പ്രതിമാസം 30,000 രൂപയും യാത്രാച്ചിലവും; ഇൻസയിൽ വിസിറ്റിങ് സയന്റിസ്റ്റ് പ്രോഗ്രാം ചെയ്യാം
Mail This Article
ഇന്ത്യൻ നാഷനൽ സയൻസ് അക്കാദമിയുടെ (ഇൻസ) ‘വിസിറ്റിങ് സയന്റിസ്റ്റ്, 2023-24’ പ്രോഗ്രാമിലേക്ക് മേയ് ഒന്നു വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. 1–6 മാസം വരെ ഗവേഷണം ചെയ്യാം. സർവകലാശാലകളിലോ കോളജുകളിലോ ഗവേഷണസ്ഥാപനത്തിലോ സയൻസ് വിഭാഗത്തിൽ പ്രവർത്തിക്കുന്നവർക്ക് അപേക്ഷിക്കാം. ഇനിപ്പറയുന്ന രേഖകളെല്ലാം ചേർത്ത് ഒറ്റ പിഡിഎഫ് ആക്കി സമർപ്പിക്കണം.
Read Also : പേരെടുത്ത ആർക്കിടെക്റ്റ് ആകാനാണോ മോഹം
∙ ഉദ്ദേശിക്കുന്ന പ്രോജക്ടിന്റെ ചുരുക്കവും അപേക്ഷകരുടെ ഗവേഷണ പ്രസിദ്ധീകരണങ്ങളും (പരമാവധി 20 എണ്ണം).
∙ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥാപനം നൽകിയ എൻഒസി.
∙ ഗവേഷണം നടത്തുന്ന സ്ഥാപനത്തിന്റെ സമ്മതപത്രം.
∙ 2 റഫറൽ കത്തുകൾ.
∙ സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്ത എൻഡോഴ്സ്മെന്റ് ഫോം ( ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയുടെ ഒപ്പ് സഹിതം).
കഴിഞ്ഞ ഒരു വർഷത്തിനിടെ ഇൻസ ഫെലോഷിപ് വാങ്ങിയവരെ പരിഗണിക്കില്ല. താമസച്ചെലവിനും മറ്റുമായി പ്രതിമാസം 30,000 രൂപയും ഗവേഷണസ്ഥാപനത്തിലേക്കും തിരിച്ചുമുള്ള യാത്രകൾക്കുമുള്ള ചെലവും ലഭിക്കും. വിശദാംശങ്ങളും അപേക്ഷാഫോമും : http://insaindia.res.in.
Content Summary : Apply for INSA Visiting Scientist Programme