ADVERTISEMENT

ചെവിയിൽ ഹെഡ്ഫോണും തിരുകി മൊബൈലിൽ എന്തോ നോക്കി ചിരിക്കുന്ന സനത്തിനെ നോക്കി അവന്റെ അച്ഛൻ സംസാരിക്കുകയാണ്. പക്ഷേ അദ്ദേഹം പറയുന്നതൊന്നും അവൻ കേൾക്കുന്നില്ല. അവസാനം അച്ഛൻ ഹെഡ്ഫോൺ മകന്റെ ചെവിയിൽനിന്നു മാറ്റി ദേഷ്യത്തോടെ പറഞ്ഞു: ‘‘നീ ഇങ്ങനെ മൊബൈലിനകത്ത് കേറി വേറെ ലോകത്തിരുന്നോ. സ്ക്രീൻ അഡിക്ടാവും കാഴ്ചയും പോകും’’ 

Read Also : ഇംഗ്ലിഷിനെ ഭയക്കണ്ട

‘‘ഞാൻ പിന്നെ എന്ത് ചെയ്യണമെന്നാണ് അച്ഛൻ പറയുന്നത്?’’ അങ്കലാപ്പോടെ സനത്ത് ചോദിച്ചു.

 

ആ ചർച്ചയാണ് വേനലവധിക്കാലത്തെ ഹ്രസ്വകാല കോഴ്സുകളുടെ സാധ്യതകളിലേക്ക് അവരുടെ ശ്രദ്ധ ക്ഷണിച്ചത്.

1158971453
Representative Image. Photo Credit : Liderina/istock

 

സനത്തിൻറെ അച്ഛന്റെ മനസ്സിൽ വേനലവധി പല ഗൃഹാതുര ചിന്തകളും ഉണർത്തി. കൂട്ടായ്മയിൽ ചെലവഴിച്ച ആ സുവർണകാലം ബന്ധങ്ങൾ നിലനിർത്താനും  വ്യക്തിത്വവികസനത്തിനും ഏറെ സഹായിച്ചിരുന്നെന്നും അദ്ദേഹം ഓർത്തു. മകനും മികച്ച ഒരു വേനലവധിക്കാലം നൽകണമെന്ന ആഗ്രഹത്തോടെ അദ്ദേഹം അവനിണങ്ങുന്ന ഹ്രസ്വകാല കോഴ്സ് അന്വേഷിച്ചിറങ്ങി. 

 

636187902
Representative Image. Photo Credit : Todor Tsvetkov/istock

ഈ പോസ്റ്റ് കോവിഡ് ഡിജിറ്റൽ യുഗത്തിൽ ഹ്രസ്വകാല കോഴ്സുകൾ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ലഭ്യമാണ്. തിരക്കുള്ള മാതാപിതാക്കൾക്ക് കുട്ടികളുമായി സമയം ചെലവഴിക്കാനും അവരുടെ വിനോദ ശീലങ്ങൾ നിയന്ത്രിക്കാനും കഴിയാതെ വരുമ്പോൾ, കുട്ടികൾക്ക് പുതിയ സുഹൃത്തുക്കളെയും പരിചയസമ്പന്നരായ അധ്യാപകരെയും പരിചയപ്പെടാനും സഹജമായ നൈപുണ്യങ്ങൾ വികസിപ്പിക്കാനും പുതിയ സാമൂഹിക കൂട്ടുകെട്ടുകൾ ഉണ്ടാക്കാനും നെറ്റ്‌വർക്ക് വർധിപ്പിക്കാനും അവധി ദിനങ്ങളിലെ ഹ്രസ്വകാല കോഴ്സുകളും ക്യാംപുകളും സഹായിക്കും.

 

1164736873
Representative Image. Photo Credit : Natee127/istock

വിവിധ മേഖലകളിലുള്ള വേനൽക്കാല ഹ്രസ്വ കോഴ്സുകളെ പറ്റി നമുക്കൊന്നു നോക്കാം.

 

1192852369
Representative Image. Photo Credit : Credit:lakshmiprasad S/istock

1) കലയും സാഹിത്യവും: സംഗീതം, നൃത്തം, നാടകം, ഫൊട്ടോഗ്രഫി, ഡ്രോയിങ്, പെയിന്റിങ്, കഥാരചന, ക്രിയേറ്റീവ് റൈറ്റിങ് എന്നിവയൊക്കെ ഈ മേഖലയിൽ പ്രചാരമുള്ളതാണ്. കൂടാതെ പാചകത്തിൽ താൽപര്യമുള്ളവർക്ക് കുക്കറി ക്ലാസ്സുകളിലും മാജിക് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് മാജിക് ക്ലാസുകളിലും ചേരാം. കുട്ടികളുടെ കഴിവുകളെയും സർഗ്ഗാത്മക ചിന്തകളെയും കണ്ടെത്താനും പ്രചോദിപ്പിക്കാനും ശാക്തീകരിക്കാനും ഇത്തരം കോഴ്സുകൾ സഹായിക്കും.

 

 2) വ്യക്തിത്വ വികസനം: ലോകത്ത് ഏറ്റവും കൂടുതൽ യുവതീയുവാക്കൾ ഉള്ള നമ്മുടെ രാജ്യത്ത്, യുവതലമുറയുടെ വ്യക്തിത്വം ഊർജസ്വലവും ദൃ‍‍ഢവുമാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഹ്രസ്വകാല വ്യക്തിത്വ വികസന കോഴ്സുകളിൽ ചേർന്നാൽ പബ്ലിക് സ്പീക്കിങ് (public speaking), ആത്മവിശ്വാസം (confidence), ശ്രദ്ധ (concentration), കൂട്ടായ്മ (Team Spirit), ആശയവിനിമയ രീതികൾ (communication styles), സ്പോക്കൺ ഇംഗ്ലിഷ് എന്നീ നൈപുണ്യങ്ങൾ  വികസിപ്പിക്കാൻ സാധിക്കും. കുട്ടികളുടെ സഭാകമ്പവും ഭാഷാഭയവും അകറ്റാൻ വ്യക്തിത്വ വികസന ഹ്രസ്വകാല കോഴ്സുകൾ സഹായിക്കും.

 

3) സ്വാത്വികത: അവധിക്കാല കോഴ്സുകളുടെ മറ്റൊരു ശാഖ സ്വാത്വികതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ധ്യാനം, യോഗ എന്നിവ ഉൾപ്പെടുന്ന കോഴ്സുകൾ കുട്ടികൾക്കൊപ്പം രക്ഷിതാക്കളും ഉപയോഗപ്പെടുത്താറുണ്ട്. ശാരീരിക മാനസിക ആരോഗ്യം, ക്ഷമ, ശ്രദ്ധ എന്നിവ വികസിപ്പിച്ചെടുക്കുന്നതു വഴി നല്ല കുടുംബാന്തരീക്ഷവും സാമൂഹിക അന്തരീക്ഷവും നിലനിർത്താൻ ഇത്തരം കോഴ്സുകൾ സഹായിക്കുന്നു.

 

 4) ഹൈ ടെക്: ഓഫ് ലൈൻ ആയും ഓൺലൈനായും ചെയ്യാവുന്ന ഹ്രസ്വകാല ടെക്നോളജി കോഴ്സുകളുണ്ട്. ഈ ഡിജിറ്റൽ യുഗത്തിൽ സാങ്കേതിക പരിജ്ഞാനം അത്യന്താപേക്ഷിതമാണ്. സാങ്കേതികവിദ്യയും വിനോദവും സമന്വയിപ്പിക്കുന്ന വിവിധ ഷോർട് ടേം കോഴ്സുകൾ ലഭ്യമാണ്. ഗ്രാഫിക് ഡിസൈനിങ്, അനിമേഷൻ, ഡിജിറ്റൽ മാർക്കറ്റിങ്, എക്സൽ ആൻഡ് ഡേറ്റ അനാലിസിസ്, ഫുൾസ്റ്റാക് ഡെവലപ്മെന്റ്, സൈബർ സെക്യൂരിറ്റി, ഗെയിമിങ്, ഡിസൈനിങ്, ഡിസൈൻ തിങ്കിങ്, ഫോട്ടോഷോപ്പ്, സ്കെച്ച് അപ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് ഓൺലൈൻ കോഡിങ് എന്നിങ്ങനെയുള്ള കോഴ്സുകൾ കുട്ടികൾക്കും യുവതലമുറയ്ക്കും അപ് സ്കില്ലിങ് നടത്തി, മാറിവരുന്ന തൊഴിൽ മേഖലകളിൽ പ്രാഗൽഭ്യം തെളിയിക്കാൻ സഹായിക്കുന്നതാണ്. ഇത്തരത്തിലുള്ള കോഴ്സുകൾ ഓഫ്‌ലൈനായും കോഴ്സെറ (Coursera, എഡെക്സ് (EdX) തുടങ്ങിയ രാജ്യാന്തര നിലവാരമുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും പഠിക്കാവുന്നതാണ്.

 

5) ഔട്ട്ഡോർ സ്പോർട്സ് ആൻഡ് ഗെയിംസ്: ഔട്ട്ഡോർ  ആക്റ്റിവിറ്റീസ് ഇഷ്ടപ്പെടാത്ത കുട്ടികൾ ചുരുക്കമാണ്. ഇതിൽ നിരവധി അവധിക്കാല ഹ്രസ്വകാല കോഴ്സുകൾ ലഭ്യമാണ്. ബാസ്കറ്റ്ബോൾ, ഫുട്ബോൾ, ബാഡ്മിന്റൺ, നീന്തൽ, ടെന്നിസ്, ക്രിക്കറ്റ്, സൈക്ലിങ്, അത്‌ലറ്റിക്സ് എന്നിങ്ങനെയുള്ള ഔട്ട്ഡോർ കളികളിൽ ചേരാം. ആത്മവിശ്വാസം വളർത്താനും സെൽഫ് ഡിഫൻസ് രീതികൾ പഠിക്കാനും കരാട്ടെ, കളരി, തയ്ക്വാൻഡോ എന്നിങ്ങനെയുള്ള ആക്റ്റിവിറ്റീസിലും ചേരാവുന്നതാണ്. ഫിറ്റ്നസിനോടൊപ്പം നല്ല ശീലങ്ങൾ ജീവിതത്തിൽ കൊണ്ടുവരാനും ഇത്തരം കോഴ്സുകൾ സഹായിക്കും.

 

6) സുസ്ഥിര വികസനം: കൃഷി, ആരോഗ്യം, എനർജി എന്നീ മേഖലകളുമായി ബന്ധപ്പെട്ട അഗ്രി ടെക്, വാട്ടർ ഫിൽറ്റർ അസംബ്ലിങ്, സോളാർ എനർജി, ഫസ്റ്റ് എയ്ഡഡ് (First Aid ) മാനേജ്‌മന്റ്, മിയാവാക്കി തോട്ടം രൂപപ്പെടുത്തൽ എന്നിങ്ങനെയുള്ള കോഴ്സുകൾ കുട്ടികൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. ഒരു വിത്ത് നടുന്നതും ചെടി നനയ്ക്കുന്നതും വളമിടുന്നതും കള പറിക്കുന്നതും  വിളവെടുക്കുന്നതും ഒക്കെ പഠിച്ചാൽ ചെറിയ പച്ചക്കറിത്തോട്ടവും പൂന്തോട്ടവും അവനവന്റെ വീടുകളിൽ തന്നെ ചെയ്ത് ഒരു ഗ്രീൻ ഹോം ആക്കി തീർക്കാൻ സാധിക്കുകയും അതുവഴി അന്തരീക്ഷത്തിൽ ഓക്സിജന്റെ പ്രാതിനിധ്യം വളരെയധികം കൂട്ടാനും സുസ്ഥിരവികസന ലക്ഷ്യത്തിൽ പങ്കാളിയാകാൻ സാധിക്കുകയും ചെയ്യും.

 

സ്കൂളുകളിലും സർക്കാർ സ്ഥാപനങ്ങളിലും പ്രഫഷനൽ  പ്രൈവറ്റ് സ്ഥാപനങ്ങളിലും ഹ്രസ്വകാല കോഴ്സുകൾ ലഭ്യമാണ്. ഇത്തരം കോഴ്സുകൾ ചെയ്യുന്നതു വഴി താഴെ പറയുന്ന നേട്ടങ്ങളുണ്ടാക്കാം.

 

1) ആത്മവിശ്വാസം വർധിക്കുന്നു.

2) നൈപുണ്യവും മൂല്യങ്ങളും നേടുന്നു.

3) ധൈര്യവും സ്വാഭിമാനവും കൈവരുന്നു.

4) നല്ല ശീലങ്ങളും‌ം ഭാഷയും ഉപയോഗിക്കാൻ തുടങ്ങുന്നു.

5) സോഷ്യൽ നെറ്റ്‌വർക്ക് വർധിക്കുന്നു.

6) ലോക പരിചയവും കാഴ്ചപ്പാടും മാറുന്നു.

Read Also : ഇനി എന്താ പരിപാടി?; ആ ചോദ്യത്തിനു മുന്നിൽ ചൂളാതിരിക്കാൻ 5 വഴികൾ

ഹ്രസ്വ കോഴ്സുകളിൽ പ്രത്യേകിച്ച് ഓഫ് ലൈൻ കോഴ്സുകളിൽ ചേരുമ്പോൾ ശ്രദ്ധിക്കേണ്ടവ:

 

1) കോഴ്സിന്റെ പ്രസക്തിയും മൂല്യവും.

2) കുട്ടിയുടെ താൽപര്യം.

3) കോഴ്സ് നടത്തുന്ന സ്ഥാപനത്തിന്റെ മികവ്.

4) വീട്ടിൽ നിന്നുള്ള ദൂരം.

5) കോഴ്സിന്റെ സമയം (Timings), ദൈർഘ്യം (Duration).

6) ട്രാൻസ്പോർട്ടേഷൻ.

7) സുരക്ഷ.

8) ആർജിക്കുന്ന നൈപുണ്യം ദീർഘകാലത്തേക്ക് ഉറപ്പുവരുത്താനുള്ള രക്ഷിതാക്കളുടെ ഫോളോ അപ്.

 

വേനൽക്കാല കോഴ്സുകൾ കുട്ടികൾക്ക് മറ്റൊരു സമ്മർദ കാലമാകാതെ ഭാവിയിലേക്കുതകുന്ന ക്രിയാത്മക കാലമായി ചെലവഴിക്കാൻ പ്രേരിപ്പിക്കുക..

 

(ലേഖകൻ മാനവശേഷി വിദഗ്ധനും കോർപറേറ്റ് മെന്ററും കോക്സ് അക്കാഡമി ആൻഡ് റിസർച്ച് സെന്ററിന്റെ ഡയറക്ടറുമാണ്).

 

Content Summary : Mentor Spark - Column- Dr. Ajith Sankar talks about six  Summer short-term courses for students

 

ഉപരിപഠനവും കരിയറും സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ 9846061027 എന്ന വാട്സാപ് നമ്പറിലേക്ക് അയയ്ക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com