ADVERTISEMENT

കോഴി പിടയോ പൂവനോ – മുട്ടവിരിഞ്ഞ് ഒറ്റദിവസം കൊണ്ട് ഇതു കണ്ടെത്തുക ചില്ലറ കാര്യമാണോ ? അതാണു ചിക് സെക്സറുടെ ജോലി. എല്ലാ ഗവ. അംഗീകൃത എഗ്ഗർ നഴ്സറികളിലും പോൾട്രി ഫാമുകളിലും ഒരു ചിക് സെക്സർ തസ്തികയുണ്ട്. മണിക്കൂറിൽ 500 കോഴിക്കുഞ്ഞുങ്ങളെന്ന കണക്കിൽ ദിവസം 4000 കോഴിക്കുഞ്ഞുങ്ങളുടെ ലിംഗനിർണയം നടത്തണം. ഇൻകുബേറ്ററിലെ താപനിലയുടെ ക്രമീകരണം, പരിപാലനം എന്നിവയും നോക്കണം. 

പോൾട്രി സയൻസിൽ വൊക്കേഷനൽ ഹയർ സെക്കൻഡറി  ജയമാണ് അടിസ്ഥാന യോഗ്യത. ചിക്ക് സെക്സിങ് കം ഹാച്ചറി മാനേജ്മെന്റ് ‍ ട്രെയിനിങ് കോഴ്സ് പാസായിരിക്കണം. കേരളത്തിൽ തിരുവനന്തപുരം കുടപ്പനക്കുന്ന് ലൈഫ് സ്റ്റോക്ക് ട്രെയിനിങ് കേന്ദ്രത്തിലും ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിലുമാണ് ഈ 5 മാസ കോഴ്സുള്ളത്. 2 സെന്ററുകളിലെയും പ്രവേശന വിവരങ്ങൾക്ക്: 0471 2732918 (തിരുവനന്തപുരം കുടപ്പനക്കുന്ന് ലൈവ് സ്റ്റോക്ക് ട്രെയിനിങ് കേന്ദ്രം). 

കോഴ്സ് പൂർത്തിയായ ശേഷം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്യണം. പിഎസ്‌സി വഴി ജോലി ലഭിക്കുന്നവർക്ക് മാസം 27,900 രൂപ വേതനമുണ്ട്. മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും മികച്ച തൊഴിൽസാധ്യതയുണ്ട്.

Content Summary:

From Vocational Training to High Demand Jobs: The Rise of Chick Sexing Experts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com