ADVERTISEMENT

കേന്ദ്ര വാർത്താവിതരണ–പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ‘നാഷനൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യ’ 3 വിഭാഗങ്ങളിലെ ഫെലോഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: ഫെബ്രുവരി 9. 

1– റിസർച് സ്റ്റഡി: ഇന്ത്യൻ സിനിമയുമായി ബന്ധപ്പെട്ട ചരിത്രം/ സൗന്ദര്യശാസ്ത്രം/ സാങ്കേതികവിദ്യ/ സാമൂഹികശാസ്ത്രം/ ധനശാസ്ത്രം എന്നിവയിൽ ഒറിജിനൽ ഗവേഷണ പ്രോജക്ട്. ഒരു വർഷത്തേക്ക് 5,000 രൂപ പ്രതിമാസ അലവൻസും 25,000 രൂപ കണ്ടിൻജൻസി അലവൻസും ലഭിക്കും. 

2– മോണോഗ്രഫ്: ഇന്ത്യൻ സിനിമാരംഗത്തെ ഏതെങ്കിലും മേഖലയിൽ വിലയേറിയ സംഭാവനകൾ നൽകിയ വ്യക്തിയുടെ കരിയർ അപഗ്രഥിച്ചുള്ള മോണോഗ്രഫ് (ഏകവിഷയപ്രബന്ധം). വ്യക്തിയെപ്പറ്റി 700 വാക്കിൽ കവിയാത്ത കുറിപ്പ് അപേക്ഷയോടൊപ്പം അയയ്ക്കണം. ഒറ്റത്തവണയായി 30,000 രൂപ ലഭിക്കും. 6 മാസത്തിനകം പ്രബന്ധം പൂർത്തിയാക്കണം. 

3– ഓഡിയോ–വിഷ്വൽ ഹിസ്റ്ററി പ്രോജക്ട്: ഇന്ത്യൻ സിനിമയ്ക്ക് അമൂല്യ സംഭാവനകൾ നൽകിയവരെ ഇന്റർവ്യൂ ചെയ്ത്, അതിന്റെ ഫിലിംഡ് ഇന്റർവ്യൂ സമർപ്പിക്കണം. ഇന്റർവ്യൂവിന്റെ സ്ക്രിപ്റ്റും സമർപ്പിക്കണം. ഈ വ്യക്തിയെ / വ്യക്തികളെ പ്രോജക്ടിനു തിരഞ്ഞെടുക്കുന്നതിനുള്ള കാരണങ്ങൾ വ്യക്തമാക്കുന്ന ഒരു പേജ് കുറിപ്പ് അപേക്ഷയോടൊപ്പം അയയ്ക്കണം. റിക്കോർഡ് ചെയ്തു നൽകുന്ന ഓരോ മണിക്കൂർ ഓഡിയോ–വിഷ്വൽ ടൈമിനും 1000 രൂപ ലഭിക്കും. കൂടാതെ, ഓരോ വ്യക്തിയെയും ഇന്റർവ്യൂ ചെയ്യുന്നതിനു 10,000 രൂപ അലവൻസ്, യാത്ര, ക്യാമറക്കൂലി തുടങ്ങിയവയ്ക്ക് 15,000 രൂപ കണ്ടിൻജൻസി അലവൻസ് എന്നിവയുമുണ്ട്. 

ജേണലിസ്റ്റുകൾ, സിനിമാനിരൂപകർ, ഗവേഷകർ തുടങ്ങിയവർക്ക് അപേക്ഷിക്കാം. 5 ലേഖനങ്ങളെങ്കിലും പ്രസിദ്ധീകരിച്ചിരിക്കണം. ഇവയുടെ കോപ്പി ഉൾപ്പെടുത്തണം. ഓഡിയോ–വിഷ്വൽ അപേക്ഷയിൽ ലേഖനം വേണ്ട. പ്രപ്പോസലിന്റെ 5 പകർപ്പുകൾ മതി. വിശദാംശങ്ങൾക്ക്: NFDC - National Film Archive of India, Law College Road, Pune – 411; ഫോൺ: 020-29701569, nfaidocumentation@gmail.com. വെബ് : https://nfai.nfdcindia.com.

Content Summary:

NFAI Offers Exclusive Fellowships in Indian Cinema Studies - Send Your Application Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com