ADVERTISEMENT

എൻഐടികൾ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി), ഐഐഐടികൾ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി) ഉൾപ്പെടെയുള്ള മികവേറിയ സ്ഥാപനങ്ങളിൽ ബിടെക്, ബിഇ, ബിആർക്, ബിപ്ലാനിങ് പ്രവേശനത്തിനു വഴിയൊരുക്കുന്ന ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ–മെയിൻ (ജെഇഇ മെയിൻ) പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ജെഇഇ മെയിൻ ഒന്നാം പേപ്പറിലെ മികവ് അടിസ്ഥാനമാക്കിയാണ് ഐഐടി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് എഴുതാൻ അർഹത ലഭിക്കുക. 

രണ്ട് പരീക്ഷ; റാങ്കിങ്  മികച്ച സ്കോർ പ്രകാരം 

വർഷത്തിൽ രണ്ടു തവണയാണ് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ- www.nta.ac.in) ജെഇഇ മെയിൻ പരീക്ഷ നടത്തുന്നത്. രണ്ടുതവണയും ലഭിച്ച സ്കോറിൽ മികച്ചതാണു റാങ്കിനു പരിഗണിക്കുക. ഒരു തവണ‌ മാത്രം എഴുതുന്നുവെങ്കിൽ അങ്ങനെയുമാകാം. പല ദിവസങ്ങളിൽ വിവിധ സെഷനുകളിലായി നടത്തുന്ന പരീക്ഷകളിലെ ചോദ്യനിലവാരം വ്യത്യസ്തമാണ്. അതിനാൽ ഇവയിലെ മാർക്കുകൾ അതേപടി റാങ്ക് ചെയ്യില്ല. പരീക്ഷയെഴുതുന്നവരുടെ സ്കോറുകൾ പെർസന്റൈൽ നോർമലൈസ് ചെയ്ത് ആപേക്ഷികമികവു തീരുമാനിക്കും. ഇത് അടിസ്ഥാനമാക്കിയാണ് റാങ്കിങ്. 

ആർക്കൊക്കെ അപേക്ഷിക്കാം 

2022, 2023 വർഷങ്ങളിൽ 12 / തുല്യപരീക്ഷ ജയിച്ചവരെയും 2024ൽ 12ലെ പരീക്ഷ എഴുതുന്നവരെയുമാണു പ്രവേശനത്തിനു പരിഗണിക്കുക. പ്രായപരിധിയില്ല. പ്ലസ്ടുവിനു പകരം എഐസിടിഇ / സംസ്ഥാന ബോർഡ് അംഗീകരിച്ച 3 വർഷ ഡിപ്ലോമയായാലും മതി. 

jee-table-002

എൻഐടി/ ഐഐഐടി, മറ്റു സെൻട്രലി ഫണ്ടഡ് ടെക്‌നിക്കൽ ഇൻസ്‌റ്റിറ്റ്യൂഷൻസ് എന്നിവയിലെ പ്രവേശനത്തിനു പ്ലസ്ടുവിൽ പഠിച്ചിരിക്കേണ്ട വിഷയങ്ങൾ

ബിഇ/ബിടെക് മാത്‌സും ഫിസിക്സും നിർബന്ധം.

കെമിസ്ട്രി/ബയോടെക്നോളജി/ ബയോളജി/

ടെക്നിക്കൽ/വൊക്കേഷനൽ

വിഷയങ്ങൾ ഇവയിലൊന്ന്

ബിആർക് മാത്‌സ്/ഫിസിക്സ്/കെമിസ്ട്രി

ബിപ്ലാനിങ് മാത്‌സ് 

പരീക്ഷ  ഇങ്ങനെ 

പേപ്പർ1 ബിഇ / ബിടെക് പ്രവേശനത്തിനും പേപ്പർ 2A ബിആർക് പ്രവേശനത്തിനും പേപ്പർ 2B ബിപ്ലാനിങ് പ്രവേശനത്തിനും ഉപയോഗിക്കും. ഇംഗ്ലിഷും മലയാളവുമടക്കം 13 ഭാഷകളിൽ ചോദ്യക്കടലാസുണ്ട്. മലയാളം കേരളത്തിലും ലക്ഷദ്വീപിലും മാത്രം. 

jee-table-001

അപേക്ഷ ഇപ്പോൾ 

∙ ജനുവരിയിലെ പരീക്ഷയ്ക്ക് jeemain.nta.nic.in എന്ന സൈറ്റിൽ 30നു രാത്രി 9 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീ അന്നു രാത്രി 11.50 വരെ ഓൺലൈനായി അടയ്ക്കാം. ഒരൊറ്റ അപേക്ഷയേ സമർപ്പിക്കാവൂ. 

∙ ഏപ്രിൽ പരീക്ഷയ്ക്കു ഫെബ്രുവരി 2 മുതൽ മാർച്ച് 2 വരെ അപേക്ഷിക്കാം. രണ്ടു പരീക്ഷകൾക്കും ചേർത്ത് ആദ്യം തന്നെ അപേക്ഷിക്കണമെങ്കിൽ അങ്ങനെയുമാകാം. പക്ഷേ അതനുസരിച്ചു ഫീസടയ്ക്കണം. 

∙ രണ്ടാമത്തെ പരീക്ഷയ്ക്കു മാത്രം അപേക്ഷിച്ചാൽ മതിയെങ്കിൽ അതിനും തടസ്സമില്ല. സമർപ്പിച്ച അപേക്ഷയിൽ തിരുത്ത് അനുവദിക്കാത്തതിനാൽ പരമാവധി ശ്രദ്ധിക്കണം. 

∙ കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, മൂവാറ്റുപുഴ, അങ്കമാലി, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്. 4 കേന്ദ്രങ്ങൾ മുൻഗണനാക്രമത്തിൽ അപേക്ഷയിൽ കാണിക്കണം. ഗൾഫ് രാജ്യങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. 

പരീക്ഷത്തീയതികൾ 

∙ സെഷൻ 1: 2024 ജനുവരി 24 മുതൽ ഫെബ്രുവരി ഒന്നു വരെ . ഫലം ഫെബ്രുവരി 12ന് 

∙ സെഷൻ 2: ഏപ്രിൽ ഒന്നു മുതൽ 15 വരെ. ഫലം ഏപ്രിൽ 25ന്. 

∙ രാവിലെ 9 മുതൽ 12 വരെയും വൈകിട്ട് 3 മുതൽ 6 വരെയും രണ്ടു ഷിഫ്റ്റായാണു പരീക്ഷ. ഇവയിലൊന്നിൽ എഴുതിയാൽ മതി. 

∙ ബിആർക്കും ബിപ്ലാനിങ്ങും ഒരുമിച്ചെഴുതാൻ മൂന്നര മണിക്കൂർ സമയം കിട്ടും. 9 മുതൽ 12.30 വരെയും വൈകിട്ട് 3 മുതൽ 6.30 വരെയും. 

∙ ഭിന്നശേഷിക്കാർക്കു മണിക്കൂറിന് 20 മിനിറ്റ് എന്ന ക്രമത്തിൽ പരീക്ഷാസമയം കൂട്ടി നൽകും. എഴുതാൻ സഹായിക്കുന്ന സ്ക്രൈബുണ്ടെങ്കിലും ഈ ആനുകൂല്യം ലഭിക്കും 

jee-table-003

പരിശീലനത്തിനു വഴികൾ 

പരീക്ഷയുടെ സൗജന്യ പരിശീലനത്തിനു നാഷനൽ ടെസ്റ്റിങ് ഏജൻസി ഏർപ്പെടുത്തിയിട്ടുള്ള ‘ടെസ്റ്റ് പ്രാക്ടിസ് സെന്ററുകൾ’ സംബന്ധിച്ച വിവരത്തിന് https://nta.ac.in/TPC നോക്കാം. നാഷനൽ ടെസ്റ്റ് അഭ്യാസ് (https://www.nta.ac.in/abhyas) ഉപയോഗിച്ചും പരിശീലനം നടത്താം. ഹെൽപ്‌ലൈൻ : 011-40759000 / jeemain@nta.ac.in. മുഖ്യ വെബ്സൈറ്റുകൾ : www.nta.ac.in, https://jeemain.nta.ac.in.

Content Summary :

Apply Now for the JEE Main Exam and Secure Admission to Top Institutes in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com