ADVERTISEMENT

കേരളത്തിലെ സർക്കാർ/സ്വാശ്രയ കോളജുകളിൽ താഴെപ്പറയുന്ന 13 ബിരുദ കോഴ്‌സുകളിലെ പ്രവേശനം 12ലെ മാർക്ക് ആധാരമാക്കിയായിരിക്കും. എൻട്രൻസ് പരീക്ഷയില്ല.

Read Also :  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്ന് നേടാം ഇരട്ടഡിഗ്രി

1. ബി എസ്‌സി നഴ്‌സിങ്: 4 വർഷം, സർക്കാർ കോളജുകളിൽ ഒരു വർഷം ഇന്റേൺഷിപ്പും.

2. ബി എസ്‌സി എംഎൽടി (മെഡിക്കൽ ലാബ് ടെക്‌നോളജി): 4 വർഷം.

3. ബി എസ്‌സി പെർഫ്യൂഷൻ ടെക്‌നോളജി: 3 വർഷവും ഒരു വർഷം ഇന്റേൺഷിപ്പും. 

4. ബിഎസ്‌സി എംആർടി (മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി): 4 വർഷം.

5. ബിഎസ്‌സി ഓപ്‌ടോമെട്രി: 3 വർഷവും ഒരു വർഷം ഇന്റേൺഷിപ്പും.

6. ബിപിടി(ഫിസിയോതെറപ്പി) 4 വർഷവും 6 മാസം ഇന്റേൺഷിപ്പും. 

7. ബിഎഎസ്എൽപി (ഓഡിയോളജി & സ്‌പീച്ച് ലാംഗ്വേജ് പതോളജി) 3 വർഷവും 10 മാസം ഇന്റേൺഷിപ്പും. 

8. ബിസിവിടി (കാർഡിയോ വാസ്‌ക്യുലാർ ടെക്‌നോളജി): 3 വർഷവും ഒരു വർഷം ഇന്റേൺഷിപ്പും. 

9. ബിഎസ്‌സി ഡയാലിസിസ് ടെക്നോളജി: 3 വർഷവും ഒരു വർഷം ഇന്റേൺഷിപ്പും. 

10. ബിഒടി (ഒക്യുപേഷനൽ തെറപ്പി) 4 വർഷവും 6 മാസം ഇന്റേൺഷിപ്പും. 

11. ബാച്‌ലർ ഓഫ് മെ‍ഡിക്കൽ ഇമേജിങ് ടെക്നോളജി.

12. ബാച്‌ലർ ഓഫ് റേഡിയോ തെറപ്പി ടെക്നോളജി.

13. ബാച്‌ലർ ഓഫ് ന്യൂറോ ടെക്നോളജി.

11, 12, 13 കോഴ്സുകൾ തുടങ്ങുന്നതിന് സർക്കാർ/സർവകലാശാലാ അംഗീകാരം പ്രതീക്ഷിച്ചുകൊണ്ട് പ്രോസ്പെക്ടസിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.

 

 

12–ാം ക്ലാസ് പരീക്ഷയിലെ വിവിധ സ്‌ട്രീമുകളിൽ (കേരള ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ, സിബിഎസ്‌ഇ, ഐഎസ്‌സി മുതലായവ) നേടിയ മാർക്കുകൾ തുല്യപ്പെടുത്തി കണക്കാക്കുകയാവും ചെയ്യുക. അപേക്ഷ സ്വീകരിച്ച് റാങ്കിങ് നടത്തുന്ന ചുമതല എൽബിഎസിനാണ്. വിലാസം: LBS Centre for Science & Technology, Nandavanam, Thiruvananthapuram 695033. www.lbscentre.kerala.gov.in. വാർഷികഫീസ് സർക്കാർ കോളജുകളിൽ 21,000 – 23,000 രൂപ. 

 

കേരളീയർക്കാണു പ്രവേശനത്തിന് അർഹത. പിഐഒ, ഒസിഐ വിഭാഗക്കാരെയും പരിഗണിക്കുമൈങ്കിലും സംവരണമില്ല. ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി എന്നിവയ്‌ക്കു മൊത്തം 50% എങ്കിലും മാർക്കോടെ പ്ലസ്‌ടു ജയിച്ചിരിക്കണമെന്നതാണ് പൊതുവേയുള്ള മാനദണ്ഡം.ബിഎഎസ്‌എൽപി കോഴ്‌സിന് ഫിസിക്‌സ്, കെമിസ്‌ട്രി എന്നിവയ്‌ക്കു പുറമേ ബയോളജി/മാത്‌സ്/കംപ്യൂട്ടർ സയൻസ്/സ്‌റ്റാറ്റിസ്‌റ്റിക്‌സ്/ഇലക്‌ട്രോണിക്‌സ്/സൈക്കോളജി ഇവയിലൊന്നും ചേർത്ത് ആകെ 50% എങ്കിലും മാർക്കോടെ പ്ലസ്‌ടു.

 

ഹയർ സെക്കൻഡറിയിലെ 2 വർഷങ്ങളിലും ബോർഡ് പരീക്ഷയുണ്ടെങ്കിൽ രണ്ടിലെയും മാർക്കുകളുടെ തുകയാണ് പ്രവേശനയോഗ്യതയ്ക്കു പരിഗണിക്കുക. 12ൽ മാത്രമാണു ബോർഡ് പരീക്ഷയെങ്കിൽ അതിലെ മാത്രം മാർക്കും,

ഹയർ സെക്കൻഡറിക്കു തുല്യമാണ് കേരള വിഎച്ച്എസ്ഇ. അപേക്ഷാസമർപ്പണത്തിന്റെ അവസാന തീയതിയിൽ പരീക്ഷായോഗ്യത നേടിയിരിക്കണം. ക്രീമിലെയറിൽപ്പെടാത്ത പിന്നാക്കസമുദായക്കാർക്ക് 45% മാർക്ക് മതി. ഒഇസി, ഭിന്നശേഷി വിഭാഗക്കാർക്കും 45% മതി. പട്ടികവിഭാഗക്കാർ പരീക്ഷ ജയിച്ചിരിക്കണമെന്നേയുള്ളൂ. ഏതു സമുദായക്കാരായാലും 2023 ഡിസംബർ 31ന് 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം. സർവീസ് ക്വോട്ടക്കാരല്ലാത്തവർക്ക് ഉയർന്ന പ്രായപരിധി പൊതുവേയില്ല. ബിഎസ്‌സി നഴ്സിങ്ങിന് 35 വയസ്സ് കവിയരുത്. 

 

∙ സീറ്റ് വിഭജനം

 

1. സർക്കാർ സീറ്റുകൾ:  എൽബിഎസ് ഡയറക്‌ടർ അലോട്ട് ചെയ്യുന്ന സീറ്റുകൾ. സർക്കാർ കോളജുകൾ, സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകൾ, സർക്കാരുമായി കരാറിലേർപ്പെടുന്ന സ്വകാര്യ സ്വാശ്രയ കോളജുകൾ എന്നിവയിൽ സർക്കാർ സീറ്റുകളുണ്ട്. ന്യൂനപക്ഷ നഴ്സിങ് കോളജുകളിലെ 20% സർക്കാർ സീറ്റുകൾ അതതു സമുദായങ്ങളിലെ അപേക്ഷകരെ മെറിറ്റ് അടിസ്‌ഥാനത്തിൽ റാങ്ക് ചെയ്‌തു നികത്തും. 

2. മാനേജ്‌മെന്റ് സീറ്റുകൾ: സർക്കാർ സീറ്റുകളല്ലാത്തവ. 

 

∙ സംവരണം

 

കേന്ദ്ര സംസ്‌ഥാന സർക്കാർ നോമിനി, സർവീസ് ക്വോട്ട, ഭിന്നശേഷി (സർക്കാർ കോളജുകളിൽ 5%) വിഭാഗക്കാർക്കു പുറമേ വിമുക്‌തഭടർ, സൈനികർ, സ്‌പോർട്‌സ് താരങ്ങൾ, എൻസിസി കെഡറ്റുകൾ മുതലായ വിഭാഗക്കാർക്ക് നിർദിഷ്‌ട വ്യവസ്‌ഥകളനുസരിച്ച് സീറ്റ് സംവരണമുണ്ട്. പ്രഫഷനൽ കോളജ് പ്രവേശനത്തിനുള്ള സാമുദായിക സംവരണ മാനദണ്ഡങ്ങളും പാലിക്കും.

 

∙അപേക്ഷ

 

എത്ര കോഴ്‌സിനു ശ്രമിക്കുന്നെങ്കിലും ഒരൊറ്റ ഓൺലൈൻ അപേക്ഷ മതി. അപേക്ഷാഫീ 800 രൂപ ജൂൺ 30ന് അകം അടയ്ക്കണം. പട്ടികവിഭാഗക്കാർക്ക് 400 രൂപ. ഓൺലൈൻ അപേക്ഷ ജൂലൈ 3 വരെ. ഹാർഡ് കോപ്പി അയയ്ക്കേണ്ട. സർവീസ് ക്വോട്ടയിലെ അപേക്ഷയ്ക്കു വിശേഷ വ്യവസ്ഥകളുണ്ട്. പൂർണവിവരങ്ങൾക്കു വെബ്‌സൈറ്റിലെ വിജ്ഞാപനവും പ്രോസ്പെക്ടസും നോക്കാം.

 

Content Summary : Paramedical courses: Admission to 13 graduate courses without entrance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com