ഇന്ത്യൻ കളിനറി ഇൻസ്റ്റിറ്റ്യൂട്ടിൽ ബിബിഎ, എംബിഎ; മേയ് 25 വരെ അപേക്ഷിക്കാം
Mail This Article
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ തിരുപ്പതിയിലും നോയിഡയിലും പ്രവർത്തിക്കുന്ന ഇന്ത്യൻ കളിനറി ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഇന്ദിരാഗാന്ധി നാഷനൽ ട്രൈബൽ യൂണിവേഴ്സിറ്റിയുമായി ചേർന്ന് നടത്തുന്ന എംബിഎ (2024–26), ബിബിഎ (2024–27) പ്രോഗ്രാമുകളിലെ പ്രവേശനത്തിന് മേയ് 25 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.
വിലാസം : (1) Indian Culinary Institute, A -35, Sector -62, NOIDA – 201309; ഫോൺ : 9717810395; indianculinaryinstitute@gmail.com
വെബ് : www.icinoida.com.
(2) Indian Culinary Institute, Kurrakalva, Tirupati, Renigunta; ഇമെയിൽ : admissions.icitpt@gmail.com വെബ്: www.icitirupati.in.
ബിബിഎ
45% എങ്കിലും മാർക്കോടെ പ്ലസ്ടു വേണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 40% മാർക്ക് മതി. സെപ്റ്റംബർ 30ന് അകം മാർക്ക്‌ലിസ്റ്റ് സമർപ്പിക്കാവുന്നവരെയും പരിഗണിക്കും. CUET(UG) 2024, IGNTU-ICI JEE (UG) 2024 ഇവയൊന്നിലെ സ്കോറും വേണം. ഓരോ കേന്ദ്രത്തിലും 120 സീറ്റ്.
എംബിഎ
45% എങ്കിലും മാർക്കോടെ ഏതെങ്കിലും വിഷയത്തിലെ ബാച്‌ലർ ബിരുദം വേണം. പട്ടികവിഭാഗം 40% മാർക്ക് മതി. സെപ്റ്റംബർ 30ന് അകം മാർക്ക്‌ലിസ്റ്റ് സമർപ്പിക്കാവുന്ന അവസാന വർഷക്കാരെയും പരിഗണിക്കും. CUET (PG) 2024, IGNTU-ICI JEE (PG) 2024 ഇവയൊന്നിലെ സ്കോറും വേണം. ഓരോ കേന്ദ്രത്തിലും 30 സീറ്റ്. എല്ലാ പ്രോഗ്രാമുകളിലും കേന്ദ്രമാനദണ്ഡമനുസരിച്ച് സംവരണം പാലിക്കും. ജൂലൈ 15നു ക്ലാസുകൾ തുടങ്ങും. അപേക്ഷാരീതി അഡ്മിഷൻ ബുള്ളറ്റിനിലുണ്ട്. അപേക്ഷയ്ക്കു റജിസ്ട്രേഷൻ ഫീയില്ല.