ADVERTISEMENT

സർവമേഖലകളിലും പിടിമുറുക്കുകയാണ് എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്). അക്കാദമിക മേഖലയിൽ ചാറ്റ്ജിപിടി പോലുള്ള ജനറേറ്റീവ് എഐ പ്ലാറ്റ്ഫോമുകൾ കഴിഞ്ഞവർഷം വൻവിപ്ലവം സൃഷ്ടിച്ചു. ഇതിൽ ചിലതു വിവാദമാകുകയും ചെയ്തു. ഇപ്പോൾ എഐ അധ്യാപനത്തിലേക്കും കടക്കുകയാണ്. വിഷയങ്ങൾ ലഘൂകരിച്ച് പഠിപ്പിക്കുകയും വിദ്യാർഥികളുടെ സംശയങ്ങൾ പരമാവധി ദൂരീകരിക്കുക എന്നതുമാണു ലക്ഷ്യം.

ഇംഗ്ലിഷ്, മാത്‌സ് തുടങ്ങി വിവിധ വിഷയങ്ങളിൽ വിദ്യാർഥികളെ പരിശീലിപ്പിക്കാനായി അടുത്തകാലത്ത് ധാരാളം എഐ അധിഷ്ഠിത സംവിധാനങ്ങൾ ഇറങ്ങിയിരുന്നു. കഴിഞ്ഞ മാർച്ചിൽ കേരളത്തിൽ ഐറിസ് എന്ന റോബട്ടിനെ മേക്കർലാബ് പുറത്തിറക്കി സ്കൂൾതല വിഷയങ്ങളാണ് ഹ്യൂമനോയ്ഡ് റോബട്ടായ ഐറിസ് പഠിപ്പിക്കുന്നത്.

ഇനി മലർ മിസ്സിന്റെ ഊഴമാണ്. ‘പ്രേമം’ എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ കയറിയ അധ്യാപികയെ ഓർമയില്ലേ ? തമിഴ്നാട്ടിലും ഈ സിനിമ വൻവിജയമാകുകയും മലരിനെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു. ഈ നൊസ്റ്റാൾജിയ ഉപയോഗപ്പെടുത്താനാകണം, ‘മലർ മിസ്’ എന്ന എഐ അധ്യാപികയെ ഒരു സ്റ്റാർട്ടപ് സ്ഥാപനം ഇപ്പോൾ രംഗത്തിറക്കിയിരിക്കുന്നത്. തമിഴ്നാട്ടിലെ അണ്ണാ സർവകലാശാലയുടെ സിലബസ് മൊത്തം മലർ അരച്ചുകലക്കിക്കുടിച്ചിട്ടുണ്ട്. വിദ്യാർഥികൾക്കു വിവിധ എൻജിനീയറിങ് വിഷയങ്ങൾ മലരിൽനിന്ന് വാട്സാപ് വഴി പഠിക്കാം. ഹായ്‌വ് എന്ന സ്റ്റാർട്ടപ് കമ്പനി ഈ മാസം 19നു ലോഞ്ച് ചെയ്ത ആപ്പിൽ 4 ദിവസം കൊണ്ട് 1.4 ലക്ഷം പേർ അംഗങ്ങളായി. ഓരോ വിദ്യാർഥിയും ദിവസേന ചോദിക്കുന്ന 20 ചോദ്യങ്ങൾക്ക് മലർ സൗജന്യമായി ഉത്തരം നൽകും.

English Summary:

Meet Malar Miss: The AI Teacher Inspired by 'Premam' Now Revolutionizing Tamil Nadu's Engineering Education

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com