എംഎസ്‌സി പഠിക്കാം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷനിൽ
Mail This Article
ന്യൂട്രിഷൻ പരിശീലനരംഗത്തെ ശ്രേഷ്ഠസ്‌ഥാപനമായ എൻഐഎന്നിന്റെ 2 എംഎസ്‌സി പ്രോഗ്രാമുകളിലെ 2024–25 വർഷത്തെ പ്രവേശനത്തിന് ഈ മാസം 20 രാത്രി 11.59 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. (Head, Extension and Training Division, ICMR- National Institute of Nutrition and Jamai–Osmania PO, Hyderabad – 500 007. www.nin.res.in).
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഭാഗമായ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ICMR) ആണ് ഇൻസ്റ്റിറ്റ്യൂട്ടിനെ നിയന്ത്രിക്കുന്നത്.
1. എംഎസ്‌സി അപ്ലൈഡ് ന്യൂട്രിഷൻ
2. എംഎസ്‌സി സപോർട്സ് ന്യൂട്രിഷൻ
യഥാക്രമം 24, 18 സീറ്റുകളുണ്ട്. കേന്ദ്രമാനദണ്ഡപ്രകാരം സംവരണം പാലിക്കും. ബിരുദം നൽകുന്നത് കേന്ദ്രസർക്കാർ സ്ഥാപനമായ എസിഎസ്ഐആർ (AcSIR: http://acsir.res.in). അപേക്ഷാഫീ 3000 രൂപ. പട്ടിക, ഭിന്നശേഷി, സാമ്പത്തികപിന്നാക്ക വിഭാഗക്കാർ 1500 രൂപ. 2 പ്രോഗ്രാമുകളിലെയും പ്രവേശനത്തിന് ഓൺലൈനായി 90 മിനിറ്റ് എൻട്രൻസ് പരീക്ഷ (N-CET 2024) ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡൽഹി, കൊൽക്കത്ത എന്നീ കേന്ദ്രങ്ങളിൽ ജൂൺ 23നു നടത്തും. തെറ്റിനു മാർക്ക് കുറയ്ക്കും. പരീക്ഷാഫലം ജൂലൈ രണ്ടാം വാരം. ക്ലാസുകൾ ഓഗസ്റ്റ് രണ്ടാം വാരം തുടങ്ങും. പ്രതിവർഷം 1,60,000 രൂപ മൊത്തം ഫീസ് നൽകണം.
പ്രവേശനയോഗ്യത
എംബിബിഎസ്, ബിഡിഎസ്, അഥവാ ഇനിപ്പറയുന്ന ഏതെങ്കിലും വിഷയത്തിലെ ബിഎസ്‌സി 55% എങ്കിലും മാർക്കോടെ നേടിയിരിക്കണം. അപ്ലൈഡ് ന്യൂട്രിഷൻ, അപ്ലൈഡ് ന്യൂട്രിഷൻ ആൻഡ് പബ്ലിക് ഹെൽത്ത്, ക്ലിനിക്കൽ ന്യുട്രിഷൻ ആൻഡ് ഡയറ്റെറ്റിക്സ്, എക്സർസൈസ് ഫിസിയോളജി ആൻഡ് ന്യൂട്രിഷൻ, ഫുഡ് ആൻഡ് ന്യൂട്രിഷൻ, ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കൺട്രോൾ, ഹോം സയൻസ്, ഹ്യൂമൻ ന്യൂട്രിഷൻ, ന്യൂട്രിഷൻ, ന്യൂട്രിഷൻ ആൻഡ് ഡയറ്റെറ്റിക്സ്, നഴ്സിങ്, സ്പോർട്സ് ആൻഡ് എക്സർസൈസ് ന്യൂട്രിഷൻ, സ്പോർട്സ് ന്യൂട്രിഷൻ, സ്പോർട്സ് സയൻസ്.
പിന്നാക്ക, പട്ടിക, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് 50% മാർക്ക് മതി. ഫൈനൽ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. കൗൺസലിങ് സമയത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കാം. ഹോസ്റ്റൽ സൗകര്യമുണ്ട്. അപേക്ഷാരീതിയടക്കമുള്ള വിവരങ്ങൾക്കു സൈറ്റിലെ യൂസർ മാനുവലും പ്രോസ്പെക്ടസും നോക്കാം. ഹെൽപ് ഡെസ്ക് : 040-27197247; petninhyd@yahoo.com; icmrnin.cet@gmail.com. രണ്ടര മാസത്തെ ‘പോസ്റ്റ് ഗ്രാജ്വേറ്റ് സർട്ടിഫിക്കറ്റ് ഇൻ ന്യൂട്രിഷൻ’ പ്രോഗ്രാം ഈ വർഷം നടത്തുന്നില്ല.