ADVERTISEMENT

ത്രിവത്സര ഹോട്ടൽ മാനേജ്മെന്റ് പ്രോഗ്രാമിൽ ചേരാൻ സൗകര്യമില്ലാത്തവർക്ക് പ്ലസ്ടു ജയിച്ച് ഒരു വർഷത്തെ ഫുഡ്ക്രാഫ്റ്റ് പരിശീലനത്തിലൂടെ ഈ രംഗത്തേക്കു കടക്കാം. 9 മാസത്തെ ക്ലാസ്റൂം പഠനവും 3 മാസത്തെ ഹോട്ടൽ വ്യവസായ പരിശീലനവുമാണ്. പ്രവേശനയോഗ്യത മുന്നറിയിപ്പില്ലാതെ പത്താം ക്ലാസിൽനിന്ന് 12 ആയി ഉയർത്തിയിട്ടുണ്ട്.

Read Also : 10 ജയിച്ചവർക്കു 3 വർഷംകൊണ്ട് എൻജി / കൊമേഴ്സ് പ്രഫഷനൽ ഡിപ്ലോമ

മിക്ക ജോലിസ്ഥലങ്ങളിലും ഭക്ഷണം, താമസം, യൂണിഫോം എന്നിവ സൗജന്യമായി ലഭിക്കും. ചെറിയ ഈ യോഗ്യതയുടെ ബലത്തിൽ സ്ഥിരപരിശ്രമത്തിലൂടെ ഹോട്ടൽ രംഗത്തെ ഉയർന്ന സ്ഥാനങ്ങളിൽ എത്തിയവരുണ്ട്. ഹോട്ടൽ മാനേജ്മെന്റിലെ ഏതെങ്കിലുമൊരു ശാഖയിൽ മാത്രമാണു പരിശീലനം. ഹോട്ടൽ, റസ്റ്ററന്റ്, കന്റീൻ, കപ്പൽ, എയർലൈൻ, ആശുപത്രി, വൻകിട വ്യവസായശാല മുതലായവയിലെല്ലാം ഫുഡ്ക്രാഫ്‌റ്റ് വിഷയങ്ങളിൽ പരിശീലനം നേടിയവരുടെ സേവനം വേണം. ഫുഡ്ക്രാഫ്‌റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 13 കേന്ദ്രങ്ങൾ ടൂറിസം വകുപ്പിന്റെ നിയന്ത്രണത്തിൽ സംസ്ഥാനത്തുണ്ട്.

 

∙ സ്ഥാപനങ്ങളും ഫോൺ നമ്പറുകളും

KY കളമശേരി - 2558385, KZ കോഴിക്കോട് 2372131, TV തിരുവനന്തപുരം 2728340, KM കോട്ടയം 2312504, TS തൃശൂർ 2384253, KN കണ്ണൂർ 2706904, TR തിരൂർ 2430802, TZ തൊടുപുഴ 2224601, PM പെരിന്തൽമണ്ണ 3295733, UD ഉദുമ 2236347, CH ചേർത്തല 2817234, KL കൊല്ലം 2767635, PL പാലക്കാട് 2256677

table

ഡിമാൻഡ് അനുസരിച്ച് സീറ്റുകളുടെ എണ്ണം കൂട്ടിയേക്കാം. പ്ലസ്ടു / തുല്യ പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കിയാണ് സിലക്‌ഷൻ. 

പരീക്ഷ ജയിക്കാൻ മൂന്നിലേറെ ചാൻസ് എടുത്തവർ അപേക്ഷിക്കേണ്ടതില്ല. രണ്ടും മൂന്നും ചാൻസിൽ ജയിച്ചവർക്ക് റാങ്കിങ്ങിനു യഥാക്രമം 5, 10 മാർക്ക് കുറയ്ക്കും. ഫീസ് പ്രവേശനവേളയിലും നവംബറിലുമായി 2 ഗഡുക്കളായി അടയ്ക്കാം. സ്ഥാപനം നിർദേശിക്കുന്ന യൂണിഫോം മേടിക്കേണ്ടിവരും.

 

അപേക്ഷാഫോമും പ്രോസ്പെക്ടസും ഏതു കേന്ദ്രത്തിൽനിന്നും 100 രൂപയ്ക്കു നേരിട്ടുവാങ്ങാം (പട്ടികവിഭാഗക്കാർക്ക് 50 രൂപ). ഇവ രണ്ടും www.fcikerala.org വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്ത്, ഫോം പൂരിപ്പിച്ച്, 100 / 50 രൂപയ്ക്കുള്ള ഡ്രാഫ്റ്റും നിർദിഷ്ട രേഖകളും സഹിതം താൽപര്യമുള്ള സ്ഥാപനത്തിൽ സമർപ്പിക്കാം. Principal, Food Craft Institute എന്ന പേരിൽ അതതു സ്ഥലത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ മാറാവുന്ന വിധം വേണം ഡ്രാഫ്റ്റ്. 

 

ഓരോ കേന്ദ്രത്തിലേക്കും വെവ്വേറെ അപേക്ഷ എന്ന രീതിയാണ്. ഓൺലൈനായി പണമടയ്ക്കാനുള്ള സൗകര്യം ഈ വർഷംതന്നെ ഏർപ്പെടുത്തിയേക്കും. വെബ്സൈറ്റിലൂടെയും അപേക്ഷിക്കാം. താൽപര്യമുള്ള കോഴ്സുകളുടെ മുൻഗണനാക്രമം ഫോമിൽ കാണിക്കാം. അപേക്ഷകൾ 30 വരെ സ്വീകരിക്കും.  പ്രവേശനത്തിൽ പ്രഫഷനൽ കോഴ്സുകൾക്കുള്ള സാമുദായിക സംവരണമുണ്ട്. ‌മുഖ്യകേന്ദ്രത്തിന്റെ വിലാസം: പ്രിൻസിപ്പൽ, ഫുഡ് ക്രാഫ്‌റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, കളമശേരി - 683104.

 

Content Summary : Apply for the Food Craft Institute Course

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com