ADVERTISEMENT

നേരിയ രുചിഭേദം പോലും കാപ്പിയുടെ ഗുണനിലവാരത്തിൽ ഗണ്യമായ മാറ്റം വരുത്തും. ലോകമെങ്ങും ഈ വ്യവസായത്തിൽ കോഫി ടേസ്‌റ്റേഴ്‌സിന്റെ സേവനം പ്രയോജനപ്പെടുത്തുന്നു. കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ബെംഗളൂരൂ ‌ആസ്‌ഥാ‌നമായി പ്രവർത്തിക്കുന്ന കോഫി ബോർഡ്, 12 മാസത്തെ ‘പിജി ഡിപ്ലോമ ഇൻ കോഫി ക്വാളിറ്റി മാനേജ്‌മെന്റ്’ (PGDCQM) പ്രോഗ്രാമിന് ഒക്ടോബർ 6 വരെ റജിസ്റ്റേഡ് / സ്പീഡ് പോസ്റ്റ്‌ വഴി അപേക്ഷ സ്വീകരിക്കും. കാപ്പിക്കൃഷി, കാപ്പി–പാകപ്പെടുത്തൽ, ഗുണനിയന്ത്രണം, വിപണനം തുടങ്ങിയവയിലെ തിയറിയും പ്രാക്ടിക്കലും പാഠ്യക്രമത്തിലുണ്ട്. കോഫി ടേസ്‌റ്റർ നിയമനത്തിന് ഈ യോഗ്യത സഹായകമാണ്.

Read Also : ഡിആർഡിഒ സയന്റിസ്റ്റാകാൻ ഗേറ്റ് സ്കോർ നിർബന്ധം

ബോട്ടണി, സുവോളജി, കെമിസ്‌ട്രി, ബയോടെക്‌നോളജി, ബയോസയൻസ്, ഫുഡ് ടെക്‌നോളജി, ഫുഡ് സയൻസ്, എൻവയൺമെന്റൽ സയൻസ് ഇവയൊന്നിലെ ബാച്‌ലർ ബിരുദം, അഥവാ ഏതെങ്കിലും അഗ്രികൾചറൽ സയൻസ് ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. കാപ്പിത്തോട്ടം, കാപ്പിക്കയറ്റുമതി എന്നിവ‌യടക്കം കാപ്പിവ്യവസായവുമായി‌ ബന്ധപ്പെട്ട സ്‌ഥാപനങ്ങൾ സ്പോൺസർ ചെയ്‌തെത്തുന്നവർക്കു മുൻഗണനയുണ്ടെ‌ങ്കിലും, അതില്ലാത്തവർക്കും പ്രവേശനമുണ്ട്. 

 

യോഗ്യതാപരീക്ഷയിലെ മാർക്ക്, ഒക്ടോബർ 18നു നടത്തുന്ന ഇന്റർവ്യൂ, ‌നാവിന്റെ സംവേദനശേഷി പരിശോധന (sensory evaluation test) എന്നിവ ആസ്പദമാക്കിയാണ് സിലക്‌ഷൻ. www.indiacoffee.org എന്ന വെബ്സൈറ്റിലെ ‘ലേറ്റസ്റ്റ് അപ്ഡേറ്റ്സ്’ എന്ന ലിങ്കിൽ വിവരങ്ങളും അപേക്ഷാഫോമിന്റെ മാതൃകയുമുണ്ട്. ഫോം ‍‍ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച്, നിർദിഷ്ട ബാങ്ക് അക്കൗണ്ടിലേക്ക് 1500 രൂപ നെഫ്റ്റ് ട്രാൻസ്ഫർ ചെയ്തതിന്റെ രേഖ സഹിതം Divisional Head (Coffee Quality), Coffee Board, No.1, Dr B. R. Ambedkar Veedhi, Bengaluru - 560 001, ഫോൺ: 22262868 എന്ന വിലാസത്തിലെത്തിക്കണം. കോഴ്‌സ് ഫീ രണ്ടര ലക്ഷം രൂപ; പട്ടികവിഭാഗക്കാർക്ക് പകുതി ഫീസ്. മൂന്നു ട്രൈമെസ്‌റ്റർ പ്രോഗ്രാമിന്റെ ആദ്യ ട്രൈമെസ്‌റ്ററിൽ സൗജന്യ താമസസൗകര്യം.  ഇമെയിൽ: hdqccoffeeboard@gmail.com.

 

Content Summary : Calling all Coffee Enthusiasts: Enroll in the Coffee Board's Prestigious Diploma Program

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com