ADVERTISEMENT

ജോലി കിട്ടിയെന്ന സന്തോഷ വാർത്ത പങ്കുവയ്ക്കുമ്പോൾ കൂട്ടുകാരും ബന്ധുക്കളുമൊക്കെ അഭിനന്ദിക്കാറുണ്ട്. പലപ്പോഴും ഒരു മറുചോദ്യം കൂടി അവരിൽനിന്നു പ്രതീക്ഷിക്കാം. ‘‘ബോണ്ട് ഉണ്ടോ?, എത്ര വർഷത്തേക്കാണ്?’’ എന്നൊക്കെയായിരിക്കുമത്. ജോലി കിട്ടിയ ആവേശത്തിൽ, കൃത്യമായി വായിച്ചു നോക്കാതെയാവും പലരും ബോണ്ട് ഒപ്പിട്ടു നൽകുന്നത്. ഇത്തരം ജോബ് ബോണ്ടുകൾ പാരയാകുന്നത് മറ്റൊരു മികച്ച ജോലിയിലേക്ക് മാറുന്ന സമയത്താണ്. 

ജോലിയിൽ പ്രവേശിക്കുന്നതിന് മുന്നോടിയായി ബോണ്ട് ഒപ്പിടുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നു നോക്കാം. 

Read Also : ‘കത്തി’ വയ്ക്കരുത്, വാച്ച് നോക്കരുത്, ഇടിച്ചു കയറുത്: അഭിമുഖത്തിൽ ശ്രദ്ധിക്കാൻ 5 കാര്യങ്ങൾ

എന്താണ് ബോണ്ട്?

Representative image. Photo Credit: fizkes/Shutterstock
Representative image. Photo Credit: fizkes/Shutterstock

 

തൊഴിലിലെ സേവന, വേതന വ്യവസ്ഥകൾ എന്തൊക്കെയാണെന്ന് വിശദീകരിക്കുന്ന ഉടമ്പടിയാണ് എംപ്ലോയ്മെന്റ് കോൺട്രാക്ട് അഥവാ ബോണ്ട്. അപ്പോയിന്റ്മെന്റ് ലെറ്ററിന്റെ കൂടെ പലരും ബോണ്ട് കണ്ടിട്ടുണ്ടാകും. 

 

ബോണ്ട് ഒപ്പിടും മുൻപ് എന്തൊക്കെ ശ്രദ്ധിക്കണം?

 

സാധാരണ എംപ്ലോയ്മെന്റ് കോൺട്രാക്ടിൽ ജോലിയുടെ ടേംസ് ആൻഡ് കണ്ടീഷൻസ് വിശദീകരിച്ചിട്ടുണ്ടാകും. നിയമിച്ച പദവിയെന്താണ്, എന്തൊക്കെ നിയമങ്ങളാണ് പാലിക്കേണ്ടത്, ലീവ് ഉൾപ്പെടെ സ്ഥാപനത്തിന്റെ നയങ്ങൾ എന്തൊക്കെയാണെന്ന് തുടങ്ങി കമ്പനിയെക്കുറിച്ച് അറിയേണ്ടതെല്ലാം അതിൽ വിശദീകരിച്ചിട്ടുണ്ടാകും. ഇതോടൊപ്പം ചില ഉടമ്പടികളും കമ്പനി വയ്ക്കാറുണ്ട്. അവയെന്തൊക്കെയാണെന്നു നോക്കാം.

2006035943
Representative image. Photo Credit: fizkes/Shutterstock

 

01.എൻഡിഎ 

1268719708
Representative image. Photo Credit : VioletaStoimenova/iStock

 

എൻഡിഎയുടെ പൂർണരൂപം നോൺ ഡിസ്ക്ലോഷർ എഗ്രിമെന്റ് എന്നാണ്. ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ ആ സ്ഥാപനത്തിന്റെയും ഉൽ‌പന്നങ്ങളുടെയും സർവീസ്, രഹസ്യാത്മകത, വിൽ‌പനരഹസ്യങ്ങൾ, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കില്ലെന്നും സ്വകാര്യ ലാഭത്തിനുവേണ്ടി ഉപയോഗിക്കില്ലെന്നും സമ്മതിച്ചുകൊണ്ട് ജീവനക്കാർ ഒപ്പു വയ്ക്കുന്ന ഉടമ്പടിയാണ് എൻഡിഎ.

 

02. നോൺ കോംപീറ്റന്റ് എഗ്രിമെന്റ്

 

ഒരു സ്ഥാപനത്തിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴോ രാജി വച്ചതിനു ശേഷമോ സ്ഥാപനത്തിന്റെ പ്രൊഡക്റ്റോ സർവീസോ നിങ്ങളുടെ വ്യക്തിഗത നേട്ടത്തിനോ നിങ്ങൾ പിന്തുണയ്ക്കുന്ന മറ്റൊരു സ്ഥാപനത്തിന്റെ നേട്ടത്തിനോ ഉപയോഗിക്കില്ല എന്നും നിങ്ങൾ ഈ സ്ഥാപനത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ഉണ്ടായിരുന്ന ഉപഭോക്താക്കളെ അത്തരം ആവശ്യങ്ങൾക്കായി നേരിട്ടു സമീപിക്കില്ല എന്നും (പ്രത്യേക കാലഘട്ടത്തിനുള്ളിൽ വരെ ഈ സ്ഥാപനത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ) സമ്മതിച്ചു കൊണ്ട് ഒപ്പിട്ടു നൽകുന്ന ഉടമ്പടിയാണ് നോൺ കോംപീറ്റന്റ് എഗ്രിമെന്റ്. ഇത് സാധാരണ അപ്പോയിന്റ്മെന്റ് ലെറ്ററിനോടൊപ്പം ഒപ്പിടുവിക്കാറുണ്ട്.

 

03. ട്രെയിനിങ് ബോണ്ട് 

 

ട്രെയിനിങ് ബോണ്ടാണ് മറ്റൊരു എഗ്രിമെന്റ്. ഉദ്യോഗാർഥി സ്ഥാപനത്തിൽ ആദ്യം ജോലിക്ക് ചേരുമ്പോൾ ആ ജോലി ചെയ്യാനാവശ്യമായ പരിശീലനം നൽകാറുണ്ട്. ഈ പരിശീലനത്തിനു വേണ്ടി സ്ഥാപനം ഒരു തുക ചെലവഴിച്ചിട്ടുണ്ടാകും. ആ തുക കണക്കാക്കി അത് ജീവനക്കാരന്റെ കയ്യിൽനിന്ന് ഈടാക്കുന്നതിനെയാണ് ട്രെയിനിങ് ബോണ്ട് എന്നു പറയുന്നത്. ട്രെയിനിങ് ബോണ്ട് അനുസരിച്ച്, ട്രെയിനിയായ ജീവനക്കാരൻ ജോലിയിൽ സ്ഥിരപ്പെട്ട ശേഷം പരമാവധി രണ്ടോ മൂന്നോ വർഷം അതേ സ്ഥാപനത്തിൽ ജോലി ചെയ്യണം. അതിനു ശേഷമേ ജോലി വിടാൻ അനുവദിക്കൂ. അതിനു മുൻപേ ജോലിയിൽനിന്ന് ഇറങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ജീവനക്കാരൻ നിശ്ചിത തുക പിഴയായി അടയ്ക്കേണ്ടി വരും. കാരണം സ്ഥാപനം പരിശീലനത്തിനു വേണ്ടി പണം മുടക്കുമ്പോൾ  റിട്ടേൺ ഇൻവെസ്റ്റ്മെന്റ് പ്രതീക്ഷിക്കുന്നുണ്ട്. പരിശീലനം ലഭിച്ച ജീവനക്കാരൻ ഉടനടി ജോലി വിട്ടു പോയാൽ അത് സ്ഥാപനത്തിനു നഷ്ടമാണ്. അതുകൊണ്ടാണ് കരാർ കാലയളവിൽ ജീവനക്കാരൻ സ്ഥാപനം വിട്ടു പോയാൽ പിഴത്തുക ഈടാക്കുന്നത്. 

 

04. ക്ലോ ബാക് ബോണ്ട്

 

ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ ആ സ്ഥാപനത്തെ വഞ്ചിക്കുക, മാന്യതയില്ലാതെ പെരുമാറുക, കോൺട്രാക്ട് പൂർത്തിയാക്കുന്നതിന് മുൻപ് ജോലി വിട്ടു പോവുക തുടങ്ങിയ സാഹചര്യങ്ങളിൽ ജീവനക്കാരന്റെ ശമ്പളത്തിന്റെ ഒരു ഭാഗം, ബോണസ്, അലവൻസ് ഒക്കെ  പിഴയിനത്തിൽ തിരിച്ച് അടയ്ക്കേണ്ടി വരും. ഇത്തരത്തിലുള്ള എഗ്രിമെന്റുകളാണ് ക്ലോ ബാക് എഗ്രിമെന്റ് എന്നു പറയുന്നത്. ഇത്തരം എഗ്രിമെന്റുകൾ എന്തെങ്കിലും അപ്പോയിന്റ്മെന്റ് ലെറ്ററിന്റെ കൂടെ ഉണ്ടോ എന്ന് മനസ്സിലാക്കിയിട്ടു വേണം ഒപ്പിട്ടു നൽകാൻ.

 

പൊതുവെ എംപ്ലോയ്മെന്റ് മാർക്കറ്റിൽ മൂന്ന് ടൈപ്പ് ബോണ്ടുകളുണ്ട്. 

 

01. അപ്പോയിന്റ്മെന്റ് ലെറ്ററിൽ ഒപ്പിടുമ്പോൾ യഥാർ‌ഥ സർട്ടിഫിക്കറ്റുകളെല്ലാം സ്ഥാപനത്തിനു നൽകേണ്ടി വരും. കുറഞ്ഞതു രണ്ടു വർഷം അവിടെ ജോലി ചെയ്യുകയും വേണം.

Read Also : ബോസിനോടു വഴക്കിട്ടു രാജി വയ്ക്കണ്ടാ

02. ജോലി നൽകും. ഓറിയന്റേഷനു വേണ്ടി എന്ന പേരിൽ ഉദ്യോഗാർഥികളിൽനിന്ന് തുക സ്വീകരിക്കും. അത് ഒന്നു മുതൽ മൂന്നു ലക്ഷം രൂപ വരെയാകാം. അതിനുശേഷം രണ്ടു വർഷം ആ കമ്പിയിൽ ജോലി ചെയ്യണമെന്ന ഉടമ്പടിയിൽ ഒപ്പിടുവിക്കും.

 

03. മിനിമം രണ്ടോ മൂന്നോ വർഷം പ്രസ്തുത സ്ഥാപനത്തിൽ ജോലി ചെയ്യണം. പക്ഷേ യഥാർ‌ഥ സർട്ടിഫിക്കറ്റുകൾ ഒന്നും നൽകണ്ട, യാതൊരു തരത്തിലുള്ള തുകയും ആദ്യം അടയ്ക്കേണ്ട. പക്ഷേ കരാർ പ്രകാരമുള്ള സമയത്തിനു മുൻപ് ജോലി വിട്ടാൽ  മൂന്നു മാസത്തെ ശമ്പളമോ പിഴത്തുകയോ ആ സ്ഥാപനത്തിന് നൽകിയാലേ അവർ ജോലി വിടാൻ അനുവദിക്കുകയുള്ളൂ. 

Read Also : ഗ്രൂപ്പ് ഡിസ്കഷനിൽ സ്റ്റാറാക്കും ഈ ടിപ്സ്

ജോലികിട്ടിയ സന്തോഷത്തിൽ ഉടനടി ബോണ്ടിൽ ഒപ്പിട്ടു നൽകാതെ കരിയർ വിദഗ്ധരുമായും കുടുംബാംഗങ്ങളുമായും ചർച്ച ചെയ്ത ശേഷം മാത്രം ബോണ്ടുകൾ ഒപ്പിട്ടു നൽകാൻ ശ്രദ്ധിക്കണം. 

 

Content Summary :  Important Things to Check Before Signing Your Employment Contract

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com