റിസർച് സ്കോളേഴ്സ് പ്രോഗ്രാം ചെയ്യാം ഡിഎൻഎ ഫിംഗർപ്രിന്റിങ് കേന്ദ്രത്തിൽ; ഓൺലൈൻ അപേക്ഷ 27 വരെ
Mail This Article
കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ സഹായത്തോടെ ഹൈദരാബാദിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ ഡിഎൻഎ ഫിംഗർപ്രിന്റിങ് ആൻഡ് ഡയഗ്‌നോസ്റ്റിക്സ് (സിഡിഎഫ്ഡി) ‘റിസർച് സ്കോളേഴ്സ്’ പ്രോഗ്രാമിലേക്ക് 27 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.
Read Also : ലോകത്തെവിടെയും ജോലി ഉറപ്പ്
വെബ്സൈറ്റ്: www.cdfd.org.in. സിലക്‌ഷൻ ലഭിക്കുന്നവർക്ക് മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ, ഫരീദാബാദിലെ ബയോടെക്നോളജി പ്രാദേശികകേന്ദ്രം എന്നിവിടങ്ങളിൽ പിഎച്ച്ഡി ഗവേഷണമാകാം. പ്രവേശനയോഗ്യത അപേക്ഷകർക്ക് സയൻസ്, ടെക്നോളജി, അഗ്രികൾചർ എന്നിവയിലെ ഏതെങ്കിലും ശാഖയിൽ മാസ്റ്റർ ബിരുദം അഥവാ എംബിബിഎസ് വേണം. അന്തിമ പരീക്ഷാഫലം പ്രതീക്ഷിച്ചിരിക്കുന്നവർക്കും അപേക്ഷിക്കാം.
CSIR – UGC / DBT / ICMR / INSPIRE / JEST / UGC – RGNF അഥവാ സമാനയോഗ്യത ഫെലോഷിപ്പോടെ ഉണ്ടായിരിക്കണം. 2–വർഷ പ്രോജക്ട് ഫെലോഷിപ്പുകാരും ബിടെക്–ഡിബിടിക്കാരും അപേക്ഷിക്കേണ്ട. മറ്റു വിവരങ്ങൾ സിലക്‌ഷന്റെ ഭാഗമായി മേയ്–ജൂൺ മാസങ്ങളിൽ വിഡിയോ ഇന്റർവ്യൂ ഉണ്ടായിരിക്കും. പല റൗണ്ടുകളിൽ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടിവരാം. സെൽ & മോളിക്യുലർ ബയോളജി, കംപ്യൂട്ടേഷനൽ ബയോളജി, ഡിസീസ് ബയോളജി, ജനറ്റിക്സ്, മോളിക്യുലർ മൈക്രോബയോളജി, ഇമ്യൂണോളജി തുടങ്ങി ബയോളജിയിലെ ആധുനികമേഖലകളിലായിരിക്കും ഗവേഷണം.
Content Summary : Apply for Research Scholar’s Programme at Centre for DNA Finger Printing & Diagnostics