ADVERTISEMENT

ചോദ്യം: ബിഎസ്‌സി ഫിസിക്സിനുശേഷമുള്ള ഉപരിപഠന സാധ്യതകൾ വിശദീകരിക്കാമോ ?

- അനിൽ

Read Also : പിഎച്ച്‌ഡിയുണ്ടോ സഖാവേ, ഒരു റീൽസ് എടുക്കാൻ?...

ഉത്തരം: ഫിസിക്സിലോ സ്പേസ് സയൻസ്, അറ്റ്മോസ്ഫെറിക് സയൻസ്, മെറ്റീരിയൽ സയൻസ്, ബയോഫിസിക്സ്, മെഡിക്കൽ ഫിസിക്സ്, നാനോ ടെക്നോളജി തുടങ്ങിയ അനുബന്ധ വിഷയങ്ങളിലോ പിജി, ഇന്റഗ്രേറ്റഡ് പിജി- പിഎച്ച്ഡി പ്രോഗ്രാമുകൾക്കു ചേരാം. കംപ്യൂട്ടർ സയൻസ്, റോബട്ടിക്സ്, എൻവയൺമെന്റൽ സയൻസ്, ഡേറ്റാ സയൻസ്, ഓപ്പറേഷൻസ് റിസർച്, ഫോറസ്റ്റ് മാനേജ്മെന്റ്, ബയോടെക്നോളജി എന്നീ വിഷയങ്ങളിലും ഉപരിപഠനം നടത്താം. 

Read Also : ക്യാംപസ് പ്ലേസ്മെന്റ് വഴി വേഗം ജോലി ലഭിക്കണോ?

ബെംഗളൂരു ഐഐഎസ്‌സി, വിവിധ ഐഐടികൾ, ഐസറുകൾ, തിരുവനന്തപുരം ഐഐഎസ്ടി, ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോഫിസിക്സ്‌ തുടങ്ങിയ സ്ഥാപനങ്ങളിൽ മികച്ച പഠന സൗകര്യങ്ങളുണ്ട്. ജോയിന്റ് എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (JEST), ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് (JAM) എന്നിവ ദേശീയ തലത്തിലെ പ്രധാന എൻട്രൻസ് പരീക്ഷകളാണ്.

 

∙ എംഎസ്‌സി ഫിസിക്സ്: വിവിധ ഐഐടികൾ, ഐസറുകൾ, ടിഐഎഫ്ആർ മുംബൈ, ഹരീഷ് ചന്ദ്ര റിസർച് ഇൻസ്റ്റിറ്റ്യൂട്ട് അലഹാബാദ്, ജെഎൻയു ഡൽഹി, ഹൈദരാബാദ് സർവകലാശാല, ഡൽഹി സർവകലാശാല

∙ ഇന്റഗ്രേറ്റഡ് എംഎസ്‌സി–പിഎച്ച്ഡി: ഐഐടികൾ, ഐസറുകൾ, ഐഐഎസ്‌സി ബെംഗളൂരു, ടിഐഎഫ്ആർ മുംബൈ

∙ എംഎസ്‌സി ബയോഫിസിക്സ്: ഡൽഹി എയിംസ്, ഡൽഹി സർവകലാശാല, മുംബൈ സർവകലാശാല

∙ എംഎസ്‌സി മെഡിക്കൽ റേഡിയേഷൻ ഫിസിക്സ്: മണിപ്പാൽ സർവകലാശാല

∙ എംഎസ്‌സി മെഡിക്കൽ ഫിസിക്സ്: കാലിക്കറ്റ് സർവകലാശാല, പഞ്ചാബ് സർവകലാശാല, സിഎംസി വെല്ലൂർ 

∙ അസ്ട്രോഫിസിക്സ് ഇന്റഗ്രേറ്റഡ് എംഎസ്‌സി– പിഎച്ച്ഡി: മണിപ്പാൽ സർവകലാശാല 

∙ എംഎസ്‌സി ഇലക്ട്രോണിക്സ് / ഇലക്ട്രോണിക് സയൻസ്: ജാദവ്പുർ സർവകലാശാല കൊൽക്കത്ത, ജാമിയ മില്ലിയ ഡൽഹി, ഫെർഗുസൻ പുണെ, കുസാറ്റ് കൊച്ചി, ഡിജിറ്റൽ സർവകലാശാല തിരുവനന്തപുരം

∙ എംഎസ്‌സി അപ്ലൈഡ് ഫിസിക്സ് (VLSI ഡിസൈൻ): ഡിജിറ്റൽ സർവകലാശാല തിരുവനന്തപുരം

∙ എംഎസ്‌സി  റിന്യൂവബ്ൾ എനർജി: അമിറ്റി യൂണിവേഴ്സിറ്റി നോയിഡ

വിവിധ കേന്ദ്ര, സംസ്ഥാന സർവകലാശാലകളിലും എൻഐടികളിലും ഫിസിക്സിൽ പിജി പ്രോഗ്രാമുകളുണ്ട്. കേരളത്തിൽ കുസാറ്റ്, എംജി, കേരള, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലും മികച്ച പഠന സൗകര്യങ്ങളുണ്ട്.

 

Content Summary : Exploring Higher Education Options After BSc Physics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com