ADVERTISEMENT

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്വയംഭരണ സ്‌ഥാപനമായ ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്‌റ്റോറിക്കൽ റിസർച്ചിൽ (ഐസി​എച്ച്ആർ)   2 വിഭാഗങ്ങളിലുള്ള ഫെലോഷിപ്പുകൾക്ക് സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം.  വെബ്സൈറ്റിൽ ഫോം മാതൃകയുണ്ട്. പട്ടിക,ഭിന്നശേഷി വിഭാഗക്കാർക്കു പ്രസന്റേഷനു യാത്രപ്പടിയുണ്ട്. ( ICHR: Indian Council of Historical Research, 35 Ferozeshah Road, New Delhi 110 001; ഫോൺ : 011 23382321, ms@ichr.ac.in, വെബ് : http://ichr.ac.in

Read Also : ജോലിയിൽ അസാധാരണമായി തിളങ്ങുന്നവരോട് അസൂയ തോന്നിയിട്ടുണ്ടോ

1.സീനിയർ അക്കാദമിക് ഫെലോഷിപ് – അപേക്ഷയുടെ സോഫ്റ്റ് കോപ്പിയും (ichr.saf@gmail.com) ഹാർഡ് കോപ്പിയും നിർദേശാനുസരണം സമർപ്പിക്കണം. ചരിത്രഗ്രന്ഥങ്ങളും പ്രഫഷനൽ ജേണൽ ലേഖനങ്ങളും പ്രസിദ്ധപ്പെടുത്തി, ഗുണമേന്മയുള്ള പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള സീനിയർ സ്‌കോളർമാർക്കാണു സഹായം. സിലക്‌ഷനിൽ പട്ടിക,ഭിന്നശേഷി സംവരണം പാലിക്കും. കുറഞ്ഞത് 50 വയസ്സ്. 15 വർഷം അധ്യാപന/ഗവേഷണ പരിചയം. മികച്ച 10 ഗവേഷണപ്രബന്ധങ്ങൾ, ഒരു സ്റ്റാൻഡേ‍ഡ് പുസ്തകം അഥവാ പൂർത്തിയാക്കിയ 2 ഗവേഷണ പ്രോജക്ടുകൾ എന്നിവ വേണം. പ്രാഥമിക സിലക്‌ഷനുള്ളവർ ഐസിഎച്ച്ആർ ആസ്‌ഥാനത്ത് പ്രസന്റേഷൻ നടത്തണം. 10 പേർക്ക്് 2 വർഷം 44,000 രൂപ പ്രതിമാസ ഫെലോഷിപ്പും  44,000 രൂപ വാർഷിക കണ്ടിൻജൻസി ഗ്രാന്റും.

 

2.പോസ്റ്റ്–ഡോക്ടറൽ ഫെലോഷിപ് : 10 പേർക്ക് 2 വർഷം പ്രതിമാസം 30800 രൂപയും 22000 രൂപ വാർഷിക ഗ്രാന്റും. പിഎച്ച്ഡി നേടി ചരിത്രത്തിലോ ബന്ധപ്പെട്ട വിഷയത്തിലോ ഗവേഷണമികവു പുലർത്തി അംഗീകൃത സ്ഥാപനത്തിൽ പ്രവർത്തിക്കുന്നവർക്ക് അവസരം. ഫുൾ ടൈം. അപേക്ഷയുടെ സോഫ്റ്റ് കോപ്പിയും (dd.pdf@ichr.ac.in) ഹാർഡ് കോപ്പിയും നിർദേശാനുസരണം സമർപ്പിക്കണം. അപേക്ഷാഫീ 600 രൂപ. ജൂനിയർ റിസർച് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചിട്ടില്ല.

 

Content Summary : Earn up to Rs 44,000 per month with ICHR Historical Research Fellowship - Apply now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com