ADVERTISEMENT

ആയുഷ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ജയ്പുരിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിൽ (എൻഐഎ) 14 വിഷയങ്ങളിൽ പിഎച്ച്ഡി പ്രവേശനത്തിന് 25 വരെ അപേക്ഷിക്കാം. www.nia.nic.in. സ്ഥാപനത്തിന് സർവകലാശാലാപദവിയുണ്ട്. 

Read Also : ആർക്കിടെക്ചറിൽ ബിരുദാനന്തരബിരുദം ചെയ്യാം മുൻനിര സ്ഥാപനത്തിൽ

പ്രോഗ്രാമിന്റെ ദൈർഘ്യം 3–6 വർഷം. ഒരേ ഗവേഷണം വഴി 2 സർവകലാശാലകൾ പ്രത്യേകം പിഎച്ച്ഡി നൽകുന്ന കോട്യുട്ടെൽ (cotutelle) രീതിയാണ്. എൻഐഎയും സിഎസ്ഐആറിനോടൊത്തു പ്രവർത്തിക്കുന്ന ഗവേഷണസ്ഥാപനമായ എസിഎസ്ഐആറും (AcSIR: ‘Academy of Scientific & Innovative Research, Ghaziabad) വെവ്വേറെ പിഎച്ച്ഡി ബിരുദങ്ങൾ നൽകും. 

 

ഗവേഷണവിഷയങ്ങൾ: അഗതതന്ത്രം, ആയുർവേദ സംഹിതയും സിദ്ധാന്തവും, ദ്രവ്യഗുണവിജ്ഞാനം, കൗമാരഭൃത്യം, കായചികിത്സ, ക്രിയാശാരീരം, പഞ്ചകർമം, പ്രസൂതിതന്ത്രവും സ്‌ത്രീരോഗവും, രചനാശാരീരം, രസശാസ്ത്രവും ഭൈഷജ്യകൽപനയും, രോഗനിദാനവും വികൃതിവിജ്ഞാനവും, ശാലാക്യതന്ത്രം, ശല്യതന്ത്രം, സ്വസ്‌ഥവൃത്തവും യോഗയും. പ്രവേശനം 2 തരത്തിൽ. (1) എൻട്രൻസും ഇന്റർവ്യൂവും വഴി. (2) UGC-NET/JRF/SLET/AYUSH-NET/CSIR-NET യോഗ്യതയുള്ളവർക്ക് ഇന്റർവ്യൂ മാത്രം. അപേക്ഷാഫീ 3000 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 2500 രൂപ. ഫെലോഷിപ്പുണ്ട്. പൂർണവിവരങ്ങൾ വെബ്സൈറ്റിൽ.

 

Content Summary : NIA Entrance Exam Ph.D. 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com