പേരെടുത്ത ആർക്കിടെക്റ്റ് ആകാനാണോ മോഹം?; ആർക്കിടെക്ചർ മാസ്റ്റേഴ്സ് ചെയ്യാം ഭോപാൽ എസ്പിഎയിൽ
Mail This Article
ആർക്കിടെക്ചർ പഠനത്തിലെ മുൻനിര സ്ഥാപനമായ സ്കൂൾ ഓഫ് പ്ലാനിങ് & ആർക്കിടെക്ചറിന്റെ ഭോപാൽ യൂണിറ്റിൽ 2–വർഷ ഫുൾടൈം പിജി 2023–24 പ്രവേശനത്തിന് മേയ് 7 വൈകിട്ട് 5.30 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.
Read Also : ജിപ്മാറ്റ്: അപേക്ഷ 30 വരെ
പ്രോഗ്രാമുകൾ
മാസ്റ്റർ ഓഫ് ആർക്കിടെക്ചർ : കൺസർവേഷൻ / ലാൻഡ്സ്‌കേപ് ഡിസൈൻ / അർബൻ ഡിസൈൻ
മാസ്റ്റർ ഓഫ് പ്ലാനിങ് : അർബൻ & റീജനൽ പ്ലാനിങ് / എൻവയൺമെന്റൽ പ്ലാനിങ് / ട്രാൻസ്‌പോർട് പ്ലാനിങ് & ലോജിസ്റ്റിക്സ് മാനേജ്മെന്റ്
മാസ്റ്റർ ഓഫ് ഡിസൈൻ
എല്ലാ പ്രോഗ്രാമുകൾക്കുമായി ആകെ 188 സീറ്റ്. ഇതിൽ പരമാവധി 113 സീറ്റുകളിലേക്കു വരെ സിലക്‌ഷൻ 3 രീതികളിലൊന്നിൽ :
1.CCMT (സെൻട്രലൈസ്ഡ് കൗൺസലിങ് ഫോർ എംടെക്, എംആർക്, എംപ്ലാൻ – https://ccmt.admissions.nic.in)
2.CEED (കോമൺ എൻട്രൻസ് എക്സാമിനേഷൻ ഫോർ ഡിസൈൻ – www.uceed.iitb.ac.in)
3. SPA_DAT (സ്കൂൾ ഓഫ് പ്ലാനിങ് & ആർക്കിടെക്ചറിന്റെ ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് & ഇന്റർവ്യൂ)
ബാക്കി 75 സീറ്റിലേക്കു േനരിട്ടുള്ള പ്രവേശനമാണ്. ഇത്തരം ഡയറക്ട് അഡ്മിഷൻകാർക്കു സ്കോളർഷിപ് കിട്ടാതെ വരാം.
അപേക്ഷാഫീ : ഓരോ മാസ്റ്റേഴ്സ് പ്രോഗ്രാമിനും 2000 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 1000 രൂപ. 2 പ്രോഗ്രാമുകൾക്കു വരെ അപേക്ഷിക്കാം. ഫൈനൽ സെമസ്റ്റർ ഫലം കാത്തിരിക്കുന്നവർക്കും വ്യവസ്ഥകൾക്കു വിധേയമായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് Admission Cell, School of Planning and Architecture, Bhopal - 462030; ഫോൺ: 0755-2526800; pgadmission2023@spabhopal.ac.in; വെബ്: https://spabhopal.ac.in.
Content Summary : Apply for the Architecture Masters Programme at the Bhopal Spa