ADVERTISEMENT

ഒട്ടേറെ തസ്തികകളിലേക്ക് അപേക്ഷ നൽകി പരീക്ഷകൾക്കായി കാത്തിരിക്കുകയാണ് ഉദ്യോഗാർഥികൾ. എൽപി–യുപി അധ്യാപക നിയമനം, എസ്ഐ, പഞ്ചായത്ത് സെക്രട്ടറി, ഓഫിസ് അസിസ്റ്റന്റ്, സിവിൽ പൊലീസ് ഓഫിസർ, വിമൻ സിവിൽ പൊലീസ് ഓഫിസർ തുടങ്ങിയ വിവിധ തസ്തികകളിലേക്കുള്ള പരീക്ഷകൾക്കായാണു കാത്തിരിപ്പിനിടെ മറക്കാതെ ചെയ്യേണ്ട ഒരു കാര്യം ഓർമിപ്പിക്കട്ടെ. 

കഴിഞ്ഞ തവണ എൽപി–യുപി അസിസ്റ്റന്റ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് നാനൂറോളം ഉദ്യോഗാർഥികൾക്കു ലഭിച്ചില്ല. ഇവർ പരാതി നൽകിയെങ്കിലും കാര്യമുണ്ടായില്ല. കോടതിയെ സമീപിച്ചെങ്കിലും അപേക്ഷിച്ചിരുന്നു എന്നു തെളിയിക്കാൻ കഴിയാത്തതിനാൽ ആവശ്യം നിരാകരിക്കപ്പെട്ടു. പരീക്ഷയ്ക്കായി കഠിനപരിശീലനം നടത്തിയവരായിരുന്നു അവസാനനിമിഷം പുറന്തള്ളപ്പെട്ടവരിൽ പലരും. 

സാങ്കേതികത്തകരാറോ സൈറ്റ് അപ്ഡേഷനിലെ പിഴവോ ആകാം കാരണമെന്ന് അന്നു വിശദീകരണം വന്നിരുന്നു. സമാന സാഹചര്യം ഇപ്പോഴുമുണ്ട്. ഇത്രയേറെ തസ്തികകളിലേക്കു ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ അപേക്ഷി ക്കുന്ന തിരക്കിനിടെ എന്തും സംഭവിക്കാം. നിങ്ങൾ അപേക്ഷിച്ചിരുന്നു എന്നു തെളിയിക്കാനായി അപേക്ഷയുടെ പ്രിന്റ് എടുക്കുകയോ സ്ക്രീൻഷോട്ട് സേവ് ചെയ്യുകയോ വേണം. 

Representative Image. Photo Credit : Deepak Sethi/iStock
Representative Image. Photo Credit : Deepak Sethi/iStock

പ്രൊഫൈലിൽ കയറി ‘മൈ ആപ്ലിക്കേഷൻ’ ഓപ്ഷനിൽ നോക്കിയാൽ 2023, 2024 വർഷങ്ങളിൽ നിങ്ങൾ അപേക്ഷിച്ച എല്ലാ തസ്തികകളിലെയും അപേക്ഷ ഓരോ ഫയലായി കാണാം. ഈ ഫയലിനു നേരെയുള്ള പ്ലസ് ചിഹ്നത്തിൽ ക്ലിക്ക് ചെയ്താൽ അപേക്ഷിച്ച തസ്തികയുടെ പേരും ഇടതുവശത്തായി പ്ലസ് ചിഹ്നവും കാണാം. ഈ പ്ലസ് ചിഹ്നത്തിൽ ക്ലിക്ക് ചെയ്താൽ പിഡിഎഫ് ലഭിക്കും. ഇത് ഓപ്പൺ ചെയ്ത് സ്ക്രീൻഷോട്ട് എടുത്തുവയ്ക്കാം, അല്ലെങ്കിൽ പ്രിന്റ് എടുത്തു സൂക്ഷിക്കാം.

Content Summary:

Protect Your Future: Essential Steps to Secure Your Exam Hall Ticket for Upcoming Recruitments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com