റീഹാബിലിറ്റേഷൻ: 4 സ്ഥാപനങ്ങളിലേക്ക് പൊതു എൻട്രൻസ് പരീക്ഷ
Mail This Article
ശാരീരിക വെല്ലുവിളികൾ നേരിടുന്നവരെ പുനരധിവസിപ്പിക്കുന്നതിനുള്ള ശേഷികൾ പകരുന്ന 4 ദേശീയ സ്ഥാപനങ്ങളിലെ ബാച്‍ലർ ബിരുദ പ്രവേശനത്തിനുള്ള പൊതു പ്രവേശനപരീക്ഷ ജൂലൈ 9ന് തിരുവനന്തപുരവും കോഴിക്കോടും ഉൾപ്പെടെ 27 കേന്ദ്രങ്ങളിൽ.
Read Also : അധ്യാപക പ്രോഗ്രാമുകൾ ചെയ്യാം മൈസൂരു റീജനൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽ
പ്ലസ് ടു നിലവാരത്തിൽ 100 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്കു 120 മിനിറ്റിൽ ഉത്തരം അടയാളപ്പെടുത്തണം. മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി / ബയോളജി എന്നിവയിൽ നിന്ന് 30 മാർക്കു വീതം. പൊതുവിജ്ഞാനത്തിനും ജനറൽ എബിലിറ്റിക്കും 10 മാർക്ക്. തെറ്റിനു മാർക്കു കുറയ്ക്കില്ല.
http://niohkol.nic.in എന്ന സൈറ്റിൽ ഓൺലൈൻ അപേക്ഷ ജൂൺ 12 വരെ സ്വീകരിക്കും. അപേക്ഷാഫീ 1000 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 800 രൂപ.
∙ പ്രവേശനയോഗ്യത
1. കൊൽക്കത്ത :
ബിപിടി (ബാച്‍ലർ ഓഫ് ഫിസിയോതെറപ്പി): 12ൽ ബയോളജി, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലിഷ് എന്നിവയ്ക്കു മൊത്തം 50% മാർക്ക് വേണം. പട്ടിക / ഭിന്നശേഷി യഥാക്രമം 40%/45%
ബിഒടി (ബാച്‍ലർ ഓഫ് ഒക്യുപേഷനൽ തെറപ്പി) : യോഗ്യത ബിപിടിയുടേതു തന്നെ
ബിപിഒ (ബാച്‍ലർ ഓഫ് പ്രോസ്തെറ്റിക്സ് & ഓർത്തോടിക്സ്) : 12ൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലിഷ് എന്നിവയ്ക്കു മൊത്തം 50% മാർക്ക് വേണം. പട്ടിക / ഭിന്നശേഷി യഥാക്രമം 40% / 45%. ബയോളജിക്കു പകരം മാത്‌സ് ആയാലും മതി
2. കട്ടക്ക്:
ബിപിടി, ബിഒടി : 12ൽ ബയോളജി, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്കു മൊത്തം 50% മാർക്ക്. പട്ടിക / ഭിന്നശേഷി യഥാക്രമം 40%/45% ·ബിപിഒ : 12ൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലിഷ് എന്നിവയ്ക്കു മൊത്തം 50% മാർക്ക് വേണം. പട്ടിക / ഭിന്നശേഷി യഥാക്രമം 40%/45%. ബയോളജിക്കു പകരം മാത്‌സ് ആയാലും മതി
3. ചെന്നൈ:
ബിപിടി, ബിഒടി :12ൽ ബയോളജി, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്കു മൊത്തം 50% മാർക്ക്. പട്ടിക, പിന്നാക്കം 40%, ഭിന്നശേഷി 45% ·ബിപിഒ: 12ൽ മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്കു മൊത്തം 50% മാർക്ക് വേണം.
പട്ടിക / ഭിന്നശേഷി യഥാക്രമം 40%/45%. ബയോളജിക്കു പകരം മാത്‌സ് ആയാലും മതി
4. ന്യൂഡൽഹി :
·ബിപിടി, ബിഒടി : 12ൽ ബയോളജി, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലിഷ് എന്നിവയ്ക്കു മൊത്തം 50% മാർക്ക് വേണം. പട്ടിക, പിന്നാക്ക, ഭിന്നശേഷി 45% ·ബിപിഒ : ബിപിടി, ബിഒടി എന്നിവയുടേതു തന്നെ. പക്ഷേ, ബയോളജിക്കു പകരം മാത്‌സ് ആയാലും മതി
പ്രായപരിധിയും പാലിക്കണം. എല്ലാ പ്രോഗ്രാമുകൾക്കും 4 വർഷത്തെ പഠനവും, 6 മാസത്തെ ഇന്റേൺഷിപ്പും. എൻട്രൻസ് പരീക്ഷയുടെ ചുമതല വഹിക്കുന്നത് The Chairman, CET-2023, National Institute for Locomotor Disabilities, Kolkata-700090; ഫോൺ : 9432772725, cet2023.nild@gmail.com, വെബ് : www.niohkol.nic.in. വാർഷിക ഫീസ് കൊൽക്കത്ത 61,000 രൂപ, കട്ടക്ക് 48,000 രൂപ, ചെന്നൈ 44,000 രൂപ, ന്യൂഡൽഹി 51,520 രൂപ. ഹോസ്റ്റൽ ചെലവ് പുറമേ. ഇന്റേൺഷിപ്പിനു സ്റ്റൈപൻഡുണ്ട്. അപേക്ഷാരീതിയുൾപ്പെടെ വിവരങ്ങൾ വെബ് സൈറ്റിൽ.
Content Summary : Locomotor disabilities rehabilitation training: Apply before 12 June