ADVERTISEMENT

ഹിന്ദുസ്‌ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റിഡിന്റെ ഹൈദരാബാദ് ഏവിയോണിക്സ് ഡിവിഷനിലെ ട്രെയിനിങ് ആൻഡ് ഡവലപ്മെന്റ് ഡിപ്പാർട്മെന്റിൽ അപ്രന്റിസ് അവസരം. ഒരു വർഷമാണു പരിശീലനം.

200 ഐടിഐ ട്രേഡ് അപ്രന്റിസ്
∙ ട്രേഡുകൾ: ഇലക്ട്രോണിക് മെക്കാനിക്, ഫിറ്റർ, ഇലക്ട്രിഷ്യൻ, മെഷിനിസ്റ്റ്, ടേണർ, വെൽഡർ, റഫ്രിജറേഷൻ ആൻഡ് എസി, സിഒപിഎ, പ്ലമർ, പെയിന്റർ, ഡീസൽ മെക്കാനിക്, മോട്ടർ വെഹിക്കിൾ മെക്കാനിക്, ഡ്രാഫ്റ്റ്സ്മാൻ –സിവിൽ, മെക്കാനിക്കൽ.‌
∙ യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം.
∙ സ്‌റ്റൈപൻഡ്: അപ്രന്റിസ് ആക്‌ട് പ്രകാരം.
∙ ഇന്റർവ്യൂ: മേയ് 20, 21, 22
തീയതികളിൽ ഹൈദരാബാദിൽ.124 നോൺ ഐടിഐ അപ്രന്റിസ്

തസ്തിക, വിഭാഗം, യോഗ്യത:
∙ എൻജിനീയറിങ് ഗ്രാജ്വേറ്റ്‌ അപ്രന്റിസ് (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, സിവിൽ, കംപ്യൂട്ടർ സയൻസ്, എയ്റോനോട്ടിക്കൽ): ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ് ബിരുദം.
∙ ടെക്നിഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, സിവിൽ, കംപ്യൂട്ടർ സയൻസ്, കമേഴ്സ്യൽ ആൻഡ് കംപ്യൂട്ടർ പ്രാക്ടീസ്, ഫാർമസി, മെഡിക്കൽ ലാബ് ടെക്നിഷ്യൻ): ബന്ധപ്പെട്ട വിഭാഗത്തിൽ ഡിപ്ലോമ.
∙ ജനറൽ സ്ട്രീം ഗ്രാജ്വേറ്റ് അപ്രന്റിസ് (ബികോം, ബിഎസ്‌സി ഇലക്ട്രോണിക്സ്, ബിഎസ്‌സി കെമിസ്ട്രി, ബിഎസ്‌സി കംപ്യൂട്ടേഴ്സ്): ബന്ധപ്പെട്ട ബിരുദം.
∙ സ്‌റ്റൈപൻഡ്: അപ്രന്റിസ് ആക്‌ട് പ്രകാരം.
∙ ഇന്റർവ്യൂ: മേയ് 23, 24 തീയതികളിൽ ഹൈദരാബാദിൽ. www.hal-india.co.in
 

English Summary:

Hindustan Aeronautics Limited Opens Doors for 324 Aspiring Apprentices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com