ADVERTISEMENT

പൊരിവെയിലും പെരുമഴയും വകവെയ്ക്കാതെ ഉപഭോക്താക്കൾക്ക് പറഞ്ഞ സമയത്തിനുള്ളിൽ ഭക്ഷണമെത്തിക്കാൻകഠിനപരിശ്രമം നടത്തുന്നവരാണ് ഫുഡ്‌ഡെലിവറി ജീവനക്കാർ. മറ്റുള്ളവർക്ക് ഭക്ഷണമെത്തിക്കാൻ നടത്തുന്ന ഓട്ടപ്പാച്ചിലിനിടയിൽ സ്വയം ഭക്ഷണം കഴിക്കാൻ മറന്നു പോകുന്നവരാണ് അവരിൽപ്പലരും. അത്തരമൊരു ഫുഡ്‌ഡെലിവറി ജീവനക്കാരന്റെ വിഡിയോയാണ് ഇപ്പോൾ വെർച്വൽ ലോകത്ത് തരംഗമാകുന്നത്.

Read Also : 35% മാർക്കോടെ പത്താംക്ലാസ് പാസായ മകന്റെ വിജയം ആഘോഷിക്കുന്ന മാതാപിതാക്കൾ; വിഡിയോ പങ്കുവച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ

മുംബൈയിൽ നിന്നുള്ള വിഡിയോയാണ് പ്രചരിക്കുന്നത്. ജോലിക്കിടയിൽ ലഭിച്ച കുറഞ്ഞ ഇടവേളയിൽ പൊളിത്തീൻ ബാഗിൽ നിന്ന് ഭക്ഷണം വാരിക്കഴിക്കുന്ന ഫുഡ്‌ഡെലിവറി ജീവനക്കാരന്റെ വിഡിയോ അവിനാശ് ശരൺ എന്ന ഐഎഎസ് ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ഈ മോശംകാലാവസ്ഥയിൽ ഇവരെക്കൂടി പരിഗണിക്കണം എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ഫുഡ്‌ഡെലിവറി ജീവനക്കാരന്റെ വിഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

 

പെരുമഴയിൽ നനഞ്ഞൊലിച്ച് ട്രാഫിക് ബ്ലോക്കിൽപ്പെട്ട് വലഞ്ഞ് സമയത്ത് ഭക്ഷണമെത്തിക്കണമെന്ന ചിന്തയിൽ വെപ്രാളപ്പെട്ട് ഭക്ഷണവുമായെത്തുമ്പോൾ ഇവർ എന്തെങ്കിലും കഴിച്ചോയെന്നു ചോദിക്കാനുള്ള സന്മസ്സെങ്കിലും കാട്ടണമെന്നാണ് വിഡിയോ കണ്ട പലരും അഭിപ്രായപ്പെടുന്നത്.

 

ഭക്ഷണമെത്താൻ അൽപം വൈകിയാൽ ഓർഡർ കാൻസൽ ചെയ്യുന്ന ക്രൂരത ആരും ഇവരോടിനി കാണിക്കരുതെന്ന് പറയുന്നവരും കുറവല്ല. വളരെയേറെ കഷ്ടപ്പെട്ടു ചെയ്യുന്ന ജോലിയാണിതെന്നും ഏതുജോലിയെയും മാനിക്കാനും അവരുടെ കഷ്ടപ്പാടിനെ വിലമതിക്കാനുമുള്ള മനസ്സ് സമൂഹം കാണിക്കണമെന്ന് ഓർമപ്പെടുത്തലാണ് ഈ വിഡിയോ എന്നു പറഞ്ഞുകൊണ്ടാണ് പലരും സമൂഹമാധ്യമങ്ങളിലൂടെ ഈ വിഡിയോ പങ്കുവയ്ക്കുന്നത്. 

 

Content Summary : Food delivery agent eats food from plastic bag, video goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com