ഇന്ത്യൻ ഇക്കണോമിക് സർവീസ്, ഇന്ത്യൻ സ്‌റ്റാറ്റിസ്‌റ്റിക്കൽ സർവീസ് പരീക്ഷകൾക്ക് ഇപ്പോൾ അപേക്ഷിക്കാം
Mail This Article
ഇന്ത്യൻ ഇക്കണോമിക് സർവീസ്, ഇന്ത്യൻ സ്‌റ്റാറ്റിസ്‌റ്റിക്കൽ സർവീസ് പരീക്ഷകൾക്കു യുപിഎസ്‌സി വിജ്ഞാപനമായി. 30 വരെ ഓൺലൈനായി അപേക്ഷിക്കാം. ഐഇഎസിൽ 18 ഒഴിവും ഐഎസ്എസിൽ 30 ഒഴിവുമുണ്ട്. പരീക്ഷകൾ ജൂൺ 21 മുതൽ.
∙ യോഗ്യത
ഐഇഎസ്: ഇക്കണോമിക്‌സ്/ അപ്ലൈഡ് ഇക്കണോമിക്‌സ്/ ബിസിനസ് ഇക്കണോമിക്‌സ്/ ഇക്കണോമെട്രിക്‌സ് ബിരുദാനന്തര ബിരുദം. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.
ഐഎസ്എസ്: സ്‌റ്റാറ്റിസ്‌റ്റിക്‌സ്, മാത്തമാറ്റിക്കൽ സ്‌റ്റാറ്റിസ്‌റ്റിക്‌സ്, അപ്ലൈഡ് സ്‌റ്റാറ്റിസ്‌റ്റിക്‌സ് എന്നിവയിൽ ഏതെങ്കിലും ഒരു വിഷയം പഠിച്ചുള്ള ബിരുദം അല്ലെങ്കിൽ സ്‌റ്റാറ്റിസ്‌റ്റിക്‌സ്, മാത്തമാറ്റിക്കൽ സ്‌റ്റാറ്റിസ്‌റ്റിക്‌സ്, അപ്ലൈഡ് സ്‌റ്റാറ്റിസ്‌റ്റിക്‌സ് മാസ്റ്റേഴ്സ് ബിരുദം.
∙ പ്രായം
2024 ഓഗസ്‌റ്റ് ഒന്നിന് 21–30. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗത്തിനു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്‌തഭടൻമാർക്കും ഇളവുണ്ട്.
∙ തിരഞ്ഞെടുപ്പ്
രണ്ടു ഘട്ടം. ആദ്യ ഘട്ടം എഴുത്തുപരീക്ഷ. തിരുവനന്തപുരത്തു കേന്ദ്രമുണ്ട്. രണ്ടാം ഘട്ടം ഇന്റർവ്യൂ. പരീക്ഷാ സിലബസ് വെബ്സൈറ്റിൽ.
∙ അപേക്ഷാഫീസ്
200 രൂപ. സ്‌ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല. ഓൺലൈനായും എസ്ബിഐ ശാഖകൾ വഴിയും ഫീസ് അടയ്ക്കാം. www.upsconline.nic.in എന്ന സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കാം.