ADVERTISEMENT

പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷകളിൽ ഉത്തരമെഴുതാൻ കൂടുതൽ സമയം ആവശ്യമുള്ള ചോദ്യങ്ങളാണ് പ്രസ്താവനാ ചോദ്യങ്ങൾ. ശരിയായവ ഏത്? തെറ്റായവ ഏത്? ജോടി കണ്ടെത്തുക തുടങ്ങിയ ചോദ്യങ്ങൾ ഇത്തരത്തിലുള്ളതാണ്. സ്ഥിരമായി ചെയ്തു പഠിച്ചാലേ ഇത്തരം ചോദ്യങ്ങൾക്ക് കുറഞ്ഞ സമയത്തിനുള്ളിൽ ഉത്തരം കണ്ടെത്താനാകൂ. ചില ഉദാഹരണങ്ങൾ നോക്കാം.

1. താഴെ തന്നിരിക്കുന്നവയിൽ കിഴക്കൻ തീര സമതലത്തിന്റെ ഭാഗമല്ലാത്തവ ഏതെല്ലാം:
(1) കച്ച് - കത്തിയവാർ തീരം
(2) ഉത്കൽ തീരം
(3) കൊറമാണ്ഡൽ തീരം
(4) കൊങ്കൺ തീരം
A. (1), (2) എന്നിവ
B. (2), (3) എന്നിവ
C. (3), (4) എന്നിവ
D. (1), (4) എന്നിവ

2. താഴെ പറയുന്നവയിൽ പശ്ചിമഘട്ടത്തെ സഹ്യാദ്രി എന്ന പേരിൽ അറിയപ്പെടുന്നത്:

A. തമിഴ്നാട്
B. കർണാടക
C. കേരളം
D. മഹാരാഷ്ട്ര

3. ചുവടെ പറയുന്നവയിൽ ഏതിനെയാണ് ഖാദർ, ഭംഗർ എന്നിങ്ങനെ തിരിച്ചിരിക്കുന്നത്:

A. ഭാബർ
B. ടെറായ്
C. എക്കൽ സമതലങ്ങൾ
D. ഇവയൊന്നുമല്ല

4. ലക്ഷദ്വീപിലെ എത്ര ദ്വീപുകളിലാണു ജനവാസമുള്ളത്:
A. 8,  B. 11,  C. 14,  D. 16

5. ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം:
(1) പശ്ചിമഘട്ടം പൂർവഘട്ടത്തെക്കാൾ താരതമ്യേന ഉയരം കൂടുതലുള്ളവയും തുടർച്ചയുള്ളവയുമാണ്
(2) പശ്ചിമഘട്ടത്തിന്റെ വടക്കുനിന്നു തെക്കോട്ട് ഉയരം വർധിച്ചുവരുന്നു
(3) ആനമല കുന്നുകളിലെ ആനമുടിയാണ് ഉപദ്വീപീയ പീഠഭൂമിയിലെ ഉയരം കൂടിയ കൊടുമുടി
(4) മിക്ക ഉപദ്വീപീയ നദികളും പശ്ചിമഘട്ടത്തിൽനിന്നാണ് ഉദ്ഭവിക്കുന്നത്
A. ഇവയെല്ലാം
B. (1), (3) എന്നിവ
C. (1), (2), (4) എന്നിവ
D. (2), (3), (4) എന്നിവ

6. മൗണ്ട് ഡയാവോളോ സ്ഥിതിചെയ്യുന്നത് എവിടെയാണ്:
A. ലക്ഷദ്വീപ്
B. മിനിക്കോയ് ദ്വീപ്
C. ആൻഡമാൻ നിക്കോബാർ
D. കാനന്നൂർ ദ്വീപുകൾ

7. പശ്ചിമ തീരസമതലങ്ങളുമായി ബന്ധപ്പെട്ട് ചുവടെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
(1) ഉയർത്തപ്പെട്ട സമതലങ്ങൾക്ക് ഉദാഹരണമാണ് പശ്ചിമ തീരസമതലങ്ങൾ
(2) വടക്ക് ഗുജറാത്ത് തീരം മുതൽ തെക്ക് കേരളതീരം വരെ വ്യാപിച്ചുകിടക്കുന്നു
(3) പശ്ചിമ തീരസമതലങ്ങളുടെ മധ്യഭാഗം താരതമ്യേന വിസ്തൃതി കൂടിയവയും തെക്കും വടക്കും ഭാഗങ്ങൾ വിസ്തൃതി കുറഞ്ഞുവരുന്നവയുമാണ്
(4) പശ്ചിമ തീരസമതലങ്ങളിലൂടെ ഒഴുകുന്ന നദികൾ ഡെൽറ്റകൾ സൃഷ്ടിക്കുന്നില്ല
A. (1), (2), (3) എന്നിവ
B. (2), (3), (4) എന്നിവ
C. (2), (4) എന്നിവ
D. (1), (3), (4) എന്നിവ

8. താഴെ പറയുന്ന ഏതു ഭൂവിഭാഗത്തിലാണ് കൂൺശിലകൾ കാണപ്പെടുന്നത്:
A. വടക്കൻ സമതലം
B. തീരസമതലങ്ങൾ
C. ഇന്ത്യൻ മരുഭൂമി
D. ഉത്തരപർവത മേഖല

∙ ഉത്തരങ്ങൾ:
1 D, 2 D, 3 C, 4 B, 5 A, 6 C, 7 C, 8 C

JEE പരീക്ഷയിൽ ഉയർന്ന റാങ്ക് നേടാൻ ഇങ്ങനെ പഠിക്കാം - വിഡിയോ

English Summary:

How to score good marks in Statement Questions - Mansoorali Kappungal PSC Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com