സൗജന്യ തൊഴിലധിഷ്ഠിത സാങ്കേതിക കോഴ്സുകളിൽ പട്ടികജാതി വിദ്യാർഥികൾക്ക് സീറ്റുകൾ ഒഴിവ്
Mail This Article
സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പുമായി സഹകരിച്ച് ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയുടെ മംഗലാപുരം ക്യാംപസിൽ ആരംഭിച്ച ഉന്നത സാങ്കേതിക വൈജ്ഞാനിക കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പട്ടികജാതി വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ബ്ലോക്ക് ചെയിൻ, സർട്ടിഫിക്കറ്റ് ഇൻ ഇലക്ട്രോണിക്സ് - പിസിബി ഡിസൈൻ എന്നീ കോഴ്സുകളിലാണ് സീറ്റുകൾ ഒഴിവുള്ളത്. യോഗ്യത ബിരുദം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 20
2024 - 25 അക്കാദമിക വർഷത്തെ ബാച്ചുകളിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് കോഴ്സ് ഫീസും ഹോസ്റ്റൽ ഫീസും ഭക്ഷണവും സൗജന്യമാണ്. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കേരളത്തിലെ പ്രമുഖ സാങ്കേതിക - വ്യവസായ സ്ഥാപനങ്ങളിൽ പരിശീലനവും തൊഴിൽ പ്രവേശനവും ഡിജിറ്റൽ സർവകലാശാല ഉറപ്പു വരുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയുടെ മംഗലാപുരം ക്യാംപസുമായോ സംസ്ഥാന സർക്കാരിന്റെ പട്ടികജാതി ഡയറക്ടറേറ്റുമായോ ബന്ധപ്പെടാം. അപേക്ഷ സംബന്ധിച്ച വിവരങ്ങൾക്ക് സന്ദർശിക്കുക: http://duk.ac.in/skills/ ഫോൺ: 0471-2788000