ADVERTISEMENT

വിദൂരപഠന കോഴ്സുകൾക്കുള്ള കേരളത്തിന്റെ സ്വന്തം സർവകലാശാലയായ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ഇതിനകം 22,000 വിദ്യാർഥികൾ പ്രവേശനം നേടിക്കഴിഞ്ഞു. സർവകലാശാല പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന ഒരു പ്രോഗ്രാം ഇന്ത്യയിൽ തന്ന ആദ്യത്തേതാണ്– ബിഎ നാനോ ഒൻട്രപ്രനർഷിപ്. 

സ്റ്റാർട്ടപ് സംസ്കാരത്തിലേക്കും സംരംഭകത്വത്തിലേക്കും വഴികാട്ടുന്നതിൽ നമ്മുടെ ക്യാംപസുകൾക്കു വലിയ പങ്കുണ്ട്. സ്റ്റാർട്ടപ്പുകളിൽ വലിയ പങ്കും പഠനകാലത്തു തന്നെയോ പഠിച്ചിറങ്ങിയാലുടനെയോ തുടങ്ങുന്നവയാണ്. എന്നാൽ പ്ലസ്ടു കഴിഞ്ഞു പല കാരണങ്ങളാൽ തുടർപഠനം സാധ്യമാകാതിരുന്ന എത്രയോ പേരുണ്ട്. സംരംഭകത്വ ശേഷികൾ തിരിച്ചറിയാതെ പോയവരും അനുകൂല സാഹചര്യമില്ലാതെ അക്കാര്യം ആലോചിക്കാൻ പറ്റാതെ പോയവരും. പ്രഫഷനൽ പരിശീലനം നൽകി, അവരെ സൂക്ഷ്മ സംരംഭങ്ങൾ തുടങ്ങാൻ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിഎ നാനോ ഒൻട്രപ്രനർഷിപ് പ്രോഗ്രാം രൂപകൽപന ചെയ്തിരിക്കുന്നത്. പ്ലസ്ടുവിനു ശേഷം പഠനം അവസാനിപ്പിച്ചവരെയും കോളജ് വിദ്യാഭ്യാസം പാതിയിൽ നിലച്ചവരെയും ലക്ഷ്യമിടുന്നതിലൂടെ വലിയൊരു സ്ത്രീ മുന്നേറ്റത്തിനു കൂടി കോഴ്സ് കാരണമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

തദ്ദേശസ്ഥാപന സഹകരണവും
യുജിസിയുടെ അംഗീകാരം ലഭിച്ച പ്രോഗ്രാമിലേക്കുള്ള പ്രവേശനം ജൂൺ–ജൂലൈ സമയത്തു പ്രതീക്ഷിക്കാം. എല്ലാ ജില്ലകളിലുമുള്ള സർവകലാശാലാ പഠനകേന്ദ്രങ്ങൾ വഴിയും റീജനൽ കേന്ദ്രങ്ങൾ വഴിയും പ്രവേശനം നേടാം. ജില്ലാ പഞ്ചായത്തുകളുടെ സഹകരണവും പ്രോഗ്രാമിനുണ്ടാകും. പഠനം നിലച്ചുപോയ സംരംഭക തൽപരരായ ആളുകളെ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ കണ്ടെത്താനാണു ശ്രമം. 

617759118
ഡോ. പി.എം.മുബാറക് പാഷ

കാസർകോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇതിനായി ‘ദർപ്പണം’ എന്ന പദ്ധതി ആരംഭിച്ചുകഴിഞ്ഞു. കെ–ഡിസ്ക് (കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ), അസാപ് (അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം), കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ) തുടങ്ങിയ വിവിധ സ്ഥാപനങ്ങളുമായി യോജിച്ചാണ് പരിശീലനം നൽകുക. ഉറങ്ങിക്കിടക്കുന്ന സംരംഭക തൽപരരായ ആളുകളെ കണ്ടെത്തി നാടിന്റെ വളർച്ചയുടെ ഭാഗമാക്കി മാറ്റാനാണ് കോഴ്സിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് സൂക്ഷ്മ സംരംഭങ്ങൾക്ക് വലിയ സാധ്യതകളുണ്ട്. 

- ഡോ. പി.എം.മുബാറക് പാഷ, വൈസ് ചാൻസലർ, എസ്എൻ ഓപ്പൺ സർവകലാശാല

Content Summary:

Kerala's Revolutionary BA Nano Entrepreneurship Program Awaits Aspiring Micro-Entrepreneurs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com