ADVERTISEMENT

ബയോഇൻഫർമാറ്റിക്‌സ് അടക്കമുള്ള ജൈവശാസ്ത്ര മേഖലകളിൽ ഗവേഷണ പരിശീലനങ്ങളും പിജി / പിഎച്ച്ഡി / പോസ്റ്റ് ഡോക്ടറൽ അടക്കമുള്ള പ്രോഗ്രാമുകളും നടത്തിവരുന്ന മികച്ച സ്‌ഥാപനമാണ് കേന്ദ്ര, കർണാടക സർക്കാരുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഐബിഎബി. (IBAB: Institute of Bioinformatics & Applied Biotechnology, Biotech Park, Electronics City, Phase I, Bengaluru - 560 100; ഫോൺ: 080-28528900; ഇ–മെയിൽ: ml@ibab.ac.in / info@ibab.ac.in; വെബ്: www.ibab.ac.in). 

70% മാർക്ക് അഥവാ തുല്യ ഗ്രേഡോടെ ലൈഫ് സയൻസസ്, കെമിസ്ട്രി, ഫിസിക്സ് ഇവയൊന്നിലെ എംഎസ്‌സി, അഥവാ കംപ്യൂട്ടർ സയൻസ്–എംടെക് വേണം. CSIR/ UGC/ DST/ DBT/ ICMR തുടങ്ങി ഏതെങ്കിലും ഫെലോഷിപ് യോഗ്യതയുള്ളവർക്കു മുൻഗണന. തിരഞ്ഞെടുക്കപ്പെട്ട അതിസമർഥർക്ക് ഇൻസ്റ്റിറ്റ്യൂട്ട് നിബന്ധനകളനുസരിച്ച് ഫെലോഷിപ്പിനും വ്യവസ്ഥയുണ്ട്.അർഹതയുള്ളവർ സിവി, താൽപര്യമുള്ള ഗവേഷണമേഖല, ഫെലോഷിപ് യോഗ്യത സംബന്ധിച്ച വിവരങ്ങൾ, മേൽക്കത്ത് എന്നിവ സഹിതം ml@ibab.ac.in എന്ന ഐഡിയിലേക്ക് 30ന് അകം ഇ–മെയിലായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.

ഗവേഷണമേഖലകൾ

Genomics of Autism Spectrum Disorder / Molecular basis of malaria infection / Study of Brain – behaviour relationships using functional MRI / Genomics of human & mosquito host factors in flavivirus infection / Ab initio characterization of excitonic site energies / Deep Reinforcement Learning Model for Somatic Hypermutation / Modeling epigenetic inheritance using Information Theory / Computational models of child’s behaviour / Developing synthetic biology tools for enhancing the production of nutraceuticals. നിരന്തരഗവേഷണത്തിൽ താൽപര്യമുള്ളവർക്കു യോജിച്ച മേഖലകളാണ്.

English Summary:

Boost Your Career in Biological Sciences with IBAB's Cutting-Edge Research Training

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com