ഹരിയാനയിലെ ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിൽ ഫുഡ് ടെക്‌നോളജി പഠനം
Mail This Article
ഭക്ഷ്യസംസ്കരണ വ്യവസായത്തെ പുഷ്‌ടിപ്പെടുക്കാൻ കേന്ദ്ര ഫുഡ് പ്രോസസിങ് വ്യവസായ മന്ത്രാലയം നടത്തുന്ന സ്‌ഥാപനമാണു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, ഒൻട്രപ്രനർഷിപ് ആൻഡ് മാനേജ്മെന്റ് (www.niftem.ac.in)
∙ പ്രോഗ്രാമുകൾ
എ) ബിടെക് ഫുഡ് ടെക്‌നോളജി & മാനേജ്‌മെന്റ്: 4 വർഷം.189 സീറ്റ്. 2023ജെഇഇ മെയിൻ റാങ്ക് നോക്കി സിലക്‌ഷൻ.
ബി) എംടെക്: രണ്ടു വർഷം, 5 ശാഖകൾ
1.ഫുഡ് ടെക്‌നോളജി & മാനേജ്‌മെന്റ്
2.ഫുഡ് പ്രോസസ് എൻജിനീയറിങ് & മാനേജ്‌മെന്റ്
3.ഫുഡ് സേഫ്റ്റി & ക്വാളിറ്റി മാനേജ്‌മെന്റ്
4.ഫുഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്
5. ഫുഡ് പ്ലാന്റ് ഓപ്പറേഷൻസ് മാനേജ്‌മെന്റ്
18 x 5 = 90 സീറ്റ്.
സി) എംബിഎ : 2 വർഷം. 32 സീറ്റ്. ഇരട്ട സ്പെഷലൈസേഷൻ. ഇവയിൽ ഫുഡ് & അഗ്രി ബിസിനസ് മാനേജ്‌മെന്റ് എല്ലാവരും നിർബന്ധമായി പഠിക്കണം. കൂടാതെ മാർക്കറ്റിങ്, ഫിനാൻസ്, ഇന്റർനാഷനൽ ബിസിനസ് ഇവയിലൊന്നു തിരഞ്ഞെടുക്കുകയും വേണം.
ഡി) പിഎച്ച്ഡി : 5 കൈവഴികളിൽ പഠന ഗവേഷണസൗകര്യം – അഗ്രികൾചർ & എൻവയൺമെന്റ് സയൻസ് (18 സീറ്റ്) /ബേസിക് & അപ്ലൈഡ് സയൻസസ് (9 സീറ്റ്) / ഫുഡ് ബിസിനസ് മാനേജ്മെന്റ് & ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് (8 സീറ്റ്) / ഫുഡ് എൻജിനീയറിങ് (10 സീറ്റ്) / ഫുഡ് സയൻസ് & ടെക്‌നോളജി (13 സീറ്റ്).
∙അപേക്ഷ
www.niftem.ac.in എന്ന സൈറ്റിലൂടെ ജൂൺ 15 വരെ അപേക്ഷിക്കാം. ഓരോ ഫോമിനും അപേക്ഷാഫീ 1000 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 500 രൂപ.
ഹോസ്റ്റലുണ്ട്. പൂർണവിവരങ്ങൾക്ക് വെബ്സൈറ്റ് നോക്കുക.
Content Summary : Food technology entrepreneurial management