ADVERTISEMENT

എൽഡി ക്ലാർക്ക് തസ്തികയിലേക്കുള്ള പിഎസ്‌സി പരീക്ഷ. ആറുമാസത്തിനുള്ളിൽ നടക്കും. ഈ സമയംകൊണ്ട് പരമാവധി പഠിച്ചാൽ മാത്രമേ മികച്ച റാങ്കിലെത്താൻ കഴിയൂ. അപേക്ഷകരുടെ എണ്ണം ചിലപ്പോൾ 20 ലക്ഷവും കടന്നേക്കും. അതുകണ്ട് പേടിക്കേണ്ട കാര്യമില്ല. ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ അപേക്ഷിച്ചാലും ഒരു തസ്തിക എനിക്കുള്ളതാണ് എന്ന ചിന്തയോടെ പഠനം ആരംഭിക്കണം. ആദ്യ 50 റാങ്കിനുള്ളിൽ തന്നെ വരുന്ന വിധത്തിലുള്ള പരിശീലനമാണു നടത്തേണ്ടത്. പഠനത്തിന്റെ തീവ്രതയും നീക്കിവയ്ക്കുന്ന സമയവും അത്തരത്തിലായിരിക്കണം. ഓർത്തിരിക്കേണ്ട ചില കാര്യങ്ങൾ:

∙ എല്ലാ കാര്യങ്ങളും വാരിവലിച്ചു പഠിക്കുന്നതിലല്ല കാര്യം. സിലബസ് അനുസരിച്ചാകണം പഠനം.
∙ പഠിച്ചുതുടങ്ങുന്നതിനു മുൻപു സ്വന്തം നിലവാരം നാം തിരിച്ചറിയണം. ഇതിനായി മുൻകാല ചോദ്യക്കടലാസുകൾ പരിശീലിച്ചു നോക്കാം. 2017ലെ അസിസ്റ്റന്റ് സെയിൽസ്മാൻ പരീക്ഷ മുതൽ ഇക്കൊല്ലത്തെ ഖാദി ബോർഡ് എൽഡി ക്ലാർക്ക് പ്രിലിമിനറി പരീക്ഷ വരെയുള്ള ചോദ്യപ്പേപ്പറുകൾ പരിശീലിക്കണം. ആഴ്ചയിൽ മൂന്ന് ചോദ്യപ്പേപ്പറുകളെങ്കിലും ചെയ്തു പരിശീലിച്ചാലേ എത്രത്തോളം കാര്യങ്ങൾ അറിയാമെന്നും ഇനി എത്രത്തോളം മുന്നോട്ടുപോകേണ്ടതുണ്ടെന്നും  മനസ്സിലാകൂ. 
∙ പഠനം മുന്നോട്ടു പോകുന്നതനുസരിച്ച് റിവിഷനും നടത്തണം. എങ്കിലേ പഠിച്ച കാര്യങ്ങൾ എത്രത്തോളം തങ്ങിനിൽക്കുന്നുണ്ടെന്നും എത്രത്തോളം മനസ്സിൽനിന്നു കൊഴിഞ്ഞുപോയെന്നും മനസ്സിലാക്കാനാവൂ.
∙ പഠിക്കുമ്പോൾ എഴുതിത്തന്നെ പഠിക്കണം. എല്ലാ വിഷയങ്ങൾക്കും സ്വന്തമായി നോട്ട് തയാറാക്കണം.
∙ 5-10 ക്ലാസുകളിലെ സ്കൂൾ പാഠപുസ്തകങ്ങൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. പാഠപുസ്തകങ്ങളിൽനിന്നു മാത്രമായി 65 ചോദ്യങ്ങളാണ് ഈയിടെ കഴിഞ്ഞ ഖാദി ബോർഡ് എൽഡി ക്ലാർക്ക് പ്രിലിമിനറി പരീക്ഷയ്ക്കു ചോദിച്ചത്. മറ്റേതു പരീക്ഷാ പരിശീലന പുസ്തകങ്ങൾ വായിക്കുന്നതിലും പ്രധാനമാണ് പാഠപുസ്തകങ്ങൾ വായിക്കുന്നത്. ഒരേ പേജിൽനിന്നു മൂന്നു ചോദ്യങ്ങൾ വരെ വന്ന പരീക്ഷകളുണ്ട്.

ഒഴിവാക്കരുത്, ഒരുഭാഗവും
പരീക്ഷയിലെ ഓരോ മാർക്കും വിലപ്പെട്ടതാണെന്ന് ഓർമ വേണം. സിലബസിലെ ഏതെങ്കിലും ഭാഗം നിങ്ങൾക്കു വേണ്ടത്ര അറിയില്ലെന്നു കരുതി ആ ഭാഗം വിട്ടുകളയാനാവില്ല. അതു കൂടുതൽ നന്നായി പഠിച്ചു തയാറെടുക്കുകയാണു വേണ്ടത്. നാം നിശ്ചയിച്ചുറപ്പിച്ചാൽ കീഴടക്കാൻ പറ്റാത്തതായി ഒന്നുമില്ലെന്നു മനസ്സിലാക്കി പഠനം ആരംഭിക്കുക.

Content Summary:

PSC LD Clerk Aspirants Alert: How to Secure Your Spot in the Top 50 – Expert Tips Inside

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com