സ്റ്റൈപൻഡോടെ ബയോടെക് എംഎസ്‌സി പഠിക്കാം തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ
Mail This Article
കേന്ദ്ര ബയോടെക്നോളജി വകുപ്പിനു കീഴിലുള്ള സ്വയംഭരണസ്ഥാപനമായ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ എംഎസ്‌സി ബയോടെക്നോളജി പ്രവേശനത്തിനു 18 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. വിലാസം: Rajiv Gandhi Centre for Biotechnology, Thycaud Post, Poojappura, Thiruvananthapuram - 695014; ഫോൺ: 0471 2529400; വെബ്: http://rgcb.res.in.
Read Also : അഗ്രികൾചറൽ പിജി / പിഎച്ച്ഡിക്ക് അഖിലേന്ത്യാ എൻട്രൻസ്; അപേക്ഷ 16 വരെ
ഒന്നും രണ്ടും വർഷം യഥാക്രമം 6000 / 8000 രൂപ പ്രതിമാസ സ്റ്റൈപൻഡുണ്ട്. ഡിസീസ് ബയോളജി, ജനറ്റിക് എൻജിനീയറിങ് എന്നീ ശാഖകളിൽ സ്പെഷലൈസ് ചെയ്യാം. 60% മാർക്ക് അഥവാ തുല്യഗ്രേഡോടെ സയൻസ്, എൻജിനീയറിങ്, മെഡിസിൻ എന്നിവയിലെ ഏതെങ്കിലും ശാഖയിൽ ബാച്‌ലർ ബിരുദം വേണം. പട്ടികവിഭാഗ, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 55%. കൂടാതെ ഗാറ്റ് –ബി സ്കോറും ഉണ്ടായിരിക്കണം (https://dbt.nta.ac.in). പ്രവേശനവേളയിൽ മാർക്ക് ലിസ്റ്റ് ഹാജരാക്കാൻ കഴിയുന്ന അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഹോസ്റ്റലുണ്ട്.
പിഎച്ച്ഡി
ഡിസീസ് ബയോളജിയുമായി ബന്ധപ്പെട്ട മേഖലകളിലെ പിഎച്ച്ഡി ഗവേഷണത്തിന് ജൂൺ 15 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ലൈഫ് / അഗ്രികൾചറൽ / എൻവയൺമെന്റൽ / വെറ്ററിനറി / ഫാർമ / മെഡിക്കൽ സയൻസസിലോ, ബന്ധപ്പെട്ട വിഷയങ്ങളിലോ (ബയോകെമിസ്ട്രി / ബയോടെക്നോളജി / ബയോഇൻഫർമാറ്റിക്സ് / ബയോഫിസിക്സ് /കെമിസ്ട്രി / മൈക്രോബയോളജി തുടങ്ങിയവ). കുറഞ്ഞതു 60% മാർക്കോടെ / തുല്യഗ്രേഡോടെ പിജി ബിരുദം. പട്ടികവിഭാഗ, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 55% മതി. 5 വർഷം സാധുതയുള്ള JRF – UGC/ CSIR/ ICMR/ DBT/ DST-INSPIRE അഥവാ സമാന ദേശീയ ഫെലോഷിപ്പും ഉണ്ടായിരിക്കണം. 2023 മേയിൽ 26 വയസ്സു കവിയരുത്. പട്ടികവിഭാഗ, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. ഓഗസ്റ്റ് 1നു തുടങ്ങും.
പൂർണവിവരങ്ങൾ വെബ്‌സൈറ്റിൽ.
Content Summary : Rajiv Gandhi Centre for Biotechnology invites applications for MSc Biotech course