ADVERTISEMENT

ജമ്മു, ബുദ്ധഗയ ഐഐഎമ്മുകളിൽ ‘5–വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ്’ പ്രോഗ്രാമിലെ 2023-24 പ്രവേശനത്തിനുള്ള രണ്ടര മണിക്കൂർ എൻട്രൻസ് പരീക്ഷ മേയ് 28ന് ഉച്ചതിരിഞ്ഞ് 3 മുതൽ നടത്തും. കംപ്യൂട്ടർ ഉപയോഗിച്ചുള്ള ഈ ടെസ്റ്റിന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവ കേന്ദ്രങ്ങളായിരിക്കും. നാഷനൽ ടെസ്റ്റിങ് ഏജൻസിക്കാണു പരീക്ഷാച്ചുമതല.

Read Also : ഐഐഎസ്ടിയിൽ ചെയ്യാം പിജി പ്രോഗ്രാമുകൾ

ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ്   (33 മൾട്ടിപ്പിൾ–ചോയ്സ് ചോദ്യങ്ങൾ), ഡേറ്റ ഇന്റർപ്രട്ടേഷൻ & ലോജിക്കൽ റീസണിങ് (33), വെർബൽ എബിലിറ്റി & റീഡിങ് കോംപ്രിഹെൻഷൻ (34) എന്നിങ്ങനെ 100 ചോദ്യങ്ങൾ, 400 മാർക്. തെറ്റിനു മാർക്കു കുറയ്ക്കും.

 

ഓൺലൈൻ അപേക്ഷ 30ന് വൈകിട്ട് 5 വരെ സ്വീകരിക്കും. അപേക്ഷാഫീ 2000 രൂപ. പട്ടിക, ഭിന്നശേഷി, സാമ്പത്തിക പിന്നാക്ക, ട്രാൻസ്ജെൻഡർ വിഭാഗക്കാർ 1000 രൂപ. ജിഎസ്ടിയും ബാങ്ക് ചാർജും പുറമേ. 

 

ഒരപേക്ഷയേ സമർപ്പിക്കാവൂ. അപേക്ഷാരീതി സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്. 2021, 2022, 2023 വർഷങ്ങളിലൊന്നിൽ 12 ജയിച്ചവർക്കാണു പ്രവേശനം.  2019നു മുൻപ് 10 ജയിച്ചവർ അപേക്ഷിക്കേണ്ട. വെബ് : jipmat.nta.ac.in / www.nta.ac.in

 

Content Summary : IPM Program IIM Bodh Gaya - JIPMAT 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com