ADVERTISEMENT

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ദ്വിവത്സര ‘എം.എസ്‌സി. ഇൻ വൈൽഡ് ലൈഫ് സയൻസ്’ കോഴ്സിലെ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. (Wildlife Institute of India, Chandrabani, Dehradun - 248 001; ഫോൺ: 0135 2646249, ഇ–മെയിൽ: oao@wii.gov.in; വെബ്: www.wii.gov.in; http://bit.ly/2hENjYp.) ഫെബ്രുവരി 20 മുതൽ മാർച്ച് 30 വരെയാണ് ഓൺലൈൻ റജിസ്ട്രേഷൻ. 

പ്രോഗ്രാം അഫിലിയേറ്റ് ചെയ്തിരിക്കുന്നത് സിഎസ്ഐആറിന്റെ ഭാഗമായ എസിഎസ്ഐആറിൽ (AcSIR: ‘Academy of Scientific & Innovative Research, Ghaziabad). സിലക്‌ഷനുള്ള ഓൺലൈൻ ടെസ്റ്റ് തിരുവനന്തപുരമടക്കം 14 കേന്ദ്രങ്ങളിൽ മേയ് 12ന് ഉച്ചകഴിഞ്ഞ് 2 മണിക്കു നടത്തും. 100 മാർക്കുള്ള 2 മണിക്കൂർ ടെസ്റ്റിൽ പൊതു അഭിരുചി, വിശകലനശേഷി, ഭാഷാസാമർഥ്യം, ഗണിതനൈപുണി, അടിസ്ഥാന ബയോളജി, പരിസ്ഥിതിശാസ്ത്രം, വനസംരക്ഷണം തുടങ്ങിയവയിൽ നിന്നും ഒബ്ജക്ടീവ് / വിവരണ ചോദ്യങ്ങളുണ്ടാവും. ടെസ്റ്റിൽ മികവുള്ളവർക്കു ഡെറാഡൂണിൽ വ്യക്തിത്വ / അഭിരുചി പരീക്ഷയുമുണ്ട് 50% എങ്കിലും മാർക്കോടെ ലൈഫ് / സോഷ്യൽ / മെഡിക്കൽ / കംപ്യൂട്ടർ സയൻസ്, എൻജിനീയറിങ്, വെറ്ററിനറി, അഗ്രികൾചർ, ഫോറസ്ട്രി, ഫാർമസി ഇവയൊന്നിലെ ബിരുദം വേണം.

പട്ടികവിഭാഗക്കാർക്കു 45% മതി. ഒക്ടോബറിനു മുൻപ് സർട്ടിഫിക്കറ്റ് ഹാജരാക്കാവുന്ന ഫൈനൽ ഇയർ വിദ്യാർഥികൾക്കും അപേക്ഷിക്കാം. 2024 മാർച്ച് 30ന് 25 വയസ്സു കവിയരുത്. പിന്നാക്ക / പട്ടിക വിഭാഗക്കാർക്ക് 28/33 വയസ്സ്. ഇന്ത്യക്കാർക്കു 15 സീറ്റ്. ഇതിൽ ജാതി സംവരണമുണ്ട്. വിദേശികൾക്ക് 5 സീറ്റ് വേറെ. 2 വർഷത്തേക്കു മൊത്തം ഫീസ് 6 ലക്ഷം രൂപ, 4 ഗഡുക്കളായി അടയ്ക്കാം. ഇതിൽ ഹോസ്റ്റൽ വാടകയും ഫീൽഡ് ട്രിപ്പുകളും ഉൾപ്പെടും. 3000 രൂപ പ്രതിമാസ സ്‌റ്റൈപൻഡുണ്ട്. മെറിറ്റ് അടിസ്ഥാനത്തിൽ 8 ഇന്ത്യൻ വിദ്യാർഥികൾക്കു സംവരണക്രമം പാലിച്ച് സമ്പൂർണ സ്കോളർഷിപ് നൽകും.

ഓൺലൈൻ അപേക്ഷ സംബന്ധിച്ച വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ. അപേക്ഷാഫീ 1500 രുപ. സംവരണവിഭാഗക്കാർക്ക് 1000 രൂപ. ക്ലാസുകൾ ഓഗസ്റ്റ് ഒന്നിനു തുടങ്ങും. (കേരള വെറ്ററിനറി & ആനിമൽ സയൻസസ് സർവകലാശാലയിൽ രണ്ടു വർഷത്തെ ‘എംഎസ്‌സി വൈൽഡ് ലൈഫ് സ്റ്റഡീസ്’ പ്രോഗ്രാമുണ്ട്. ആകെ ഫീസ് ഉദ്ദേശം 3,15,000 രൂപ. അതിന്റെ സിലക്‌ഷന് ഇതുമായി ബന്ധമില്ല) ഫ്രെഷ് വാട്ടർ ഇക്കോളജി & കൺസർവേഷൻ (സൗജന്യ പ്രോഗ്രാം) സമാന അക്കാദമിക വ്യവസ്ഥകളോടെ ഇക്കൊല്ലം ‘എംഎസ്‌സി ഫ്രെഷ് വാട്ടർ ഇക്കോളജി & കൺസർവേഷൻ’ പ്രോഗ്രാം തുടങ്ങുന്നു. അതിലേക്കും മാർച്ച് 30 വരെ അപേക്ഷിക്കാം. ഇതിന്റെ ഫീസ് മുഴുവൻ ‘ക്ലീൻ ഗംഗാ പ്രോജക്ട് ’ സ്പോൺസർ ചെയ്യും. വിദ്യാർഥികൾ തുടക്കത്തിൽ 1,56,000 രൂപ കെട്ടിവയ്ക്കണം. വിജയകരമായി കോഴ്സ് പൂർത്തിയാക്കുമ്പോൾ ഇതു മടക്കിത്തരും. തിരികെത്തരുന്ന 25,000 രൂപ ഡിപ്പോസിറ്റും തുടക്കത്തിൽ അടയ്ക്കേണ്ടതുണ്ട്.

Content Summary:

Pursue Excellence in Wildlife Studies: Applications Open for WII's M.Sc. with Scholarships & Stipends

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com