എസ്എസ്എൽസി പരീക്ഷയിൽ ഹിന്ദിക്ക് എ പ്ലസ് ഉറപ്പ്; മിസ് ആക്കരുത് ഈ കിടിലൻ ടിപ്സ്
Mail This Article
ഡോ. രാജേഷ്. കെ.പുതുമന
അമൃത എച്ച്എസ്, കോട്ടയം.
ഡിയർ ഫ്രണ്ട്സ്,
ഹിന്ദി സിംപിളല്ലേ? A+ വാങ്ങാൻ വലിയ ബുദ്ധിമുട്ടില്ലാത്ത വിഷയം. ഹിന്ദി ഭാഷ മനസ്സിലാകുന്നുണ്ടോ, ഹിന്ദിയിൽ അത്യാവശ്യം ആശയവിനിമയം നടത്താനുള്ള കഴിവ് നേടിയിട്ടുണ്ടോ, വിവിധങ്ങളായ രചനാരീതികൾ (ഡയറി, കത്ത് തുടങ്ങിയവ) പരിചയപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരീക്ഷയിൽ പരിശോധിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ മൂല്യനിർണയ ഘടകങ്ങൾ (value points) അറിഞ്ഞിരിക്കുകയെന്നതാണ് ഇനി ഏറ്റവും പ്രധാനപ്പെട്ട സംഗതി.
മൂന്ന് കവിതകളാണല്ലോ പഠിക്കാനുണ്ടായിരുന്നത്. आस्वादन टिपणी (ആസ്വാദനക്കുറിപ്പ്) പ്രധാന ചോദ്യം. നാല് സ്കോർ. മൂന്നു പാരഗ്രാഫുകളായി ഇത് എഴുതുന്നതാണ് ശരിയായ രീതി.
ആദ്യ ഖണ്ഡികയിൽ - कवि और कविता का परिचय
.രണ്ടാം പാരഗ്രാഫിൽ - भाषा, बिंब , प्रतीक , शब्दावली पर विचार , आशय, आशय की प्रासंगिकता ( വിഷയത്തിന്റെ കാലികപ്രസക്തി), और संदेश .
മൂന്നാം ഖണ്ഡികയിൽ - कविता पर अपना दृष्टिकोण (സ്വന്തം കാഴ്ചപ്പാട്). ഇത്രയും വന്നാൽ മുഴുവൻ സ്കോർ ഉറപ്പ്.
ചില നേരിട്ടുള്ള ചോദ്യങ്ങളും കവിതയിൽനിന്നു വരാം. ആസ്വാദനക്കുറിപ്പ് കൃത്യമായും ബോധ്യമുണ്ടെങ്കിൽ അതൊക്കെ നിസ്സാരമാണെന്നേ ! ഉദാഹരണത്തിന്: -
1. चक्की रही उदास । कब ? ( अकाल में )
2. सबसे भयानक पंक्ति है यह । किसकी पंक्ति है? ( काम पर जाते बच्चों की पंक्ति ) .
3. अकेली निहत्थी आवाज़ किसकी है? ( अभिमन्यू की ) ഇത്തരം ചോദ്യങ്ങളോടൊപ്പം വരികളും കാണുമെന്നത് വലിയൊരു സാധ്യതയല്ലേ?!
ഇനി ഗദ്യപാഠങ്ങൾ
ഇവയിൽ നിന്നാണ് സംഭാഷണവും ഡയറിയുമൊക്കെ തയാറാക്കാൻ ആവശ്യപ്പെടുന്നത്. ഇവയുടെ മൂല്യനിർണയ ബിന്ദുക്കൾ അറിഞ്ഞിരുന്നാൽ ഉത്തരത്തിൽ അവയെല്ലാം ഉൾക്കൊള്ളിക്കാനാവും. ഇവയ്ക്കൊക്കെയും 4 വീതമാണ് സ്കോർ.
डायरी/ दैनिकी -
1.गठन (കെട്ടും മട്ടും - ഫ്രയിം , ആണ്ടു മാസം തീയതി ദിവസം etc)
2. स्वाभाविक भाषा का प्रयोग (മനസിൽനിന്നു വരുന്ന, സ്വാഭാവികവും ലളിതവുമായ ഭാഷ)
3. अनुभवों की संक्षिप्त अभिव्यक्ति (സ്വന്തം അനുഭവങ്ങളുടെ ചുരുക്കിയുള്ള പറച്ചിൽ)
4. डायरी की शैली (തുടക്കം, അവസാനിപ്പിക്കൽ, आज का दिन भूल नहीं सकता എന്ന് ആദ്യവും नींद आती है എന്ന് അവസാനവും എഴുതുന്നത് സാധാരണമാണ്)
वार्तालाप / संवाद / बातचीत (സംഭാഷണം)
1. ' प्रसंगानुकूल भाषा (സന്ദർഭോചിതമായ ഭാഷ)
2. वार्तालाप की शैली
3. सरल एवं स्वाभाविक भाषा (ലളിതമായ ഭാഷ)
4. उचित उपक्रम और उपसंहार (ശരിയായ തുടക്കവും അവസാനിപ്പിക്കലും)
पत्र (കത്ത്)
1. रूपरेखा का पालन (കത്തിന്റെ ശരിയായ രൂപം, സ്ഥലം,തീയതി etc)
2. पत्र की शैली (കത്തിന്റെ രീതി eg: कैसे हो ? कुशल से है न ? ... ..............)
3. प्रसंगानुकूल हो (ചോദിക്കപ്പെട്ടിരിക്കുന്ന സന്ദർഭത്തെ പൂർണമായും ബോധ്യപ്പെട്ടിട്ടുണ്ടോ?)
4. कल्पना के अनुसार आकर्षक बनाया हो ( കത്തിന്റെ ഉള്ളടക്കത്തിൽ പാഠഭാഗത്തോടൊപ്പം ആ രംഗത്തെ കൂടുതൽ വ്യക്തമാക്കാൻ പറ്റുന്ന എന്തെങ്കിലും സ്വന്തം ഭാവനയാൽ എഴുതിയിട്ടുണ്ടോ?)
पोस्टर
1 . गठन
2 . आकर्षक हो
3. संक्षिप्त हो (പോസ്റ്ററിൽ കാര്യം മാത്രം)
4. स्पष्टता (ഒറ്റ നോട്ടത്തിൽ വ്യക്തമായി കാര്യം മനസ്സിലാവണം.
रिपोर्ट (റിപ്പോർട്ട്)
1. उचित शीर्षक
2. स्थान की स्पष्टता ( എവിടെ നടന്നത്)
3. सही रूप से संकलित (ശരിയായ വിധത്തിൽ ശേഖരിച്ച വിവരങ്ങൾ
4. क्रमबद्धता (അടുക്കും ചിട്ടയും)
पटकथा (തിരക്കഥ )
1. दृश्य संख्या और समय का उल्लेख (സീൻ നമ്പർ, രാത്രിയോ പകലോ )
2. दृश्य का वर्णन ( സീൻ എവിടെയാണ് സംഭവിക്കുന്നത്)
3. पात्रों का उल्लेख , वेश _ भूषा और हाव-भाव (കഥാപാത്രങ്ങൾ, അവരുടെ വസ്ത്ര സൂചന, മൂഡ്.)
4. प्रसंगानुकूल , पात्रानुकूल स्वाभाविक भाषा (സന്ദർഭത്തിന് ചേരുന്നതും കഥാപാത്ര സ്വഭാവത്തിന് ചേരുന്നതുമായ സംഭാഷണം-വലതു വശത്ത് )
ഇവകൂടാതെ वाक्य पिरमिड़ की पूर्ति ഒരു ചോദ്യമാണ്. ഇവിടെ ബ്രാക്കറ്റിൽ തന്നിരിക്കുന്ന പദങ്ങളുടെ അർഥം മനസ്സിലാക്കുകയെന്നതാണ് പ്രധാനം. എങ്കിലേ അർഥം പൂർണമായും വ്യക്തമാകുന്ന രണ്ട് തുടർ വാക്യങ്ങൾ ഉണ്ടാക്കാനാകൂ. ഉദാഹരണമായി മോഡൽ പരീക്ഷയുടെ ചോദ്യത്തിന്റെ (q.n.9) ഉത്തരമൊന്നു കാണൂ:-
व्यक्ति चाहता है ।
अपरिचित व्यक्ति चाहता है।
अपरिचित व्यक्ति सहायता चाहता है ।
अपरिचित व्यक्ति हमारी सहायता चाहता है।
മറ്റൊരു ചോദ്യം - चार सही प्रस्ताव चुनकर लिखें (ശരിയായ 4 പ്രസ്താവനകൾ എടുത്തെഴുതുക. പാഠഭാഗം നന്നായി ഓർത്ത് ശരിയെന്ന് ഉറപ്പുള്ളത് മാത്രം എടുത്തെഴുതുക. മോഡൽ പരീക്ഷ (q.n.6). ഒന്ന് നോക്കൂ:- ശരിയായവ
1 बच्चे सुरेंदर जी माटसाब से डरते थे।
2.सुरेंदर जी माटसाब ने बेला के बालों में पंजा फँसाया ।
3. भयभीत होकर बेला के पाँव काँप रहे थे।
4. सुरेंदर जी माटसाब ने बेला की कॉपी को फेंक दिया ।
आई एम कलाम के बहाने എന്ന പാഠത്തിലെ പേരുകൾ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ടെങ്കിൽ അത് മാറ്റണമല്ലോ.
मिहिर - ലേഖനമെഴുതിയ ആൾ. ഇദ്ദേഹം आई एम कलाम ' എന്ന സിനിമ കാണുന്നു.
छोटू- സിനിമയിലെ നായകൻ. കാപ്പിക്കടയിൽ പണിയെടുക്കുന്ന, കലാംജിയേപ്പോലെയാകാൻ കൊതിക്കുന്ന പയ്യൻ.
मोरपाल - മിഹിറിന്റെ സ്കൂൾ സഹപാഠി. എട്ടാം ക്ലാസിൽ വച്ച് പഠനം നിർത്തേണ്ടി വന്നവൻ. സിനിമയിലെ छोटु വിനെ കണ്ടപ്പോഴാണ് मिहिर ജീവിതത്തിലെ मोरपालനെ ഓർത്തു പോകുന്നത്.
रणविजय - സിനിമയിൽ छोटु വിന്റെ കൂട്ടുകാരൻ.
लूसी मैडम - छोटू വിനെ വിദേശ ഭാഷ പഠിപ്പിക്കുകയും കലാംജിയുള്ള ദില്ലിയിലേക്ക് ഒരിക്കൽ കൊണ്ടുപോകാമെന്നുറപ്പു കൊടുക്കുകയും ചെയ്യുന്ന വിദേശ വനിത.
ഈ പാഠത്തിൽനിന്ന് വരാൻ സാധ്യതയുള്ള ചില ചോദ്യങ്ങൾ:
1. लेकिन छोटू सिर्फ छोटू होकर नहीं जीना चाहता है । इसका मतलब क्या है?
2. स्कूल में आज कलाम की भर्ती हुई । कलाम को अपनी मंजिल मिलती है। कलाम की संभावित डायरी लिखें। (ഈ ചോദ്യം കത്തിന്റെ രൂപത്തിലും ചോദിച്ചേക്കാം)
3. सामाजिक असमानता (സാമൂഹിക അസമത്വം) का शिकार (ഇര ) है मोरपाल । इस विषय पर टिप्पणी (കുറിപ്പ് ) लिखें ।
ഇനി അൽപം വ്യാകരണം കൂടി മനസ്സിലുണ്ടെങ്കിൽ സംഗതി ഡബിൾ ഓക്കേ..
1 . विशेषण
ഉദാ: सुन्दर खिलौना ।
लंबी पंक्ति ।
ഇവിടെ सुन्दर , लंबा _ എന്നിവയാണ് വിശേഷണങ്ങളെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാക്കാനാകുമല്ലോ.
2. सही विकल्प चुनकर लिखें । (സർവനാമവും വിഭക്തി പ്രത്യയവും തമ്മിലുള്ള ശരിയായ ചേർച്ച കണ്ടെത്തുക)
ഉദാ: वह + को = उसको
वह + के = उसको
यह + को = उसको
वे + को = उसको
ശരിയായ ഉത്തരം ആദ്യത്തേതാണല്ലോ.
3. 'लग ' सहायक क्रिया का उचित प्रयोग ।
ഉദാ: रामू देखने लगा । ( രാമു കാണാൻ തുടങ്ങി )
राणी देखने लगी ।(കർത്താവ് പുരുഷനായപ്പോൾ लगा എന്നും സ്ത്രീയായപ്പോൾ लगी എന്നും ക്രിയ അവസാനിച്ചിരിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കുക)
വ്യാകരണ ഭാഗങ്ങളായി ചോദ്യങ്ങൾ കൂടുതലില്ലെങ്കിലും ഭാഷ ഭംഗിയായും വൃത്തിയായും കൈകാര്യം ചെയ്യുന്നതിന് ഗ്രാമർ കൂടിയല്ലേ തീരൂ. എല്ലാ ഉത്തരനിർമാണവും വ്യാകരണത്തിന്റെ പരിശോധനയിലും വരുന്നവയാണെന്ന വാസ്തവം നന്നായി ഓർമയിലുണ്ടാവണം.
ഉദാഹരണത്തിന് : मैं मंदिर जाता हूं എന്നതിന് പകരം मैं मंदिर जाता हो - എന്നെഴുതുന്നത് തെറ്റല്ലേ ! അതുപോലെ लड़की रोती है ക്ക് പകരം रोता है എന്നെഴുതുന്നതും തെറ്റു തന്നെ. ഇതൊക്കെയൊന്ന് മനസ്സിൽ വെച്ച് ഒരു പിടി പിടിച്ചാൽ ഹിന്ദിക്ക് ‘A+’ ഇങ്ങുപോരുമെന്നേ.ആശംസയോടെ....