ADVERTISEMENT

ഒരു കാരണവുമില്ലാതെ ചിലർ അപരിചിതമായി പെരുമാറുമ്പോൾ നമുക്കവരോട് കനത്ത ദേഷ്യവും നീരസവുമൊക്കെ തോന്നാറുണ്ട്. ‘ഞാൻ എന്തു ചെയ്തിട്ടാണ് അവരെന്നോടിങ്ങനെയെന്ന്’ ഉള്ളു  നൊന്ത് ചോദിക്കാറുണ്ട്. പലപ്പോഴും അതിന് കൃത്യമായൊരു ഉത്തരം കിട്ടാതെ അപ്പുറത്തു നിൽക്കുന്നയാളോട് മുഖംവീർപ്പിച്ച് നടക്കാറുണ്ട്. പക്ഷേ അപ്പുറത്തുള്ളയാളെ ഒന്നു മനസ്സിലാക്കാൻ ശ്രമിച്ചാൽ നീർക്കുമിള പോലെ പൊട്ടിപ്പോകാവുന്നതേയുള്ളൂ എല്ലാ പിണക്കങ്ങളും നീരസങ്ങളുമെന്ന് അനുഭവത്തിലൂടെ പങ്കുവയ്ക്കുകയാണ് മൈ സ്കൂൾ ഡയറി എന്ന പംക്തിയിലൂടെ ചിഞ്ചു ലക്ഷ്മി. സി എന്ന അധ്യാപിക. തന്റെ ട്യൂഷൻ വിദ്യാർഥിയുടെ അസ്വാഭാവിക പെരുമാറ്റത്തിനു പിന്നലെ കാരണമറിഞ്ഞപ്പോൾ അവളെ ചേർത്തുപിടിക്കാൻ തീരുമാനിച്ചതിനെപ്പറ്റി ചിഞ്ചുലക്ഷ്മി പറയുന്നതിങ്ങനെ... 

Read Also : 50 ൽ 49 മാർക്ക് നേടിയ ഉത്തര പേപ്പറിൽ സ്വന്തം പേരെഴുതി മൂന്നാം ക്ലാസുകാരി; നേരറിഞ്ഞ് പൊട്ടിക്കരഞ്ഞ് അധ്യാപിക

 

ഞാൻ എംഎഡ് പഠനത്തിനു ശേഷം 2018 മേയിൽ ഒരു അൺഎയ്‌ഡഡ് കോളജിൽ ( ടീച്ചേഴ്സ് ട്രെയിനിങ് കോളജ് ) പഠിപ്പിച്ചിരുന്നു. അതിനു മുൻപ് ഒരു ട്യൂഷൻ സെന്ററിൽ പഠിപ്പിക്കുകയും വീട്ടിൽ ട്യൂഷനെടുക്കുകയും ചെയ്തിരുന്നു. നാട്ടിലെ പ്രമുഖ സ്കൂളിൽ പഠിക്കുന്നൊരു പെൺകുട്ടി എന്റെ വീട്ടിൽ ട്യൂഷൻ പഠിക്കാൻ വന്നിരുന്നു. അത്യാവശ്യം നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു അവൾ പക്ഷേ, എടുത്തു ചാട്ടം അൽപം കൂടുതലുള്ള പ്രകൃതമായിരുന്നു അവളുടേത്. ചില സമയത്തൊക്കെ അവൾ വല്ലാതെ ഓവർ സ്മാർട്ടാണോയെന്നു വരെ എനിക്ക് തോന്നിയിരുന്നു.

 

ഒരിക്കൽ എനിക്ക് നല്ല സുഖമില്ലാതിരുന്ന സമയത്ത് ട്യൂഷനു വരണ്ട എന്ന് ഞാൻ ആ കുട്ടിയോട് പറഞ്ഞു. പക്ഷേ ഞാൻ പറഞ്ഞത് കേൾക്കാൻ കൂട്ടാക്കാതെ അവൾ ട്യൂഷനായി വീട്ടിൽ വന്നു. വയ്യാതിരിക്കുന്ന ഞാൻ ട്യൂഷനെടുക്കണമെന്നാണ് അവളുടെ ആവശ്യം. വീടിന്റെ ഒരുഭാഗത്ത് ഞാൻ വയ്യാതിരിക്കുന്നു. മറു ഭാഗത്ത് ഞാൻ ട്യൂഷനെടുത്തേ മതിയാകൂവെന്ന വാശിയിൽ അവൾ എന്റെ അച്ഛനോട് തർക്കിക്കുന്നു. അഴകിയ രാവണിലെ ശ്രീനിവാസൻ കഥാപാത്രം അംബുജാക്ഷൻ പറയുന്നതു പോലെ അവിടെ പാലുകാച്ചൽ ഇവിടെ കല്യാണം എന്ന അവസ്ഥ. 

Read Also : ക്ലാസിലിരുന്നുറങ്ങുന്ന കുട്ടിയെ വിളിച്ചത് ഉപദേശിക്കാൻ; അവൻ നൽകിയ മറുപടി കേട്ട് സ്തബ്ധയായി

എനിക്കപ്പോൾ ദേഷ്യത്തേക്കാൾ അതിശയമാണ് തോന്നിയത്. കാരണം സാധാരണ ക്ലാസ്, ട്യൂഷൻ ഇവയൊക്കെയില്ലെന്നറിയുമ്പോൾ കുട്ടികൾക്ക് സന്തോഷമാണ് തോന്നുക. പക്ഷേ ഈ കുട്ടി മാത്രമെന്താ ഇങ്ങനെ എന്ന് ഞാൻ ചിന്തിച്ചു. എന്റെ മനസ്സിലെ ആ സംശയം ഞാൻ കുട്ടിയുടെ അമ്മയോട് ഞാൻ പങ്കുവച്ചു. വീട്ടിലെ അന്തരീക്ഷത്തെക്കുറിച്ച് ആ അമ്മ ചില കാര്യങ്ങളെന്നോട് പറഞ്ഞു. അതു കേട്ടപ്പോൾ ആ കുട്ടിയോടുണ്ടായിരുന്ന എന്റെ നീരസം മാറി. വീട്ടിലെ പ്രശ്നങ്ങൾ ബാധിക്കാതെ അവളെ പഠനത്തിൽ സഹായിക്കേണ്ടതും ചേർത്തു പിടിക്കേണ്ടതും എന്റെ കടമയാണെന്നെനിക്കു തോന്നി. 

 

Content Summary : From Anger to Empathy: How Understanding a Student's Troubled Home Life Changed Everything

 

നിങ്ങൾ ഒരു അധ്യാപികയോ, അധ്യാപകനോ ആണോ?. അധ്യാപന സേവനത്തിന് ശേഷം വിരമിച്ചവരാണോ?.ഉള്ളു തൊട്ട, ഇന്നും ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്ന കുഞ്ഞു മുഖങ്ങളെപ്പറ്റിയുള്ള ഓർമകൾ, അനുഭവങ്ങൾ മനോരമ ഓൺലൈൻ കരിയർ ചാനലിലൂടെ പങ്കുവയ്ക്കാം. തിരഞ്ഞെടുക്കുന്ന അനുഭവക്കുറിപ്പുകൾ മനോരമ ഓൺലൈൻ കരിയർ ചാനലിലെ ‘മൈ സ്കൂൾ ഡയറി’ എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും. രചനകളും ചിത്രങ്ങളും cutomersupport@mm.co.in എന്ന ഇ– മെയിലിലേക്ക് അയയ്ക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com