കേരള എൻട്രൻസ്: ജൂൺ 1 മുതൽ 9 വരെ
Mail This Article
തിരുവനന്തപുരം : ഈ വർഷത്തെ കേരള എൻജിനീയറിങ്, ഫാർമസി പ്രവേശനപരീക്ഷ (കീം) ജൂൺ 1 മുതൽ 9 വരെ നടക്കും. ഈ വർഷം മുതൽ കംപ്യൂട്ടർ അധിഷ്ഠിത പ്രവേശനപരീക്ഷയാണു നടത്തുന്നത്. ദുബായ്, മുംബൈ, ഡൽഹി എന്നീ കേന്ദ്രങ്ങളിലും ഇതേ തീയതികളിൽ തന്നെയായിരിക്കും പരീക്ഷയെന്നു പ്രവേശനപരീക്ഷാ കമ്മിഷണർ അറിയിച്ചു. എൻട്രൻസ് പ്രോസ്പെക്ടസ് ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രസിദ്ധീകരിക്കുമെന്നാണു വിവരം. എൻജിനീയറിങ്, ഫാർമസി പ്രവേശനപരീക്ഷയുടെ സമയക്രമം ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ഇതിന്റെ കൂടെ വിജ്ഞാപനം ചെയ്യുമെന്നു പ്രവേശനപരീക്ഷാ കമ്മിഷണർ അറിയിച്ചു.
ജൂൺ 1 മുതൽ 9 വരെയാണ് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. തുടർച്ചയായി എല്ലാ ദിവസവും പരീക്ഷയുണ്ടാകില്ല. 3 മണിക്കൂർ നീളുന്ന പരീക്ഷ രാവിലെ 9 മുതലും ഉച്ചയ്ക്കു ശേഷവും ഉണ്ടാകും. നാലോ അഞ്ചോ ദിവസം കൊണ്ട് എല്ലാ വിദ്യാർഥികളുടെയും പരീക്ഷ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.