ADVERTISEMENT

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുടെ (എൻഐഎഫ്ടി) വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ജനുവരി 3 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. www.nift.ac.in. കംപ്യൂട്ടർ അധിഷ്ഠിത പ്രവേശനപരീക്ഷ ഫെബ്രുവരി അഞ്ചിനാണ്.

എൻഐഎഫ്ടിക്ക് കണ്ണൂർ, ബെംഗളൂരു, ചെന്നൈ അടക്കം 18 ക്യാംപസുകളുണ്ട്. അപേക്ഷാഫീ 3000 രൂപ; പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 1500 രൂപ. ബിഡിസ്, ബിഎഫ്ടെക് എന്നിവ രണ്ടിനും ചേർത്ത് അപക്ഷിക്കാൻ യഥാക്രമം 4500 / 2250 രൂപ. 5000 രൂപ ലേറ്റ് ഫീ കൂടിയടച്ച് ജനുവരി 8 വരെയും അപേക്ഷിക്കാം. ജനുവരി മൂന്നാം വാരം അ‍ഡ്മിറ്റ് കാർഡ് സൈറ്റിൽ വരും.

ഫാഷൻ ഡിസൈൻ എന്നതു കേവലം തയ്യൽജോലിയല്ല, ഐടിയുടെ സാധ്യതകൾവരെ ഫലപ്രദമായി ഉൾച്ചേർത്തുള്ള പഠനമാണ്. വിദ്യാർഥിക്കു നല്ല ചിത്രരചനാപാടവം വേണം. ഓരോ പ്രോഗ്രാമിന്റെയും ഘടനയിൽ മേജർ, മൈനർ, ഇലക്ടീവുകൾ എന്നിവ ഉൾപ്പെടുത്തി വിവിധ താൽപര്യങ്ങൾക്കിണങ്ങിയ പാഠ്യഭാഗങ്ങളുണ്ട്.

∙പ്രോഗ്രാമുകൾ
എ) ബാച്‌ലർ ഓഫ് ഡിസൈൻ (ബിഡിസ്): 4 വർഷം; ഫാഷൻ / ലെതർ / അക്‌സസറി / ടെക്‌സ്‌റ്റൈൽ / നിറ്റ്‌വെയർ ഡിസൈൻ / ഫാഷൻ കമ്യൂണിക്കേഷൻ. പ്ലസ്‌ടുക്കാർക്ക് അപേക്ഷിക്കാം

ബി) ബാച്‌ലർ ഓഫ് ഫാഷൻ ടെക്‌നോളജി (ബിഎഫ്ടെക്): 4 വർഷം. മാത്‌സും ഫിസിക്സും അടങ്ങിയ പ്ലസ്‌ടു വേണം.

സി) മാസ്‌റ്റർ ഓഫ് ഡിസൈൻ (എംഡിസ്): 2 വർഷം; സർവകലാശാലാ ബിരുദം, അഥവാ എൻഐഡിയിലെയോ എൻഐഎഫ്‌ടിയിലെയോ 3 വർഷത്തിൽ കുറയാത്ത ഡിപ്ലോമ വേണം. ഡിസൈന്റെ അടിസ്‌ഥാനപാഠങ്ങൾ അറിഞ്ഞിരിക്കണം. ഇവ കോഴ്‌സിൽ പഠിപ്പിക്കില്ല.

ഡി) മാസ്‌റ്റർ ഓഫ് ഫാഷൻ മാനേജ്‌മെന്റ് (എംഎഫ്എം): 2 വർഷം; സർവകലാശാലാബിരുദം, അഥവാ 3 വർഷത്തിൽ കുറയാത്ത എൻഐഎഫ്‌ടി / എൻഐഡി ഡിപ്ലോമ.

ഇ) മാസ്‌റ്റർ ഓഫ് ഫാഷൻ ടെക്‌നോളജി (എംഎഫ്ടെക്): 2 വർഷം; എൻഐഎഫ്ടിയിലെ ബിഎഫ്ടെക്‌, അഥവാ ഏതെങ്കിലും ബിടെക്.

∙കണ്ണൂരിലെ കോഴ്സുകൾ
ഫാഷൻ / ടെക്‌സ്‌റ്റൈൽ / നിറ്റ്‌വെയർ ഡിസൈൻ / ഫാഷൻ കമ്യൂണിക്കേഷൻ ബി‍ഡിസ് ബിരുദങ്ങൾ, അപ്പാരൽ പ്രൊഡക്‌ഷനിലെ ബിഎഫ്‌ടെക്, ഡിസൈൻ / ഫാഷൻ മാനേജ്‌മെന്റ് മാസ്റ്റർ ബിരുദങ്ങൾ എന്നിവ കണ്ണൂരിലുണ്ട്. ഓരോ കോഴ്സിനും 34 സീറ്റ്. കൂടാതെ കേരളത്തിൽ പാർക്കുന്നവർക്കായി ഓരോന്നിനും 7 സീറ്റ് കൂടുതല‌ും. എൻആർഐ / വിദേശികൾക്കു 3 സീറ്റ് വീതമുണ്ട്. ആകെ 308 സീറ്റ്. NIFT, Dharmasala, Mangattuparamba, Kannur – 670 562, ഫോൺ: 0497 2784780.

∙സിലക്‌ഷൻ ഘടകങ്ങൾ
∙ ബിഡിസ്: ജനറൽ എബിലിറ്റി ടെസ്റ്റ് (GAT), ക്രിയേറ്റിവ് എബിലിറ്റി ടെസ്റ്റ് (CAT), സിറ്റുവേഷൻ ടെസ്റ്റ്

∙ ബിഎഫ്ടെക്: GAT-A, GAT-B

∙ ബിഡിസിനും ഓപ്റ്റ് ചെയ്യുന്ന ബിഎഫ്ടെക്: GAT-A, CAT, സിറ്റുവേഷൻ ടെസ്റ്റ്

∙ എംഡിസ്: GAT, CAT, ഇന്റർവ്യൂ

∙ എംഎഫ്ടെക് / എംഎഫ്എം: GAT, ഇന്റർവ്യൂ

GAT കംപ്യൂട്ടർ ഉപയോഗിച്ചും CAT കടലാസിലും നടത്തും. സിറ്റുവേഷൻ ടെസ്റ്റിൽ തന്നിരിക്കുന്ന സാധനങ്ങൾകൊണ്ട് ഭാവനാപൂർണമായി മോഡലുണ്ടാക്കാനും മറ്റും ആവശ്യപ്പെടും.

∙മറ്റു വിവരങ്ങൾ
ഫെബ്രുവരി അഞ്ചിനുള്ള പ്രവേശനപരീക്ഷയ്ക്ക് എറണാകുളം, കോഴിക്കോട്, കണ്ണൂർ, കോയമ്പത്തൂർ, ബെംഗളൂരു, ചെന്നൈ, മുംബൈ, ന്യൂഡൽഹി അടക്കം 60 കേന്ദ്രങ്ങളുണ്ട്. ഫലം മാർച്ചിൽ. സിറ്റുവേഷൻ ടെസ്റ്റ് / ഇന്റർവ്യൂ ഏപ്രിലിൽ. അന്തിമ സിലക്‌ഷൻ ലിസ്റ്റ് ഏപ്രിൽ അവസാനവാരം. സീറ്റ് അലൊക്കേഷൻ– മേയ് /ജൂൺ.

എൻആർഐ, വിദേശ വിഭാഗക്കാർക്ക് വിശേഷ വ്യവസസ്ഥകളാണ്.

ഒബ്ജക്ടീവ് ടെസ്റ്റിൽ തെറ്റിനു മാർക്ക് കുറയ്ക്കും. എൻട്രൻസ് പരീക്ഷയുടെ ഉള്ളടക്കവും ശൈലിയും നന്നായി ഗ്രഹിച്ച് വിശേഷപരിശീലനം കഴിഞ്ഞ് പോകുന്നവർക്കാണ് സിലക്‌ഷൻ കിട്ടാറുള്ളത്. മാതൃകാചോദ്യങ്ങൾക്ക് https://www.nift.ac.in/samplequestion. ചിത്രരചനാപാടവമുളളതു കൊണ്ടു മാത്രം ടെസ്‌റ്റ് ജയിക്കുക പ്രയാസമാവാം.

സംശയങ്ങൾ ചോദിക്കാൻ അപേക്ഷകരുടെ ഡാഷ്ബോർഡിൽ സൗകര്യമൊരുക്കും. പ്രവേശനപരീക്ഷ നടത്തുന്ന എൻടിഎയുടെ ഫോൺ: 011-40759000.

Content Summary:

Secure Your Spot at NIFT: Deadline for Diverse Fashion Courses Approaches on January 3

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com