ADVERTISEMENT

കുട്ടി തന്റെ ആഗ്രഹം അച്ഛനോടു പറഞ്ഞു. വലുതാകുമ്പോൾ മുത്തച്ഛൻ താമസിക്കുന്ന സ്ഥലത്ത് അവനു തനിയെ പോയി വരണം. എട്ടാം ക്ലാസിലെത്തിയപ്പോൾ മുതൽ അവൻ നിർബന്ധംപിടിക്കാൻ തുടങ്ങി. അച്ഛൻ അവന്റെ ആഗ്രഹത്തിനു സമ്മതം മൂളി. അവനെ ഒരു ട്രെയിനിൽ കയറ്റി ഇരുത്തി ഒരു എഴുത്തും അവന്റെ കയ്യിൽ കൊടുത്തിട്ടു പറഞ്ഞു. നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ ഇതു തുറന്നു വായിക്കുക. കുറച്ചുദൂരം കഴിഞ്ഞപ്പോൾ ട്രെയിനിൽ ഒരു മനുഷ്യൻ കയറി. അയാളെ കണ്ടപ്പോൾ മുതൽ കുട്ടിക്കു ഭയമായി. അപ്പോഴാണ് അവൻ അച്ഛൻ ഏൽപിച്ച കത്തിന്റെ കാര്യം ഓർത്തത്. അതു തുറന്നു നോക്കിയപ്പോൾ ഇങ്ങനെ എഴുതിയിരിക്കുന്നു: നീ പേടിക്കേണ്ട, ഞാൻ തൊട്ടടുത്തുള്ള കംപാർട്മെന്റിലുണ്ട്.

 

Read Also : മറ്റുള്ളവരെ ചവിട്ടി താഴ്ത്തി അർഹതയില്ലാത്തത് നേടുന്നവരോട്; കർമഫലം കാത്തിരിപ്പുണ്ടെന്ന ബോധ്യം വേണം

 

എന്നും കൂടെ ഒരാളുണ്ടെന്ന് ഉറപ്പുണ്ടെങ്കിൽ പിന്നെ ജീവിക്കാൻ മറ്റു കാരണങ്ങളൊന്നും വേണ്ട. എന്നും കൂടെയുണ്ടാ കുക അത്ര എളുപ്പമല്ല. സ്വന്തം മുൻഗണനകൾ മാറ്റിവയ്ക്കുന്നവർക്കു മാത്രമേ മറ്റൊരാളുടെ ഒപ്പം നിൽക്കാൻ കഴിയൂ. തനിക്കുംകൂടി പ്രയോജനപ്പെടുന്ന ആളുകളുടെയൊപ്പം നിൽക്കാനാണ് എല്ലാവർക്കുമിഷ്ടം. ആഘോഷങ്ങളിൽ കൂടെനിന്ന്, ആകുലതയിൽ മാറിനിന്നാൽ മറ്റുള്ളവരുടെ പ്രശ്നഭാരവുംകൂടി പേറേണ്ടി വരില്ല. സാമാന്യയുക്തിക്കു ചേരുന്ന ഇത്തരം പ്രായോഗിക വ്യവസ്ഥകൾ പാലിച്ച് ആരും ആരുടെയും ഒപ്പം നിൽക്കും. 

 

അസ്വസ്ഥതകൾ ഉണ്ടാകുമെന്ന് ഉറപ്പെങ്കിൽ എത്രപേർ അടുപ്പം തുടരും? ബാധ്യതയായതുകൊണ്ടും ഒഴിവാക്കാനാവാ ത്തതുകൊണ്ടും തുടരുന്ന ബന്ധങ്ങളുണ്ട്. ഒരു പ്രതിബദ്ധതയും ഇല്ലാതിരുന്നിട്ടും കൂടെ നിൽക്കാൻ തയാറാകുന്നവർ ജീവിതത്തിനു ധൈര്യവും ആവേശവുമാണ്. രണ്ടു ചോദ്യങ്ങൾ സ്വയം ചോദിക്കണം. അങ്ങനെ ഒപ്പം നിൽക്കുന്ന ഒരാളെങ്കിലും കൂട്ടിനുണ്ടോ. രണ്ട്, അങ്ങനെ ആരുടെയെങ്കിലും ഒപ്പം നിൽക്കുന്നുണ്ടോ. 

Read Also : സ്കൂളിൽ ഒന്നും പഠിക്കില്ലാരുന്നു, ഇപ്പോൾ എന്നാകാശാ! കുശുമ്പു കുത്തണ്ട, ജോലികിട്ടിയാൽ പോര, സമ്പാദിക്കാനും പഠിക്കണം

ഒരിക്കലും ഉപേക്ഷിക്കാത്ത ഒരാൾ ഉണ്ടെന്നതിനെക്കാൾ ആത്മവിശ്വാസം പകരുന്ന മറ്റെന്തു ഘടകമാണുള്ളത്? ഒറ്റപ്പെടുത്താത്ത ആൾ, ഒരുമിച്ചില്ലെങ്കിലും ഒപ്പമുള്ള ആൾ, ഒന്നിനെക്കുറിച്ചും പരാതിയില്ലാത്ത സഹയാത്രികൻ, കൊടുക്കുന്നതും വാങ്ങുന്നതും അളവുപാത്രത്തിൽ പരിശോധിക്കാത്ത ആൾ, അങ്ങനെയൊരാൾ ഊർജമാണ്.

 

Content Summary : How To Deal With Annoying Relations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com