പിഎച്ച്ഡി ചെയ്യാം രാജീവ് ഗാന്ധി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ; അപേക്ഷിക്കാം 11 വരെ
Mail This Article
കേന്ദ്ര യുവജനകാര്യ – സ്പോർട്സ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ചെന്നൈയ്ക്കടുത്തു ശ്രീപെരുംപുത്തൂരിൽ പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് പിഎച്ച്ഡി പ്രവേശനത്തിന് 11 വരെ അപേക്ഷ സ്വീകരിക്കും. വെബ്: www.rgniyd.gov.in.
Read Also : ശാസ്ത്രത്തിൽ കാലിടറാതെ പിഎസ്‌സി കടമ്പ കടക്കാം; ബലനിയമങ്ങൾ എളുപ്പത്തിൽ മനഃപാഠമാക്കാം
ഗവേഷണ വിഷയങ്ങൾ:
അപ്ലൈഡ് സൈക്കോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് / മെഷീൻ ലേണിങ് / സൈബർ സെക്യൂരിറ്റി / ഡേറ്റാ സയൻസ് സ്പെഷലൈസേഷനോടെ കംപ്യൂട്ടർ സയൻസ്, ഡവലപ്മെന്റ് സ്റ്റഡീസ്, ഇംഗ്ലിഷ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, സോഷ്യൽ വർക്ക്, സോഷ്യോളജി.
ഇവയിൽ ഡവലപ്മെന്റ് സ്റ്റഡീസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നിവയിലെ പഠനം ചണ്ഡിഗഡിൽ. 24ന് ശ്രീപെരുംപുത്തൂർ , ചണ്ഡിഗഡ്, ഗുവാഹത്തി എന്നീ കേന്ദ്രങ്ങളിൽ പ്രവേശനപരീക്ഷ നടത്തും. യുജിസി–ജെആർഎഫ് ഉള്ളവർ പരീക്ഷയെഴുതേണ്ട; ഇന്റർവ്യൂവിൽ പങ്കെടുത്താൽ മതി.
Content Summary : Achieve Your PhD Dreams at Rajiv Gandhi National Institute