭിക്കും. ആദ്യ സെമസ്റ്റർ ഫീസ് ഹോസ്റ്റൽ ഉൾപ്പെടെ 55,700 രൂപ. തുടർന്ന് ഓരോ സെമസ്റ്ററിനും 49,200 രൂപ. തുടക്കത്തിൽ 18,000 രൂപ മെസ് അഡ്വാൻസ് കൊടുക്കണം. ക്ലാസുകൾ ജൂലൈ 31നു തുടങ്ങും. ഐഎസ്ആർഒ / ഡിപ്പാർട്മെന്റ് ഓഫ് സയൻസ് ജീവനക്കാർക്കുള്ള വിശേഷ പിജി സിലക്‌ഷനുള്ള അപേക്ഷാസമർപ്പണം മാർച്ച് 1 ന് അവസാനിച്ചിരുന്നു. 

 

പിഎച്ച്ഡി അപേക്ഷ മേയ് 9 വരെ 2023 ലെ പിഎച്ച്ഡി പ്രവേശനത്തിനു മേയ് 9 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, എയറോസ്പേസ് എൻജി & ഏവോയോണിക്സ്, എർത്ത് & സ്പേസ് സയൻസസ്, ഹ്യുമാനിറ്റീസ് എന്നീ വകുപ്പുകളിലാണ് അവസരം. അപേക്ഷകരെ 6 വിഭാഗമായി തിരിച്ചിട്ടുണ്ട്.

 

1. എംടെക് ഏറ്റവും ഉയർന്ന യോഗ്യതയായവർ 2. ബിടെക് ഏറ്റവും ഉയർന്ന യോഗ്യതയായവർ 3. എംഎസ്‌സി ഏറ്റവും ഉയർന്ന യോഗ്യതയായവർ 4. നാല് വർഷ ബിഎസ് ഏറ്റവും ഉയർന്ന യോഗ്യതയായവർ 5. ഹ്യുമാനിറ്റീസ് / മാനേജ്മെന്റ് /സോഷ്യൽ സയൻസസ് മാസ്റ്റർ ബിരുദം ഏറ്റവും ഉയർന്ന യോഗ്യതയായവർ 6. ഹ്യുമാനിറ്റീസ് / മാനേജ്മെന്റ് /സോഷ്യൽ സയൻസസ് ബാച്‌ല‍ർ ബിരുദം ഏറ്റവും ഉയർന്ന യോഗ്യതയായവർ ഈ ഓരോ വിഭാഗത്തിലെയും മിനിമം യോഗ്യതകൾ വിജ്ഞാപനത്തിൽ വിശദീകരിച്ചിട്ടുണ്ട്. 

 

സിലക്‌ഷൻ രീതി എംടെക്, ബിടെക് വിഭാഗക്കാർ: ഓൺലൈൻ സ്ക്രീനിങ് ടെസ്റ്റും വിഡിയോ ഇന്റർവ്യൂവും വഴിയാണു സിലക്‌ഷൻ. പക്ഷേ, UGC-CSIR-NET/NBHM/JEST സ്കോറുള്ളവർക്ക് ഇന്റർവ്യൂ മാത്രം മറ്റുള്ളവർ: ദേശീയതലത്തിലെ എലിജിബിലിറ്റി സ്കോർ ഉണ്ടായിരിക്കണം. വിഡിയോ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

 

ജോലിയിലിരിക്കുന്നവർ എൻഒസി ഹാജരാക്കണം. 4 ഗവേഷണമേഖലകളിലേക്കു വരെ ശ്രമിക്കാം. ഐഐഎസ്ടിയിൽ ഓരോ വകുപ്പിലെയും സൗകര്യങ്ങൾ പഠിച്ചിട്ടു വേണം മേഖല തീരുമാനിക്കുന്നത് മേയ് 30ന് ഓൺലൈൻ ടെസ്റ്റുണ്ട്. ബിടെക്, 4 വർഷ ബിഎസ് എന്നിവ ഏറ്റവും ഉയർന്ന യോഗ്യതയായവർ കൂടുതൽ കോഴ്സ് വർക്ക് ചെയ്യേണ്ടിവരും. ആദ്യ സെമസ്റ്റർ ഹോസ്റ്റൽ ഉൾപ്പെടെ ഫീസ് 42,200 രൂപ. തുടർന്ന് ഓരോ സെമസ്റ്ററിനും 35,700 രൂപ. തുടക്കത്തിൽ 18,000 രൂപ മെസ് അഡ്വാൻസ് കൊടുക്കണം. ക്ലാസുകൾ ജൂലൈ 31നു തുടങ്ങും.

 

Content Summary : IIST Pg Admission 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com