ADVERTISEMENT

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലും കോഴിക്കോട്ടെ സ്വാശ്രയ കോളജായ മിംസ് കോളജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസസിലും നടത്തുന്ന 2 വർഷത്തെ മെഡിക്കൽ ലാബ് ടെക്‌നോളജി എംഎസ്‍സി പ്രവേശനത്തിനു ‍ജൂൺ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. www.lbscentre.kerala.gov.in. അപേക്ഷാഫീ 1200 രൂപ; പട്ടികവിഭാഗം 600 രൂപ.

Read Also : ആരുടെയും നിർബന്ധത്തിനു വഴങ്ങണ്ട, അഭിരുചിയറിഞ്ഞ് തിരഞ്ഞെടുക്കാം പ്ലസ്‌വൺ

55% മാർക്കോടെ ബിഎസ്‌സി എംഎൽടി വേണം. 2023 മേയ് 17നു 40 വയസ്സു കവിയരുത്. സർവീസ് ക്വോട്ടക്കാർക്കു 49 വരെയാകാം. മൈക്രോബയോളജി, ബയോകെമിസ്ട്രി, പതോളജി എന്നീ സ്പെഷ്യൽറ്റികളിൽ 4 വീതം തിരുവനന്ത പുരത്ത് ആകെ 12 സീറ്റും, 5 വീതം കോഴിക്കോട്ട് ആകെ 15 സീറ്റുമുണ്ട്. സംവരണക്രമം പാലിക്കും. 

 

കോഴിക്കോട്ടെ 7 സീറ്റ് സർക്കാർ ക്വോട്ടയിലും 8 സീറ്റ് മാനേജ്മെന്റ് ക്വോട്ടയിലും. സർക്കാർ കോളജിൽ ആദ്യവർഷം 45,210 രൂപയടയ്ക്കണം.ഒഎംആർ രീതിയിൽ 3–മണിക്കൂർ എൻട്രൻസ് പരീക്ഷ തിരുവനന്തപുരത്തു നടക്കും. 

 

Content Summary : Apply for MSC MLT Course

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com