പത്താം ക്ലാസ് കഴിഞ്ഞോ?; ത്രിവൽസര ഡി–വോക് പ്രോഗ്രാം ചെയ്യാം; അപേക്ഷ ജൂലൈ 31 വരെ
Mail This Article
അഞ്ചു ഗവ. പോളിടെക്നിക്കുകളിലും കേരള സർക്കാർ നിയന്ത്രണത്തിലുള്ള 2 ഐഎച്ച്ആർഡി എൻജിനീയറിങ് കോളജുകളിലും ടെക്നോളജി വിഷയങ്ങളിൽ 3–വർഷ ‘ഡിപ്ലോമ ഇൻ വൊക്കേഷൻ’ (ഡി–വോക്) പ്രോഗ്രാമുകൾ നടത്തുന്നു. എൻഎസ്ക്യുഎഫ് മാനദണ്ഡങ്ങൾ പുലർത്തുന്ന ഈ നൈപുണ്യാധിഷ്ഠിത പ്രോഗ്രാമുകൾക്ക് എഐസിടിഇ അംഗീകാരമുണ്ട്.
Read Also : നേവിയിലും ആർമിയിലും ബിടെക് പഠിക്കാം സൗജന്യമായി; പഠനശേഷം കമ്മിഷൻഡ് ഓഫിസറാകാം
സർക്കാർ വകുപ്പ്, കോർപറേഷൻ, ബോർഡ്, ബാങ്ക്, സ്വകാര്യവ്യവസായം മുതലായവ സ്പോൺസർ ചെയ്യുന്നവർക്കാണു പകുതി സീറ്റ്. ബാക്കി പകുതിയിൽ ജനറൽ 30%, പട്ടികവിഭാഗം 10%, പിന്നാക്കം 5%, ബിപിഎൽ 5%. എസ്എസ്എൽസി / ടിഎച്ച്എൽസി / തുല്യപരീക്ഷ ഉപരിപഠന അർഹതയോടെ ജയിച്ചവരാകണം. വെബ്സൈറ്റിലെ മാതൃകാഫോം പകർത്തി പൂരിപ്പിച്ച് ഉൾച്ചേർപ്പുകൾ സഹിതം താൽപര്യമുള്ള കോളജിലേക്ക് അപേക്ഷിക്കാം. യോഗ്യതാപരീക്ഷയിലെ ഗ്രേഡിങ് അടിസ്ഥാനമാക്കി ഓരോ സ്ഥാപനത്തിലെയും ഓരോ പ്രോഗ്രാമിലേക്കും വെവ്വേറെ റാങ്കിങ്ങാണ്.
തിങ്കൾ മുതൽ ശനി വരെ ഉച്ചതിരിഞ്ഞ് 2 മുതൽ 7 വരെയായി ആഴ്ചയിൽ 6 ദിവസം ക്ലാസ്. വാർഷിക ട്യൂഷൻ ഫീ 37,500 രൂപ. മറ്റു ഫീസ് പുറമേ. ക്ലാസുകൾ ഓഗസ്റ്റ് 23നു തുടങ്ങും. പൂർണവിവരങ്ങൾക്ക് www.polyadmission.org/dvoc. സംശയപരിഹാരത്തിന് അതതു സ്ഥാപനവുമായി ബന്ധപ്പെടാം.
Content Summary : After 10th apply for the Diploma in Vocation programme