ADVERTISEMENT

കമ്പനികളുടെയും മറ്റും സിഎസ്ആർ ഫണ്ടുകൾ ഗവേഷണ രംഗത്ത് ഉപയോഗപ്പെടുത്താനുള്ള സാധ്യതകളെക്കുറിച്ചു ഡോ. പ്രദീപ് തലാപ്പിൽ പറഞ്ഞതു വായിച്ചുകാണുമല്ലോ. ഇതുപോലെ വിദ്യാർഥികളുടെ ശ്രദ്ധയെത്തേണ്ട മേഖലയാണ് കമ്പനികൾ ഏർപ്പെടുത്തുന്ന പഠന സ്കോളർഷിപ്പുകൾ. അത്തരത്തിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന രണ്ടു സ്കോളർഷിപ്പുകളുടെ വിവരങ്ങൾ ചുവടെ.

Read Also : സിബിൽ സ്കോർ എത്ര?; സൗജന്യമായി പരിശോധിക്കാം

റോൾസ് റോയ്സ് ഉന്നതി സ്കോളർഷിപ്

 

എഐസിടിഇ അംഗീകൃത സ്ഥാപനങ്ങളിൽ 1/2/3 വർഷ എൻജിനീയറിങ്ങിനു (കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, മറൈൻ, എയ്റോസ്പേസ്) പഠിക്കുന്ന പെൺകുട്ടികൾക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം 4 ലക്ഷം രൂപ കവിയരുത്. 10,12 ക്ലാസുകളിൽ 60% മാർക്ക് വേണം.

 

തുക: 35,000 രൂപ. ഇതിനു പുറമേ, മെന്റർഷിപ് സെഷനുകൾ, വിദഗ്ധർ നയിക്കുന്ന വെബിനാറുകൾ, ശിൽപശാലകൾ എന്നിവയുണ്ടാകും. ഭിന്നശേഷിക്കാർ, ഏക രക്ഷിതാവിന്റെ കുട്ടികൾ, അനാഥർ എന്നിവർക്കു മുൻഗണന.

അവസാന തീയതി: ഓഗസ്റ്റ് 31 വെബ്സൈറ്റ്: www.b4s.in/manorama/UNS5

 

 

കീപ് ഇന്ത്യ സ്മൈലിങ് ഫൗണ്ടേഷനൽ സ്കോളർഷിപ്

 

സാമ്പത്തിക പിന്നാക്ക വിദ്യാർഥികളെ പഠനത്തിനോ കായിക പരിശീലനത്തിനോ സഹായിക്കുന്ന ബിരുദധാരികൾക്കും സംസ്ഥാന, ദേശീയ, രാജ്യാന്തര തലങ്ങളിൽ കഴിഞ്ഞ 3 വർഷത്തിനിടെ മത്സരിച്ചിട്ടുള്ള കായിക താരങ്ങൾക്കും കോൾഗേറ്റ്- പാമൊലീവ് ഇന്ത്യ ലിമിറ്റഡ് നൽകുന്ന സ്കോളർഷിപ്. കായികതാരങ്ങൾ ദേശീയ തലത്തിൽ 500 റാങ്കിനുള്ളിലോ സംസ്ഥാനത്ത് 100 റാങ്കിനുള്ളിലോ ഉള്ള 9-20 പ്രായക്കാരാകണം. കുടുംബവാർഷിക വരുമാനം 5 ലക്ഷം രൂപ കവിയരുത്.

തുക: വർഷം 75,000 രൂപ വീതം 3 വർഷത്തേക്ക്

അവസാന തീയതി: ഓഗസ്റ്റ് 30

വെബ്സൈറ്റ്: 

www.b4s.in/manorama/KSS12

 

Content Summary : CSR Projects Offering Scholarships to Students 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com