ADVERTISEMENT

എൽപി–യുപി അസിസ്റ്റന്റ് നിയമന പരീക്ഷയ്ക്കു തയാറെടുക്കുന്നവർക്കു പഠിക്കാനുള്ള പ്രധാന ഭാഗമാണ് സൈക്കോളജി. സിലബസ് പിന്തുടർന്ന് പരീക്ഷാബന്ധിതമായി പഠിച്ചെങ്കിൽ മാത്രമേ നെഗറ്റീവ് മാർക്കില്ലാതെ സ്കോർ ചെയ്യാൻ സാധിക്കൂ. വെറും തിയറി മാത്രം പഠിച്ചതുകൊണ്ട് പരീക്ഷയിൽ സ്കോർ ചെയ്യാൻ കഴിയണമെന്നില്ല. തുടർച്ചയായി പരിശീലനം നടത്തിയാൽ മാത്രമേ പ്രായോഗിക തലത്തിലുള്ള ചോദ്യങ്ങൾക്കു കുറഞ്ഞ സമയംകൊണ്ട് ഉത്തരമെഴുതാൻ സാധിക്കൂ.

കെ–ടെറ്റ് പരീക്ഷയിൽ ചോദ്യങ്ങൾ കൂടുതലും നേരിട്ടാണു ചോദിക്കാറുള്ളത്. എന്നാൽ പിഎസ്‍സി ചോദ്യങ്ങൾ താരതമ്യേന ലളിതമാണെങ്കിലും ഓരോ ഓപ്ഷനും ഉത്തരമാണെന്നെന്നു തോന്നുന്ന രീതിയിലായിരിക്കും സെറ്റ് ചെയ്യുന്നത്. ചതിക്കുഴികൾ കൂടുതലായതു കൊണ്ടു തന്നെ തിയറി മുഴുവനായി പഠിച്ചു എന്നതു കൊണ്ട് മാർക്ക് സ്കോർ ചെയ്യാൻ കഴിയണമെന്നില്ല. പരിശീലനത്തിനൊപ്പം സാമാന്യബുദ്ധി കൂടി ഉപയോഗിച്ചാലേ ഉത്തരത്തിലെത്താൻ കഴിയൂ.

പിയാഷെയുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങൾ ചെയ്തു നോക്കാം

ബൗദ്ധിക വികാസത്തെക്കുറിച്ചുള്ള പിയാഷെയുടെ സിദ്ധാന്തം പ്രധാനമായും
A) ഇന്ദ്രിയ ചാലകവികാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചാണ്
B) ചിന്താശേഷീ വികാസത്തെക്കുറിച്ചാണ്
C) തെറ്റായ ചിന്തകളെ ശരിയായ വഴിയിലേക്ക് നയിക്കാനുള്ള ചികിത്സയെക്കുറിച്ചാണ്
D) വളരുന്ന കുട്ടിയിൽ സാമൂഹിക ലോകം ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചാണ്
ഉത്തരം B

Representative Image. Photo Credit: Achira/Shutterstock
Representative Image. Photo Credit: Achira/Shutterstock

രണ്ടു പാത്രങ്ങളിൽ തുല്യ അളവിൽ പാൽ എടുക്കുന്നു. ഒരു പാത്രത്തിലെ പാൽ പരന്ന പാത്രത്തിൽ ഒഴിച്ച് ഏത് പാത്രത്തിലെ പാൽ ആണ് കൂടുതൽ എന്ന് ചോദിച്ചപ്പോൾ പരന്ന പാത്രത്തിലെ പാൽ ആണ് കൂടുതൽ എന്ന് കുട്ടി പറയുന്നുണ്ടെങ്കിൽ പിയാഷെയുടെ അഭിപ്രായത്തിൽ ഏത് മാനസിക പ്രക്രിയ പരിമിതിയാണ് കുട്ടിക്ക് ഉണ്ടാവുക ?
(A) കൺസർവേഷൻ
(B) സചേതനത്വം
(C) പ്രത്യാവർത്തനം
(D) അഹം കേന്ദ്രീകൃത ചിന്ത
ഉത്തരം A

Representative image. Photo Credit : Ashish Kumar/iStock
Representative image. Photo Credit : Ashish Kumar/iStock

താഴെ കൊടുത്തിരിക്കുന്നവയിൽ പ്രാഗ് മനോവ്യാപാരഘട്ടവുമായി ബന്ധപ്പെടുന്ന സവിശേഷതകളിൽ ശരിയായവ ഏത്
1. കേന്ദ്രീകരണം
2. സചേതന ചിന്ത
3. പ്രത്യാവർത്തനശേഷി
4. അഹംകേന്ദ്രീകൃത ചിന്ത
A. (2), (4) എന്നിവ
B. (1)(2) എന്നിവ
C. (1) (2) (4)എന്നിവ
D. (1),(2), (3), (4)എന്നിവ
ഉത്തരം C

Representative image. Photocredit : saurabhpbhoyar/istock
Representative image. Photocredit : saurabhpbhoyar/istock

ഒരു പെൻസിലിനെ റോക്കറ്റായി സങ്കൽപിച്ച് കളിക്കുന്ന കുട്ടി പിയാഷെയുടെ വൈജ്ഞാനിക വികാസഘട്ടങ്ങളിൽ ഏതിനെ പ്രതിനിധാനം ചെയ്യുന്നു?
(A) ഐന്ദ്രികചാലകഘട്ടം
(B) ആശയാധാനപൂർവ്വഘട്ടം
(C) ഊഹനഘട്ടം
(D) വസ്തുനിഷ്ഠമനോവ്യാപാരഘട്ടം
ഉത്തരം B

Representative image. Photo Credit : Ground Picture/Shutterstock
Representative image. Photo Credit : Ground Picture/Shutterstock

താഴെക്കൊടുത്തിരിക്കുന്നതിൽ പിയാഷയുടെ സിദ്ധാന്തവുമായി ബന്ധപ്പെടുന്നവ ഏത്
1.അനുരൂപീകരണം
2. സംയോജനം
3. സന്തുലീകരണം
4. സംസ്ഥാപനം
A. (1),(2), (3) എന്നിവ
B. (1)(2) എന്നിവ
C. (3), (4)എന്നിവ
D. (1),(2), (3), (4)എന്നിവ
ഉത്തരം D

Content Summary:

Beat the PSC Odds: Psychological Insights to Outsmart Tricky Exam Questions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com